ഞങ്ങളെ ആരും മൈന്റ് ചെയ്യാറില്ല... ഇംപോർട്ടൻസ് തരാറുമില്ല; കുടുംബത്തിൽ വഴക്കുണ്ടാകുമ്പോൾ സംഭവിക്കുന്നത്; ഇഷാനി!

കൃഷ്ണകുമാർ-സിന്ധു കൃഷ്ണ ​ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രി. കോളേജ് പഠനം പൂർത്തിയാക്കിയ ഇഷാനി ഫുൾ ടൈം കണ്ടന്റ് ക്രിയേറ്ററാണ്. ഒപ്പം ഫിറ്റ്നസും ഫുട്ബോളും ചേച്ചിക്കും അമ്മയ്ക്കും ഒപ്പം ചേർന്ന് ബിസിനസും നടത്തുന്നുണ്ട്. താനും ഇളയ സഹോദരി ഹ​ൻസികയും വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗങ്ങളായതിനാൽ വലിയ പ്രാധാന്യം ലഭിക്കാറില്ലെന്ന് പറയുകയാണിപ്പോൾ ഇഷാനി.

ഓമി എന്റെ ഒബ്സഷൻ, ആ സംഭവം വിഷമമുണ്ടാക്കി, ഒറ്റയ്ക്ക് ഉറങ്ങാൻ ഇപ്പോഴും ഭയം, അപ്പൂപ്പന്റെ മരണശേഷം..!
ഓമി എന്റെ ഒബ്സഷൻ, ആ സംഭവം വിഷമമുണ്ടാക്കി, ഒറ്റയ്ക്ക് ഉറങ്ങാൻ ഇപ്പോഴും ഭയം, അപ്പൂപ്പന്റെ മരണശേഷം..!

മൂന്നും നാലും പിള്ളേരൊക്കെ ഉണ്ടായാൽ ആരും വലിയ ഇംപോർട്ടൻസ് തരാറില്ലെന്നത‍് എല്ലാവർക്കും അറിയാമല്ലേ. സത്യമാണ്. നമ്മളെ ആരും സീരിയസായി എടുക്കാറില്ല. എന്റെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. ഞാൻ മൂന്നാമത്തെ കുട്ടിയാണ്. ഹൻസികയാണ് നാലാമത്തെ കുട്ടി. ഞങ്ങളെ രണ്ടുപേരെയും ആരും പ്രത്യേകിച്ച് മൈന്റ് ചെയ്യാറില്ല.

Ishaani Krishna

അതുകൊണ്ട് ഞങ്ങൾ തമ്മിൽ നല്ല കമ്പനിയാണ്. എന്റെ എല്ലാ കാര്യങ്ങളും കേൾക്കാൻ ഹൻസുവും അവളുടെ എല്ലാ കാര്യങ്ങളും കേൾക്കാൻ ഞാനുമുണ്ട്. അത് ഫണ്ണാണ് ഇഷാനി പറഞ്ഞു. ഒരുപാട് അം​ഗങ്ങളുള്ള വീട്ടിൽ ഉണ്ടാക്കുന്ന വഴക്കുകളും തർക്കങ്ങളും എങ്ങനെയാണ് പരിഹരിക്കുന്നതെന്നും ഇഷാനി വെളിപ്പെടുത്തി.

എല്ലായിടത്തും ഉണ്ടാകുന്നതുപോലെ വാക്ക് തർക്കം ഞങ്ങളുടെ കുടുംബത്തിലും ഉണ്ടാകാറുണ്ട്. ഞങ്ങൾ എല്ലാവരും വ്യത്യസ്തരുമാണ്. വഴക്ക് പോലുള്ള നടക്കുമ്പോൾ എല്ലാവരും പല പല ടീമുകളാകും. എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് ചോദിച്ചാൽ നിങ്ങളുടെ കുടുംബങ്ങളിലൊക്കെ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇവിടേയും. അടിയാകും.... കുറച്ച് കഴിയുമ്പോൾ എല്ലാം മറന്ന് പാട്ടും പാടി നടക്കും.

അദ്ദേഹം തൊടുന്നതിൽ ഇഷ്ട കുറവുണ്ടായിരുന്നു, മറ്റുള്ളവരെ കാണിക്കുകയാണ് ഉദ്ദേശം, പെണ്ണുങ്ങളെ പേടിയുമാണ്; ശ്രീലത!
അദ്ദേഹം തൊടുന്നതിൽ ഇഷ്ട കുറവുണ്ടായിരുന്നു, മറ്റുള്ളവരെ കാണിക്കുകയാണ് ഉദ്ദേശം, പെണ്ണുങ്ങളെ പേടിയുമാണ്; ശ്രീലത!

അല്ലാതെ വലിയൊരു പ്ലാനിങ്ങൊന്നും ഇല്ല. അച്ഛനിലും അമ്മയിലും ഇഷ്ടപ്പെട്ട സ്വഭാവമെന്താണെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ... അച്ഛനിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഒരു കാര്യത്തിന് ശ്രമിച്ചിട്ട് നടന്നില്ലെങ്കിൽ ജീവിത‍ം പോയെന്ന രീതിയിൽ ഇരിക്കറില്ല. അടുത്ത കാര്യം ചെയ്യാൻ പോകും. എപ്പോഴും ട്രൈ ചെയ്ത് കൊണ്ടിരിക്കും ഒരോ കാര്യങ്ങൾക്കായി. അതൊരു നല്ല ക്വാളിറ്റിയാണ്.

അമ്പത്തിയെട്ട് വയസായി. പക്ഷെ ഒരിക്കൽ പോലും എനിക്ക് പ്രായമായി തളർന്നു എന്നൊന്നും പറഞ്ഞ് വിശ്രമിക്കാറില്ല. മടിയില്ല. അങ്ങനെ നോക്കുമ്പോൾ എനിക്ക് നല്ല മടിയുണ്ടെന്ന് പറയേണ്ടി വരും. അമ്മ ഞങ്ങൾക്ക് വേണ്ടി ഇടുന്ന ഡെഡിക്കേഷന് അവാർഡ് കൊടുക്കണം. ഒരു ടാസ്ക്കാണ്. പക്ഷെ ഇന്നേ വരെ ഒരു കുറ്റവും പറയാതെ ഭം​ഗിയായി ചെയ്യാറുണ്ട് എന്നതാണെന്നും ഇഷാനി പറഞ്ഞു.

Ishaani Krishna

കുട്ടിക്കാലത്ത് താൽപര്യമില്ലാതെ ചെയ്തതും എന്നാൽ ഇന്ന് ഉപകാരപ്രദമായി മാറിയതുമായ കാര്യമെന്താണെന്ന ചോദ്യത്തിനും ഇഷാനി ക്യു ആന്റ് എ വീഡിയോയിൽ മറുപടി നൽകി. കുഞ്ഞിലെ തന്നെ അമ്മ ഞങ്ങളെ പാട്ടിനും ഡാൻസിനുമെല്ലാം ചേർത്തിരുന്നു. ഞങ്ങൾക്ക് ആർക്കും അത് ആ സമയത്ത് ഇഷ്ടമായിരുന്നില്ല. ഡ‍ാൻസിന് ചേരുമ്പോൾ എനിക്ക് നാല് വയസ് തികച്ചില്ല.

നടക്കാൻ പഠിച്ചതേയുണ്ടായിരുന്നുള്ളു. പാട്ട് ക്ലാസിന് ഏഴ് വയസിൽ ചേർന്നു. വലുതായപ്പോഴും എനിക്ക് ഇത് പഠിക്കാൻ താൽപര്യമില്ലായിരുന്നു. പക്ഷെ ഇപ്പോൾ നോക്കുമ്പോൾ അന്ന് അതിന് ചേർന്നത് നന്നായിയെന്ന് തോന്നുന്നു എന്നും ഇഷാനി പറഞ്ഞു. പോസ്റ്റ് ചെയ്യാത്ത ഫോട്ടോകളെ കുറിച്ചും വ്ലോ​ഗുകളെ കുറിച്ചും വെളിപ്പെടുത്തി. പോസ്റ്റ് ചെയ്യാത്ത ഫോട്ടോസും വീഡിയോസും നിരവധി എന്റെ കയ്യിലുണ്ട്.

റോഷനാണെങ്കിൽ പൊളിക്കും ഒപ്പം കിച്ച സുധീപിന്റെ കാമിയോയും; എം.പദ്മകുമാർ ഉയിർ ടീസർ എത്തി!
റോഷനാണെങ്കിൽ പൊളിക്കും ഒപ്പം കിച്ച സുധീപിന്റെ കാമിയോയും; എം.പദ്മകുമാർ ഉയിർ ടീസർ എത്തി!

ജപ്പാനിൽ പോയപ്പോൾ പകർത്തിയ പല നല്ല ഫോട്ടോസും വ‍ീഡിയോസും ഞാൻ ഇട്ടിട്ടില്ല. മാറ്റിവെച്ച് മാറ്റിവെച്ച് പോസ്റ്റ് ചെയ്യാതെ പോകുന്നതാണ്. ജപ്പാൻ ട്രിപ്പ് കഴിഞ്ഞ് വന്നിട്ട് ഒരു വർഷം കഴിഞ്ഞു. അതുപോലെ അഞ്ച് വർഷം മുമ്പ് എടുത്ത ഒരു വ്ലോ​ഗുണ്ട്. അത് ഇപ്പോഴും ഞാൻ പോസ്റ്റ് ചെയ്തിട്ടില്ലെന്നും ഇഷാനി പറഞ്ഞു.

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X