ഓമി എന്റെ ഒബ്സഷൻ, ആ സംഭവം വിഷമമുണ്ടാക്കി, ഒറ്റയ്ക്ക് ഉറങ്ങാൻ ഇപ്പോഴും ഭയം, അപ്പൂപ്പന്റെ മരണശേഷം..!

വൈറൽ ക്യു ആൻ്റ് എ സംഭവിച്ച് ഒരു വർഷത്തോട് അടുക്കുമ്പോൾ വീണ്ടും തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഇഷാനി കൃഷ്ണ. കുടുംബത്തിലെ മറ്റ് അം​ഗങ്ങൾ എല്ലാം നിരന്തരം വ്ലോ​ഗുകൾ പങ്കുവെയ്ക്കുന്നവരാണ്. എന്നാൽ ഇഷാനി വിരളമായാണ് വ്ലോ​ഗുകൾ പങ്കിടുന്നത്. അതിനാൽ തന്നെ താരപുത്രിയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോൾ ഒബ്സഷൻ എന്തിനോടാണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം.

അദ്ദേഹം തൊടുന്നതിൽ ഇഷ്ട കുറവുണ്ടായിരുന്നു, മറ്റുള്ളവരെ കാണിക്കുകയാണ് ഉദ്ദേശം, പെണ്ണുങ്ങളെ പേടിയുമാണ്; ശ്രീലത!
അദ്ദേഹം തൊടുന്നതിൽ ഇഷ്ട കുറവുണ്ടായിരുന്നു, മറ്റുള്ളവരെ കാണിക്കുകയാണ് ഉദ്ദേശം, പെണ്ണുങ്ങളെ പേടിയുമാണ്; ശ്രീലത!

ചേച്ചിയുടെ മകൻ ഓമി എന്നായിരുന്നു ഇഷാനിയുടെ മറുപടി. ഇപ്പോഴത്തെ ഒബ്സഷൻ ഓമിയും ബേക്കിങുമാണ്. ബേക്കിങ് പണ്ട് മുതൽ ഇഷ്ടമാണ്. പക്ഷെ ഫ്ലോപ്പായിരുന്നു. പുതിയ കിച്ചൺ വന്നശേഷമാണ് അതിന്റെ ആ ഒരു ലുക്കിലിരുന്ന് ഇം​ഗ്ലീഷ് സിനിമകളിൽ ആളുകൾ ചെയ്യുന്നതുപോലെ ബേക്ക് ചെയ്യണമെന്ന് തോന്നിയത്.

Ishaani Krishna

മിക്കതും ഇപ്പോൾ സക്സസാണ്. ബേക്കിങ് എനിക്കൊരു സ്ട്രസ് റിലീഫാണ് ഇഷാനി പറഞ്ഞു. ഹെയർ ​ഗ്രോത്ത് കുറയ്ക്കാൻ ചെയ്ത ലേസർ ട്രീറ്റ്മെന്റ് തന്നിലെന്ത് മാറ്റമാണ് ഉണ്ടാക്കിയത് എന്നും വിശദീകരിച്ചു. ഹെയർ ​ഗ്രോത്ത് കുറയ്ക്കാൻ ലേസർ ചികിത്സ ചെയ്തിട്ടുണ്ട്. പക്ഷെ സെഷൻസ് കംപ്ലീറ്റ് ചെയ്തില്ല. ചർമ്മത്തിൽ കുരുക്കൾ വരുന്നതുകൊണ്ടാണ് നിർത്തിയത്.

ചികിത്സയ്ക്കുശേഷം ഹെയർ ​ഗ്രോത്ത് കുറഞ്ഞു. ഞാൻ മാത്രമല്ല അമ്മുവും ഓസിയുമെല്ലാം ചെയ്തിട്ടുണ്ട്. പഴയ ഇഷാനിയെ വീണ്ടും കാണാൻ അവസരം ലഭിച്ചാൽ നൽകാൻ പോകുന്ന ഉപദേശം എന്തായിരിക്കും എന്നായിരുന്നു ഒരു ചോദ്യം. പണ്ട് ഞാൻ വളരെ പാവമായിരുന്നു. ഇപ്പോൾ തോന്നുന്നു അത്രയും പാവം ആകേണ്ട ആവശ്യമില്ലായിരുന്നുവെന്ന്. നോ പറയാനും ബുദ്ധിമുട്ടായിരുന്നു.

റോഷനാണെങ്കിൽ പൊളിക്കും ഒപ്പം കിച്ച സുധീപിന്റെ കാമിയോയും; എം.പദ്മകുമാർ ഉയിർ ടീസർ എത്തി!
റോഷനാണെങ്കിൽ പൊളിക്കും ഒപ്പം കിച്ച സുധീപിന്റെ കാമിയോയും; എം.പദ്മകുമാർ ഉയിർ ടീസർ എത്തി!

ഇപ്പോഴും ചില സിറ്റുവേഷനിൽ ബുദ്ധിമുട്ടാണ്. സാഹചര്യത്തിന് അനുസരിച്ച് പെരുമാറുന്നതാണ് നല്ലതെന്ന് തോന്നുന്നു എന്ന് ഇഷാനി പറഞ്ഞു. മുഖം ആദ്യമായി ബി​ഗ് സ്ക്രീനിൽ കണ്ടപ്പോഴുള്ള ആദ്യ തോന്നലിനെ കുറിച്ചായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. വൺ സിനിമയുടേത് ഞാൻ പറയുന്നില്ല. കാരണം മറന്നുപോയി. ആശകൾ ആയിരത്തിന്റേത് പറയാം. ഒരു വിധം കൊള്ളാം എന്നാണ് ബി​ഗ് സ്ക്രീനിൽ എന്നെ കണ്ടപ്പോൾ ആദ്യം എനിക്ക് വന്ന ഇംപ്രഷൻ.

ബി​ഗ് സ്ക്രീനിൽ കാണുന്നതിന് മുമ്പ് ഡബ് ചെയ്യാൻ പോയപ്പോൾ അവിടുത്തെ സ്ക്രീനിൽ കണ്ടു. എന്റെ ഒരു സ്ഥിരം ലുക്കായിരുന്നില്ല സിനിമയിലെ കഥാപാത്രത്തിന്. ​ഗേളി ​ഗേളി ലുക്കല്ലാത്തതുകൊണ്ട് സ്ക്രീനിൽ വരുമ്പോൾ എങ്ങനെയാകും എന്ന ചിന്തയുണ്ടായിരുന്നു. പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു.

Ishaani Krishna

ആക്ടിങിലും സാറ്റിസ്ഫൈഡ് ആയിരുന്നു ഇഷാനി പറഞ്ഞു. അടുത്ത കാലത്ത് പഠിച്ച പാഠത്തെ കുറിച്ചും സോഷ്യൽമീഡിയ പ്രസ്താവനകൾ വളച്ചൊടിക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു... കൂടുതൽ സമയം മാതാപിതാക്കൾക്കും ​മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം ചിലവഴിക്കണമെന്നത് ഞാൻ അടുത്ത കാലത്താണ് പഠിച്ചത്. അപ്പൂപ്പന്റെ മരണശേഷമാണ് ആ തോന്നൽ വന്നത്.

മാതാപിതാക്കൾക്കൊപ്പം കഴിയാൻ സാധിക്കുന്ന ഞാൻ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ പ്രായത്തിലുള്ള മിക്കവരും പുറത്ത് പഠിക്കാനും മറ്റുമായി പോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അവർക്ക് സാധിക്കാറുണ്ടാവില്ല. പാഠം എന്ന് പറയാനാവില്ല. തിരിച്ചറിവെന്ന് വിളിക്കാം. അതുപോലെ എന്റെ പ്രസ്താവ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോൾ വിഷമം വരാറുണ്ട്. കഴിഞ്ഞ ക്യു ആന്റ് എയിലെ എന്റെ ഒരു ഉത്തരം വൈറലായത് നിങ്ങൾക്ക് അറിയാമല്ലോ.

വീട് മണ്ണിനടിയിലേക്ക് താഴുന്നു, കനകയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അറിയാൻ ദിവസങ്ങളെടുക്കും! കുട്ടി പത്മിനി
വീട് മണ്ണിനടിയിലേക്ക് താഴുന്നു, കനകയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അറിയാൻ ദിവസങ്ങളെടുക്കും! കുട്ടി പത്മിനി

അതെനിക്ക് വലിയ വിഷമമുണ്ടാക്കി. അതിന് മുമ്പ് ഒരു വിവാദത്തിലും ഞാൻ ഉൾപ്പെട്ടിട്ടില്ല. ഫണ്ണായി ചെയ്ത വീഡിയോയായിരുന്നു. പക്ഷെ നെ​ഗറ്റീവ് കമന്റുകൾ ഒരുപാട് വന്നു. പിന്നെ പെട്ടന്ന് അതിന്റേതായ സ്പിരി‌റ്റിൽ എടുത്തു. ഞാൻ പറഞ്ഞത് കൃത്യമായി മനസിലാക്കി എടുത്തവരുമുണ്ട്. ഞാൻ ചെയ്തത് തെറ്റല്ലെന്ന് ഉറപ്പുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ലല്ലോ.

സോളോ ട്രിപ്പ് പോകാൻ ഇഷ്ടപ്പെടുന്നില്ല. എന്തൊക്കെ പറഞ്ഞാലും രാത്രി ഉറങ്ങുന്ന സമയം ആകുമ്പോൾ എനിക്ക് പേടി വരും. കുട്ടിക്കാലം മുതൽ ‌‌‌ഒറ്റയ്ക്ക് ഉറങ്ങി ശീലമില്ലാത്തതുകൊണ്ടാകും. പക്ഷെ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഒ‌റ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ഭക്ഷണം പോലും കഴിച്ചിട്ടില്ല. അപരിചിതരുമായി സംസാരിക്കാനും എനിക്ക് അൽപം കഴിവ് കുറവാണെന്നും ഇഷാനി പറഞ്ഞു.

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X