തന്ത്രപരമായി നീങ്ങി ഇഷാനി, ഹൻസികയ്ക്ക് നടിയാകാൻ ഇക്കാര്യം വിനയാകുമോ? അടുത്ത താരം ആര്?
സോഷ്യൽ മീഡിയ വഴി ജീവിതം മാറി മറിഞ്ഞവരാണ് കൃഷ്ണ കുമാർ കുടുംബം. ആഡംബര ജീവിതം, ജനങ്ങളുടെ അളവറ്റ സ്നേഹം എന്നിവയെല്ലാം ഇവർക്ക് ലഭിച്ചത് സോഷ്യൽ മീഡിയ വഴിയാണ്. അഹാന കൃഷ്ണയാണ് താര കുടുംബത്തിൽ ആദ്യം സോഷ്യൽ മീഡിയയുടെ സാധ്യതകൾ തിരിച്ചറിഞ്ഞത്. പിന്നാലെ സഹോദരിമാരും മാതാപിതാക്കളുമെത്തി. സിനിമാ രംഗത്ത് ശോഭിക്കാൻ കഴിഞ്ഞവരല്ല കൃഷ്ണകുമാറും അഹാന കൃഷ്ണയും. എന്നാൽ ഇഷാനി കൃഷ്ണയുടെ കാര്യത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.
ഇഷാനിയുടെ രണ്ടാമത്തെ ചിത്രം ആശകൾ ആയിരത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. കാളിദാസ് ജയറാമാണ് നായകൻ. 2021 ൽ പുറത്തിറങ്ങിയ വൺ എന്ന സിനിമയ്ക്ക് ശേഷം ഇഷാനി അഭിനയിക്കുന്ന സിനിമയാണിത്. അവസരങ്ങൾ വന്നിരുന്നെങ്കിലും ഇഷ്ടപ്പെട്ട സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് ഗ്യാപ്പിനെക്കുറിച്ച് ഇഷാനി കൃഷ്ണ പറയുന്നത്. നായിക നടിയാകാൻ പറ്റിയ സ്ക്രീൻ പ്രസൻസ് ഇഷാനിക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ രസകരമായ പല ചർച്ചകളും ഇഷാനിയെക്കുറിച്ച് നടക്കുന്നുണ്ട്.

ഇഷാനിയുടെ സിനിമയേക്കാൾ ഷൂട്ടിംഗിനിടെയുള്ള സംഭവങ്ങൾ വ്ലോഗിലൂടെ കാണാനായിരിക്കും ആരാധകർ താൽപര്യപ്പെടുന്നത്. കാരണം ഇഷാനിയും കുടുംബവും ഇടുന്ന ചെറിയ കണ്ടന്റുകൾക്ക് പോലും കാഴ്ച്ക്കാർ ഏറെയാണ്. സിന്ധു കൃഷ്ണ ഉറപ്പായും ഇഷാനിയുടെ ഷൂട്ടിംഗ് വിശേഷങ്ങളും കാരവാനിലെ സംഭവങ്ങളുമെല്ലാം വ്ലോഗാക്കുമെന്ന് ഉറപ്പാണെന്നാണ് ചിലരുടെ അഭിപ്രായം.
മറ്റ് സഹോദരിമാരേക്കാൾ ഇഷാനി കൃഷ്ണ സിനിമാ രഗംത്ത് തിളങ്ങാനുള്ള സാധ്യത കൂടുതലാണെന്നും അഭിപ്രായങ്ങളുണ്ട്. നാല് പേരിൽ ഏറ്റവും സുന്ദരിയായി പലരും പറയാറ് ഹൻസിക കൃഷ്ണയെയാണ്. എന്നാൽ ഹൻസിക ഇൻസ്റ്റഗ്രാം റീലുകളിലൂടെ ജനം സ്ഥിരം കാണുന്ന മുഖമാണ്. സിനിമയിലേക്ക് വരുമ്പോൾ പുതുമ തോന്നില്ലെന്ന് റെഡിറ്റിൽ അഭിപ്രായങ്ങളുണ്ട്.

അഹാന കൃഷ്ണയുടെ കരിയറിനെയും ഒരു പരിധി വരെ സോഷ്യൽ മീഡിയ വിസിബിലിറ്റി ബാധിച്ചിട്ടുണ്ട്. ദിയ കൃഷ്ണയാണെങ്കിൽ തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നു. എന്നാൽ ഇഷാനിക്ക് ഇവിടെ ഗുണം ചെയ്യുന്ന മറ്റൊരു ഘടകമുണ്ട്. സോഷ്യൽ മീഡിയ ഗെയിമിൽ സഹോദരിമാരെ പോലെയല്ല ഇഷാനി. റീലുകളും വ്ലോഗുകളുമായി എപ്പോഴും ജനങ്ങൾക്ക് മുന്നിലെത്താൻ ഇഷാനി താൽപര്യപ്പെടുന്നില്ല.
സ്വകാര്യ കാര്യങ്ങൾ സോഷ്യൽ മീഡിയയിലേക്ക് അധികം കൊണ്ട് വരാതിരിക്കാനും ശ്രമിക്കുന്നു. ഇഷാനി പ്രണയത്തിലാണെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ടെങ്കിലും ഇൻഫ്ലുവൻസർ ഇതേക്കുറിച്ചൊന്നും സംസാരിക്കാറില്ല. 8.2 ലക്ഷം പേരാണ് ഇഷാനി കൃഷ്ണയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്തത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് പത്ത് ലക്ഷത്തിന് മുകളിൽ. സ്വകാര്യ ജീവിതം മാറ്റി നിർത്തി കൂടുതലും പല പ്രൊഡക്ടുകളുടെയും ആഡുകളും ബ്രാൻഡുകളുമായി കാെളാബറേഷനും ചെയ്യാനാനാണ് ഇഷാനി കൃഷ്ണ താൽപര്യപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ നിരന്തരം കണ്ട് ഫേസ് വാല്യു നഷ്ടപ്പെടുന്നതാണ് പല ഇൻഫ്ലുവൻസർമാർക്കും സിനിമാ കരിയറിൽ തടസമാകുന്നത്. അതേസമയം ഇവർക്കുള്ള ജനപ്രീതി സിനിമയുടെ മാർക്കറ്റിംഗിന് ഏറെ ഗുണം ചെയ്യും. ഏത് മുൻനിര താരം അഭിമുഖം നൽകുന്നതിനേക്കാൾ ശ്രദ്ധ സോഷ്യൽ മീഡിയ താരങ്ങളുടെ അഭിമുഖങ്ങൾക്ക് ലഭിക്കുന്നത് അടുത്ത കാലത്തായി കണ്ട് വരുന്ന പ്രവണതയാണ്.


Click it and Unblock the Notifications