അർജുന് അശ്വിനേക്കാളും പരിഗണനയോ? അതിന് കാരണമുണ്ട്, മരുമകനാണെങ്കിലും...; താര കുടുംബത്തെക്കുറിച്ച് ചർച്ച
കഴിഞ്ഞ കുറച്ച് നാളുകളാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേശാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഭാര്യവീട്ടിൽ അശ്വിന് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നാണ് കമന്റുകൾ. ഒരു കോഴിക്കറിയുണ്ടാക്കിയ പുകിൽ ചെറുതല്ല. മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് അശ്വിൻ ഗണേശ്. ധനികരായ ദിയയുടെ കുടുംബം ഈ വ്യത്യാസം അശ്വിനോട് കാണിക്കുന്നു എന്ന് കുറ്റപ്പെടുത്തലുണ്ട്. എന്നാൽ അശ്വിനോ ദിയയോ ഈ വാദം അംഗീകരിക്കുന്നില്ല. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ഇവർ.
കഴിഞ്ഞ ദിവസം ഇഷാനി കൃഷ്ണയുടെ സുഹൃത്ത് അർജുന്റെ പിറന്നാൾ ആഘോഷിക്കുകയുണ്ടായി. ഇഷാനി ഷൂട്ടിന് പോകുന്നതിനാൽ നേരത്തെ തന്നെ ഒരു ചെറിയ ആഘോഷം അർജുന് വേണ്ടി നടക്കുകയായിരുന്നു. ഇഷാനിക്കൊപ്പം സിന്ധു കൃഷ്ണ, അഹാന കൃഷ്ണ, ഹൻസിക എന്നിവരുമുണ്ട്. അർജുന് ലഭിക്കുന്ന ഈ പരിഗണന അശ്വിന് കുടുംബത്തിൽ ലഭിക്കുന്നില്ലല്ലോ എന്നാണ് പലരുടെയും ചോദ്യം.

എന്നാൽ അതിൽ താരകുടുംബത്തെ കുറ്റപ്പെടുത്താനാകില്ലെന്നും റെഡിറ്റിൽ വാദമുണ്ട്. അശ്വിൻ ഈ കുടുംബത്തിലേക്ക് വന്നിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ. എന്നാൽ അർജുൻ അങ്ങനെയല്ല, വർഷങ്ങളായി അടുത്തറിയാവുന്ന ആളാണ്. പഠനകാലത്തേ അടുത്തറിയുന്നവരാണ് അർജുനും ഇഷാനിയും. അർജുൻ ഇഷാനിയുടെ കുടുംബവുമായും പെട്ടെന്ന് അടുത്തു. വർഷങ്ങളായുള്ള അടുപ്പമാണിത്. ഈ സൗഹൃദം അവർ കാണിക്കും. എന്നാൽ മറുവശത്ത് ദിയയുടെ ഭർത്താവായ അശ്വിനോട് ഇത്രയും സൗഹൃദം ഇവർക്കില്ലെന്നാണ് വാദം.
കഴിഞ്ഞ വർഷമായിരുന്നു അശ്വിൻ ഗണേശിന്റെയും ദിയ കൃഷ്ണയുടെയും വിവാഹം. പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ദിയയുടെയും മുൻ കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ഇവരുടെ പ്രണയ കാലത്തെ വ്ലോഗുകളിൽ അശ്വിനെയും കാണാം. കുറച്ച് കാലങ്ങൾക്കുള്ളിൽ എല്ലാം മാറി മറിഞ്ഞു. ദിയയും അന്നത്തെ കാമുകനും തെറ്റിപ്പിരിഞ്ഞു.

അശ്വിനുമായുള്ള ദിയയുടെ സൗഹൃദം കൂടുതൽ ദൃഡമായി. വെെകാതെ ഇവർ പ്രണയത്തിലുമായി. അശ്വിന് മുമ്പുണ്ടായിരുന്ന പ്രണയ ബന്ധങ്ങളിലെല്ലാം താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ദിയ കൃഷ്ണ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് ദിയ. ആഗ്രഹിച്ച ജീവിതം നയിക്കുന്നതിലെ സന്തോഷത്തിലാണ് ഇന്ന് ദിയ. ജീവിതത്തിൽ തന്റേതായ നിലപാടുകൾ ദിയക്കുണ്ട്.
ഭർത്താവും താനും അടങ്ങുന്ന ജീവിതത്തിലേക്ക് രണ്ട് പേരുടെ വീട്ടുകാരിൽ നിന്നുമുളള ഇടപെടലോ ഉപദേശമോ ദിയ ഇഷ്ടപ്പെടുന്നില്ല. അതേസമയം നെറ്റിസൺസ് ദിയയുടെ കുടുംബ ജീവിതത്തിൽ നിരന്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഭർത്താവിനെ ദിയ ഒട്ടും ബഹുമാനിക്കുന്നില്ലെന്നാണ് നെറ്റിസൺസിന്റെ വിമർശനം. എന്നാൽ ഈ വാദം അശ്വിൻ അംഗീകരിക്കുന്നില്ല. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ഇരുവരും.
പലപ്പോഴും വിവാദത്തിലായിരുന്നെങ്കിലും അടുത്ത കാലത്ത് ദിയയുടെയും കുടുംബത്തിന്റെയും ജനപ്രീതി കുത്തനെ കൂടിയിരുന്നു. ദിയ കൃഷ്ണയെ ജീവനക്കാരികൾ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവവും ദിയ അമ്മയായതുമാണ് ഈ ജനപ്രീതിയിൽ വലിയ പങ്കുവഹിച്ചത്. എന്നാലിപ്പോൾ പഴയത് പോലെ ഇവർക്ക് നേരെയുള്ള ഹേറ്റ് കമന്റുകൾ ശക്തമാകുന്നു. തന്റെ ഭർത്താവിനെ അമ്മ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ആ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചതെന്നുമാണ് ചിക്കൻ ലെഗുമായി ബന്ധപ്പെട്ട് വന്ന ചർച്ചയിൽ ദിയ പ്രതികരിച്ചത്. ദിയ കൃഷ്ണ വീട്ടിൽ ചിക്കൻ കറി പാചകം ചെയ്തപ്പോൾ ചിക്കൻ കാൽ തികയാതെ വന്നു. മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് സിന്ധു കൃഷ്ണ അശ്വിനെ ഉദ്ദേശിച്ച് പറഞ്ഞു. ഇതാണ് വിവാദമായത്.


Click it and Unblock the Notifications