ദേവസേനയെപ്പോലെ... എന്തൊരു സുന്ദരിയാണ്; ഇഷാനിക്ക് അച്ഛന്റെ വക കോംപ്ലിമെന്റ്, ഇങ്ങനെ പറയുന്ന അച്ഛന്മാരുണ്ടോ?
നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയ്ക്കാണ്. സോഷ്യൽമീഡിയയിൽ സജീവമായ ഇഷാനി വൺ എന്ന മമ്മൂട്ടി സിനിമയിൽ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. ചേച്ചി അഹാന കൃഷ്ണയെപ്പോലെ സിനിമ കരിയറായി മാറ്റിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് ഇഷാനി. കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിൽ ഒരാളായ താരപുത്രി കോളേജ് പഠനം പൂർത്തിയാക്കിയശേഷം യാത്രകളും വ്ലോഗിങ്ങുമെല്ലാമായി തിരക്കിലാണ്.
ഫിറ്റ്നസിലും അതീവ ശ്രദ്ധാലുവായ ഇഷാനിയുടെ ബോഡി ട്രാൻസ്ഫോർമേഷൻ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. രണ്ട് വർഷം കൊണ്ട് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം വർധിപ്പിച്ചാണ് ഇഷാനി ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയത്. മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ പരിഹാസങ്ങൾ നിരവധി ഇഷാനിയ്ക്കും ഒരിടയ്ക്ക് ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു.

ശരീരഭാരം വർധിപ്പിക്കാൻ വേണ്ടി നിരന്തരമായി കഞ്ഞി കുടിച്ചിരുന്നയാളാണ് താനെന്നും ഇഷാനി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന് ആവശ്യം വേണ്ട ഭാരം വർധിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് ഫിറ്റ്നസിന് താരപുത്രി പ്രാധാന്യം കൊടുത്ത് തുടങ്ങിയത്. ഇപ്പോഴും ഫിറ്റ്നസിൽ ഇഷാനി ശ്രദ്ധാലുവാണ്. എത്ര തിരക്കാണെങ്കിലും വർക്കൗട്ടോ ഫുട്ബോൾ പ്രാക്ടീസോ മുടക്കാറില്ല. ഇപ്പോൾ അമ്പതിന് മുകളിലാണ് ഇഷാനിയുടെ ശരീരഭാരം.
ഫിറ്റ്നസിൽ ശ്രദ്ധിച്ച് തുടങ്ങിയശേഷം ഇഷാനി കൂടുതൽ സുന്ദരിയായി എന്നാണ് ആരാധകരുടേയും പക്ഷം. ഇപ്പോഴിതാ സഹോദരി ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങിലെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഇഷാനി പങ്കുവെച്ച വ്ലോഗ് വീഡിയോയും അതിനിടയിൽ അച്ഛൻ കൃഷ്ണകുമാറുമായി നടത്തിയ രസകരമായ സംഭാഷണവുമെല്ലാമാണ് വൈറലാകുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വളകാപ്പ് ചടങ്ങ്. കഴിഞ്ഞ കുറച്ച് നാളുകളായി കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാവരും വളകാപ്പ് ചടങ്ങിനായുള്ള ഒരുക്കത്തിലായിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങ് ഒരു വിവാഹ ആഘോഷത്തിന് സമമായിരുന്നു. പതിവ് തെറ്റിക്കാതെ ഇഷാനിയും വളകാപ്പ് വിശേഷങ്ങളും ചടങ്ങിനായി താൻ നടത്തിയ പ്രിപ്പറേഷനും എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്തിരുന്നു.
ദിയയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും പർച്ചേസ് ചെയ്ത സാരിയിൽ തുന്നിയെടുത്ത ദാവണിയായിരുന്നു ഇഷാനി ധരിച്ചിരുന്നത്. പീക്കോക്ക് ബ്ലു കളറും ഡാർക്ക് വയലറ്റ് നിറവും കലർന്നതായിരുന്നു ദാവണി. വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങളും ഹെയർസ്റ്റൈലുമായിരുന്നു ചെയ്തിരുന്നത്. ഒരുങ്ങി സുന്ദരിയായി എത്തിയ മകളെ കണ്ട് ദേവസേനയപ്പോലെ തോന്നുന്നുവെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്.

നീ ഒരു രക്ഷയും ഇല്ലായിരുന്നു. ഭയങ്കര സൗന്ദര്യമായിരുന്നു. കിടിലം. ബാഹുബലിയിലെ ദേവസേനയുടെ ലുക്കുണ്ട് എന്നാണ് മകളെ പ്രശംസിച്ച് അച്ഛൻ പറഞ്ഞത്. താൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് തന്നെ പുകഴ്ത്തിയും എന്തെങ്കിലുമൊക്കെ പറയാനും കൃഷ്ണകുമാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അച്ഛനും സുന്ദരനാണെന്നും ബാഹുബലിയുടെ ലുക്കുണ്ടെന്നുമാണ് ഇഷാനി തിരിച്ച് കോംപ്ലിമെന്റ് ചെയ്ത് പറഞ്ഞത്.
അച്ഛൻ-മക്കൾ എന്നതിലുപരി സുഹൃത്തക്കളെപ്പോലെയാണ് കൃഷ്ണകുമാർ പെൺമക്കളെ ട്രീറ്റ് ചെയ്യാറുള്ളത്. ഇഷാനിയുടേയും അച്ഛന്റെയും രസകരമായ സംഭാഷണം വൈറലാണ്. അച്ഛന്റെ നിരീക്ഷണം ശരിയാണെന്നും ഇഷാനി അതീവ സുന്ദരിയാണെന്നുമാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട ഏറെയും കമന്റുകൾ. അച്ഛനെ പോലെ തന്നെയാണ് മോളും. സൗന്ദര്യത്തിന്റെ കാര്യത്തിൽ രണ്ടുപേരും സൂപ്പർ.
ഒരു മകൾക്ക് ഏറ്റവും വിലപ്പെട്ട കാര്യം അച്ഛന്റെ അംഗീകാരമാണ്, കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും സൗന്ദര്യമുള്ള കൊച്ച് ഇഷാനിയാണ്. അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. മോള് ഭയങ്കര സുന്ദരികുട്ടി തന്നെയാണ്. എപ്പോഴും പ്രസന്നവതി എന്നിങ്ങനെയും കമന്റുകളുണ്ട്. അതേസമയം മക്കളെ ഇങ്ങനെ കോംപ്ലിമെന്റ് ചെയ്ത് സംസാരിക്കുന്ന അച്ഛന്മാരുണ്ടോയെന്ന സംശയമാണ് മറ്റ് ചിലർ കമന്റിലൂടെ ചോദിച്ചത്.


Click it and Unblock the Notifications