പൈലറ്റാകാൻ ആഗ്രഹിച്ചു, വിവാഹം ചിന്തയിലില്ല, അച്ഛന്റേയും അമ്മയുടേയും കുഞ്ഞ് മോളായിരിക്കാനാണ് ഇഷ്ടം; ഇഷാനി
കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഇഷാനി കൃഷ്ണയ്ക്കാണ്. കോളേജ് പഠനം പൂർത്തിയാക്കിയ താരപുത്രി യുട്യൂബ്, മോഡലിങ്ങ്, യാത്രകൾ എല്ലാമായി തിരക്കിലാണ്. ഇപ്പോഴിതാ ആരാധകരിൽ നിന്നും നിരന്തരമായി ഉയരാറുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പുതിയ വീഡിയോയിലൂടെ ഇഷാനി. ജോലി, വിവാഹം, സ്വപ്നങ്ങൾ എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നു. ക്യു ആന്റ് എ ചെയ്തിട്ട് ഒരു വർഷത്തിൽ ഏറെയായി.
പിന്നെ ജീവിതത്തിൽ അത്യാവശ്യം ചില മാറ്റങ്ങളൊക്കെ വന്നു അതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യാമെന്ന് കരുതിയതെന്ന് പറഞ്ഞുകൊണ്ട് ഇഷാനി സംസാരിച്ച് തുടങ്ങുന്നു. ജോലി, വരുമാനം എന്നിവയെ കുറിച്ചാണ് ആദ്യം സംസാരിച്ചത്. എന്റെ ജോലി എന്താണെന്ന് പലരും ചോദിക്കാറുണ്ട്. ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായിരിക്കുക എന്നത് ഒരു മുഴുവൻ സമയ ജോലിയാണ്. അതിലൂടെ ഞാൻ സമ്പാദിക്കുന്നുമുണ്ട്.

ബ്രാന്റ് വീഡിയോസ് ചെയ്യുമ്പോൾ സ്ക്രിപ്റ്റ് തയ്യാറാക്കണം. ഷൂട്ട് ചെയ്യണം. എന്റെ വീഡിയോസ് ഞാൻ തന്നെയാണ് കൂടുതലും ഷൂട്ട് ചെയ്യാറെന്ന് ഇഷാനി പറയുന്നു. വിവാഹത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. ഞാൻ എപ്പോൾ കല്യാണം കഴിക്കും?, കല്യാണം കഴിക്കുമോ എന്നതൊക്കെ എല്ലാവരും ചോദിക്കാറുള്ളതാണ്. സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ഒരു പ്ലാനും എന്റെ മനസിൽ ഇല്ല.
എന്നെങ്കിലും വിവാഹം കഴിക്കുമായിരിക്കും. കല്യാണം, കുട്ടികൾ ചിന്തയൊന്നും ഇപ്പോൾ എനിക്കില്ല. പണമുണ്ടാക്കണം, ഇന്റിപെന്റന്റാവണം, ഒരുപാട് യാത്രകൾ ചെയ്യണം എന്നൊക്കെയാണ് പ്ലാൻ. ഇതൊന്നും വിവാഹം കഴിഞ്ഞാലോ കുട്ടികൾ ആയാലോ പറ്റില്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്. എനിക്ക് ഇപ്പോൾ 24 വയസാണ് പ്രായം. അതുകൊണ്ട് തന്നെ മൂന്ന്, നാല് വർഷത്തേക്ക് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല.
റെസ്പോൺസിബിലിറ്റീസ് ഏറ്റെടുക്കാതെ കരിയറും ജോലിയുമൊക്കെയായി പോകാനാണ് ഇപ്പോൾ താൽപര്യം. സുഹൃത്തുക്കൾക്കൊപ്പം ഒരുപാട് യാത്ര ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. അതിനുള്ള ഒരുപാട് സ്ഥലങ്ങൾ മനസിലുണ്ട്. മാനിഫെസ്റ്റേഷൻ തുടങ്ങിയിട്ടുണ്ട്. അമ്മുവായിരിക്കും അടുത്തതായി വിവാഹം കഴിക്കാൻ പോകുന്നത്. ഞാൻ അതേ കുറിച്ച് ആലോചിക്കുന്നേയില്ല. അച്ഛന്റേയും അമ്മയുടേയും കുഞ്ഞ് മോളായിരിക്കാനാണ് എനിക്കെന്നും ഇഷ്ടം.
ഇപ്പോൾ എനിക്ക് വീട്ടിൽ നല്ല ഫ്രീഡമുണ്ട്. ചിലർ ഫ്രീഡത്തിന് വേണ്ടി കല്യാണം കഴിക്കും. എനിക്ക് അതിന്റേയും ആവശ്യമില്ലെന്നും ഇഷാനി പറയുന്നു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ അല്ലായിരുന്നുവെങ്കിൽ ഏത് കരിയറായിരിക്കും തെരഞ്ഞടുത്തിട്ടാവുക എന്ന ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെ... സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ അല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.

ഞാൻ നന്നായി പഠിക്കുന്ന കുട്ടിയല്ല. പൈലറ്റ് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നയൻ ടു ഫൈവ് ജോബ് ഇഷ്ടമല്ല. ഡ്രൈവിങ് എനിക്ക് ഇഷ്ടമാണ്. ആർമിയിൽ പോകാൻ അമ്മ പണ്ട് പറയുമായിരുന്നു. ഫിസിക്കലി ചെയ്യാൻ പറ്റുന്ന ജോബുകളാണ് കമ്പ്യൂട്ടർ ജോബിനേക്കാൾ എനിക്കിഷ്ടം. അതുപോലെ ബിസിനസ് പ്ലാൻ പണ്ട് മുതലുണ്ട്. പക്ഷെ എന്ത് ബിസിനസെന്നതിൽ വ്യക്തതയില്ല. ഞാൻ ബിസിനസ് ആരംഭിച്ചാൽ ആദ്യം നിങ്ങളെ തന്നെ അറിയിക്കുമെന്നും ഇഷാനി പറഞ്ഞു.
താനും സഹോദരിമാരും ഏതൊക്കെ കാര്യത്തിലാണ് സാമ്യതയുള്ളവരെന്നും ഇഷാനി പറഞ്ഞു. ഞാനും അമ്മുവും ഓർഗനൈസ്ഡാണ്. വീട് വൃത്തിയാക്കി വെക്കാൻ ഇഷ്ടമുള്ളവരാണ്. ഞങ്ങൾ കാരണം വീട് അലങ്കോലമായി കിടക്കരുത് എന്ന ചിന്ത ഞങ്ങൾക്കുണ്ട്. ആ കാര്യത്തിൽ ഞാനും അമ്മുവും ഒരുപോലെയാണ്. എന്റെയും ഓസിയുടേയും തോട്ട് പ്രോസസ് ഒന്നാണ്. ചെറുപ്പത്തിൽ ഞങ്ങളായിരുന്നു ബെസ്റ്റീസ്.
ടിവി ഷോകൾ ഞാനും ഹൻസുവും ഒരുമിച്ചാണ് കാണാറുള്ളത്. അക്കാര്യത്തിൽ ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണ്. അമ്മുവിനും ഓസിക്കും ഞങ്ങൾ കാണുന്ന കെ ഡ്രാമകളോട് താൽപര്യമില്ല. കണ്ണിന് ചെയ്ത ലാസിക്ക് സർജറിയെ കുറിച്ചും ഇഷാനി മനസ് തുറന്നു. കണ്ണിന് ലാസിക്ക് സർജറി ചെയ്തശേഷം ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. പണ്ട് ഞാൻ കണ്ണട ഉപയോഗിച്ചിരുന്ന കുട്ടിയാണെന്നത് പോലും ഞാൻ മറന്നുപോയി. ലൈഫിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു കണ്ണിന് ലാസിക്ക് സർജറി ചെയ്യാമെന്നതെന്നും ഇഷാനി പറയുന്നു.


Click it and Unblock the Notifications