സങ്കടമില്ല, എന്ത് വിളിക്കണമെന്നത് ആ കുട്ടി തീരുമാനിക്കട്ടെ, അച്ഛൻ സ്വന്തം ചേട്ടനെ പേരാണ് വിളിക്കുന്നത്; ഇഷാനി

കൃഷ്ണകുമാർ കുടുംബത്തിൽ നിന്ന് അടുത്തിടെ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റ് വാങ്ങിയൊരാൾ നടന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയാണ്. താരപുത്രിയുടെ തന്നെ ഒരു ക്യു ആന്റ് എ വീഡിയോ ആയിരുന്നു അതിന് കാരണം. ചേച്ചി ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നതോ തനിക്ക് ഒരു കുട്ടിയുണ്ടായാൽ ആ കുഞ്ഞ് തന്നെ അമ്മ എന്ന് വിളിക്കുന്നതിനോടോ താൽപര്യമില്ലെന്നാണ് ഇഷാനി പറഞ്ഞത്. താൻ ഇപ്പോഴും ഒരു കുട്ടിയാണെന്നും ഇഷാനി പറഞ്ഞിരുന്നു.

അപ്ലോഡ് ചെയ്യേണ്ട താമസം വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു. പിന്നീട് അങ്ങോട്ട് കുറച്ചുനാൾ പല സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിന്റേയും റീൽ കണ്ടന്റ് പോലും ഇഷാനിയുടെ വാക്കുകളായിരുന്നു. അങ്ങനെ ദിയയുടെ കുഞ്ഞിന്റെ മാത്രം കുഞ്ഞമ്മ ആകേണ്ടിയിരുന്ന ഇഷാനി കേരളത്തിന്റെ മുഴുവൻ കുഞ്ഞമ്മയായി.

Ishaani Krishna
Photo Credit: Ishaani Krishna / Instagram

സോഷ്യൽമീഡിയ മാത്രമല്ല കുടുംബാം​ഗങ്ങളും കുഞ്ഞമ്മയെന്ന് വിളിച്ച് താരപുത്രിയെ ഇടയ്ക്ക് ട്രോളാറുണ്ട്. പ്രത്യേകിച്ച് അമ്മ സിന്ധു. അടുത്തിടെയായി ഇഷാനി പങ്കുവെക്കുന്ന വീഡിയോകൾക്കും സോഷ്യൽമീഡിയ പോസ്റ്റുകൾക്കുമെല്ലാം താഴെ ഒന്നോ രണ്ടോ കമന്റുകൾ ഇഷാനിയെ കുഞ്ഞമ്മയെന്ന് വിളിച്ചുള്ളതാകും. ഹൻസിക ജനിക്കും മുമ്പ് വരെ കുടുംബത്തിലെ ഓമനപുത്രി ഇഷാനിയായിരുന്നു.

മാതാപിതാക്കളുടേയും രണ്ട് ചേച്ചിമാരുടേയും പ്രിയപ്പെട്ട അനിയത്തി. എന്നാൽ ഹൻസികയുടെ വരവോടെ ഏറ്റവും ഇളയകുട്ടി പദവയിൽ നിന്നും ചേച്ചി സ്ഥാനത്തിലേക്ക് ഇഷനിക്ക് സ്ഥാനം കയറ്റം കിട്ടി. എന്നിരുന്നാലും അഹാനയും ദിയയും കൃഷ്ണകുമാറും സിന്ധുവും എല്ലാം ഇഷാനിക്കും ഹൻസികയ്ക്കും ഒരേ പ്രായം എന്ന രീതിയാണ് ട്രീറ്റ് ചെയ്യുന്നത്.

ഇപ്പോഴിതാ കുഞ്ഞമ്മ ട്രോളുകൾക്ക് ഇഷാനി മറുപടി നൽകിയിരിക്കുന്നു. താൻ ഒരു ഫണ്ണിന് പറഞ്ഞ കാര്യമാണെന്നും എന്നെ എന്ത് പേര് വിളിക്കണം എങ്ങനെ അഭിസംബോധന ചെയ്യണം എന്നത് ദിയയുടെ കുഞ്ഞിന് തീരുമാനിക്കാമെന്നും ഇഷാനി പറയുന്നു. ഞാൻ അത് ഫണ്ണായി പറഞ്ഞ കാര്യമാണ്. എന്നാൽ ഇത്രയും ആളുകൾ അത് ഏറ്റെടുക്കുമെന്ന് എനിക്ക് തോന്നിയില്ല. ഇപ്പോൾ കേരളത്തിന്റെ കുഞ്ഞമ്മയെന്ന് കേൾക്കുമ്പോൾ സങ്കടം ഒന്നും തോന്നാറില്ല.

സന്തോഷത്തോടെ അത് ഏറ്റെടുക്കുന്നു. നമ്മുടെ വീട്ടിൽ തന്നെ അച്ഛൻ അച്ഛന്റെ ചേട്ടനെ പേരാണ് വിളിക്കുന്നത്. അമ്മയെ അനുജത്തി പേരാണ് വിളിക്കുന്നത്. ഞാൻ എന്റെ ചേച്ചിമാരേയും പേരാണ് വിളിക്കുന്നത്. ആ കുട്ടി എന്നെ എന്താണ് വിളിക്കുന്നതെന്ന് അവൻ തീരുമാനിക്കട്ടെയെന്ന് ഇഷാനി പറയുന്നു. എനിക്ക് അമ്മയാവാൻ അതിയായ ആ​ഗ്രഹമുള്ളയാളല്ല.

Ishaani Krishna
Photo Credit: Ishaani Krishna / Instagram

പക്ഷെ കുട്ടികളെ എടുക്കാൻ ഇഷ്ടമാണ്. അതുപോലെ ഓസിയുടെ കുഞ്ഞ് കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ എന്നെ വിളിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. കാരണം എന്റെ മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്. അതുകൊണ്ട് വേറാരും എന്നെ മുതിർന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഇപ്പോഴും കുട്ടിയാണ്. എന്നെ എല്ലാവരും പേര് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം എന്നാണ് ഇഷാനി പറഞ്ഞത്.

ദിയയ്ക്ക് ആൺകുഞ്ഞാണ് പിറന്നത്. നിയോ എന്നാണ് പേര്. ഇഷാനി അടക്കം ദിയയുടെ മൂന്ന് സഹോദരിമാരും കുഞ്ഞിനെ സ്നേഹിക്കാൻ മത്സരമാണ്. അഹാനയാണ് കുഞ്ഞിനോട് ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിക്കുന്നയാൾ. അഹാന ഇല്ലാത്തപ്പോൾ മാത്രമെ തങ്ങൾക്ക് കുഞ്ഞിനെ ഓമനിക്കാനും താലോലിക്കാനും കിട്ടുവെന്നും ഇഷാനി പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇഷാനി നായികയാകുന്ന ആദ്യ സിനിമയുടെ പൂജ. കാളിദാസ്-ജയറാം സിനിമയിലാണ് ഇഷാനി നായികയാകുന്നത്. വൈകാതെ ഷൂട്ടിങ് ആരംഭിക്കും. വൺ എന്ന മമ്മൂട്ടി സിനിമയിലൂടെയായിരുന്നു ഇഷാനിയുടെ സിനിമ അരങ്ങേറ്റം.

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X