എനിക്ക് അവിടെ സ്ഥാനമില്ല... പോയി പണി നോക്കാൻ പറയും, അർജുനുള്ളതാണ് ധൈര്യം, അന്ന് വല്ലാതെ ഇൻസെക്വൂറായി!
വിരളമായി മാത്രം ക്യു ആന്റ് എ വീഡിയോകൾ ചെയ്യുന്നയാളാണ് ഇഷാനി കൃഷ്ണ. ഇത്തവണ രണ്ട് പാർട്ടുകളായാണ് തന്റെ ആരാധകരിൽ നിന്നും വന്ന ചോദ്യങ്ങൾക്ക് ഇഷാനി മറുപടികൾ നൽകിയത്. രണ്ടാം ഭാഗത്തിൽ ഡ്രൈവിങ് പഠിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും മുഖക്കുരു വന്നപ്പോഴുണ്ടായ അനുഭവങ്ങളുമെല്ലാമാണ് പങ്കുവെച്ചത്. ഡ്രൈവിങ് എല്ലാവരും പഠിച്ചിരിക്കണമെന്നും അത് നൽകുന്ന സ്വാതന്ത്ര്യം വലുതാണെന്നും ഇഷാനി പറയുന്നു.
ലൈസൻസ് കിട്ടിയിട്ടും വണ്ടിയോടിക്കാൻ ഭയം... എല്ലാവരും കടന്ന് പോകുന്നൊരു ഫെയ്സാണിത്. എല്ലാവരേയുമെന്ന് പറയാൻ പറ്റില്ല. കാരണം ഡ്രൈവിങ് പഠിച്ചശേഷം വാഹനവുമായി പുറത്തിറങ്ങാൻ അർജുനൊന്നും ഭയമില്ലായിരുന്നു. പക്ഷെ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലൈസൻസ് കിട്ടിയ സമയത്ത് ഭയം കാരണം ഞാൻ വണ്ടി ഓടിക്കാറില്ലായിരുന്നു.

കൊവിഡ് സമയം വന്നപ്പോൾ വീട്ടിൽ തന്നെ ഇരുന്ന് എല്ലാവരും മടുത്തു. അപ്പോൾ പുറത്തിറങ്ങണമെന്ന ആഗ്രഹം വന്നു. അപ്പോഴാണ് ഞാൻ ഡ്രൈവിങ് വീണ്ടും പൊടി തട്ടിയെടുത്തത്. ലൈസൻസുണ്ട് എന്നാൽ ഡ്രൈവിങ് കൃത്യമായി അറിയില്ലാത്ത ആളുകളെ പഠിപ്പിക്കുന്ന രഘുവരൻ സാറിന്റെ കോൺടാക്ട് അപ്പോഴാണ് ഞങ്ങൾക്ക് ലഭിച്ചത്. നന്നായി പഠിപ്പിക്കുമായിരുന്നു അദ്ദേഹം. അങ്ങനെയാണ് ഞാനും ദിയയും ഡ്രൈവിങ് പഠിച്ചത്.
ഒരു മാസം കൊണ്ട് ഡ്രൈവിങ് പഠിച്ചു. കോൺഫിഡൻസ് വന്നത് എങ്ങനെയാണെന്ന് ചോദിച്ചാൽ ഒരു ദിവസം അർജുനെ വിളിച്ച് വണ്ടിയുമായി വന്ന് പിക്ക് ചെയ്യട്ടേയെന്ന് ചോദിച്ചു. വണ്ടി എടുക്കാൻ ധൈര്യമുണ്ടോയെന്ന് അവൻ ചോദിച്ചു. അർജുനും എന്നെ പണ്ട് അവന്റെ കാറിൽ ഡ്രൈവിങ് പഠിപ്പിച്ചിട്ടുണ്ട്. അർജുൻ ഉള്ളത് എനിക്കൊരു ധൈര്യമാണ്. തുടക്കത്തിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറില്ലായിരുന്നു.
കോ ഡ്രൈവർ സീറ്റിൽ ഡ്രൈവിങ് അറിയാവുന്ന ആരെങ്കിലും ഉണ്ടാകും. ഒരു ദിവസം എനിക്ക് എവിടെ നിന്നോ ഒരു ധൈര്യം വന്നു. അർജുനേയും പിക്ക് ചെയ്ത് കുറേ ദൂരം വണ്ടി ഓടിച്ചു. അതിനുശേഷം എനിക്ക് കോൺഫിഡൻസ് വന്നു. അമ്മയെ വെച്ചും അച്ഛനെ വെച്ചുമെല്ലാം വാഹനം ഓടിച്ചു. പിന്നീട് ഒരു ദിവസം തനിയെ ഒടിച്ചു. ആദ്യമൊക്കെ പതുക്കെ റോഡിന് ഒരു വശം ചേർന്ന് മാത്രമാണ് പോയിരുന്നത്.
എൽ ബോർഡ് വെച്ച് പോവുകയാണെങ്കിൽ കുറച്ച് കൂടി ഉപകാരപ്രദമാകും. ഞങ്ങൾ എൽ ബോർഡ് വെച്ചിരുന്നില്ല. അമ്മു സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ഡ്രൈവിങ് പഠിച്ചയാളാണ്. പണ്ട് നമുക്ക് ഡ്രൈവർ ഇല്ലായിരുന്നു. ഞങ്ങളെ ട്യൂഷൻ ക്ലാസിലും വിടണം. അങ്ങനെയാണ് അമ്മു പഠിച്ചത്. തുടക്കത്തിൽ അമ്മുവിനും കോൺഫിഡൻസ് ഉണ്ടായിരുന്നില്ല.

ഡ്രൈവിങ് ചെയ്യുമ്പോൾ കിട്ടുന്ന സ്വാതാന്ത്ര്യം മറ്റൊന്നാണ്. പറ്റുകയാണെങ്കിൽ എല്ലാവരും ഡ്രൈവിങ് പഠിക്കണം ഇഷാനി പറഞ്ഞു. പിന്നീട് സ്കിൻ കെയർ റൊട്ടീനെ കുറിച്ചുള്ള ചോദ്യമായിരുന്നു. അതിന് മറുപടി നൽകവെയാണ് മുഖക്കുരു മൂലം ബുദ്ധിമുട്ടിയ കഥകൾ താരപുത്രി പങ്കുവെച്ചത്. പീരിഡ്സായ സമയം മുതൽ ഇപ്പോഴും എനിക്ക് മുഖക്കുരുവരാറുണ്ട്. ജെനിറ്റിക്സിന്റെ പ്രശ്നമായിരിക്കാം.
ചെറിയതൊന്നുമല്ല വലിയ മുഖക്കുരുക്കളാണ് വരുന്നത്. ആദ്യമായി പുരികം ത്രഡ് ചെയ്തശേഷം വലിയൊരു കുരു വന്നു. അത് എന്നെ വല്ലാതെ ഇൻസെക്വയറാക്കി. എല്ലാവരും കളിയാക്കുമായിരുന്നു. ഗേൾസ് സ്കൂളിലായിരുന്നത് നന്നായി. ബോയ്സ് സ്കൂളിലായിരുന്നുവെങ്കിൽ ഞാൻ ക്ലാസിൽ ആ കുരുവെച്ച് പോവില്ലായിരുന്നു. അത്ര ഗതികേടായിരുന്നു എനിക്ക്.
മുഖത്തെ ചെറിയ കുഴികളും കുരുക്കളും മാറ്റാൻ ഞാൻ ഇപ്പോൾ ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് ഇഷാനി പറഞ്ഞു. ഫാമിലി ട്രിപ്പുകൾ ആരാണ് പ്ലാൻ ചെയ്യുന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇഷാനി നൽകിയത്. താനും ട്രിപ് പ്ലാനിങ് ഇഷ്ടപ്പെടുന്നയാളാണെന്നും പക്ഷെ വീട്ടിൽ മൂത്തകുട്ടി സിൻഡ്രമാണെന്നും ഇഷാനി പറഞ്ഞു. വീട്ടിൽ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത് അഹാന.
മൂത്തകുട്ടി സിൻഡ്രമായിരിക്കാം. എന്റെ സുഹൃത്തുക്കളുമൊന്നിച്ചുള്ള ട്രിപ്പുകൾ ഞാനാണ് പ്ലാൻ ചെയ്യാറുള്ളത്. ഞാനും ഒരു ട്രിപ്പ് പ്ലാനറാണ്. മിക്ക കുടുംബത്തിലും മൂത്തകുട്ടിയാണല്ലോ ട്രിപ് പ്ലാനിങ് നടത്തുന്നത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എനിക്ക് അവിടെ സ്ഥാനമില്ല. ഞാൻ പോയി എന്തെങ്കിലും പറഞ്ഞാൽ പോയി പണി നോക്കെന്ന് പറയും. അതുകൊണ്ട് വലുതായി ഇടപെടാറില്ലെന്നും താരപുത്രി പറഞ്ഞു.


Click it and Unblock the Notifications


