അർജുനെ പരിചയപ്പെടുന്നത് അന്ന്, പറഞ്ഞില്ലെങ്കിലും അച്ഛനേക്കാൾ അമ്മയ്ക്കായിരുന്നു ആ ആഗ്രഹം: ഇഷാനി കൃഷ്ണ
സോഷ്യൽ മീഡിയയിലെ താരമായ ഇഷാനി കൃഷ്ണ സിനിമാ രംഗത്ത് പുതുസ്വപ്നങ്ങളുമായി എത്തുകയാണ്. ഇഷാനി നായികാ വേഷം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയിൽ ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന വേഷം ചെയ്യുന്നത്. നേരത്തെ വൺ എന്ന സിനിമയിൽ ഇഷാനി അഭിനയിച്ചിട്ടുണ്ട്. ആശകൾ ആയിരത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇഷാനി കൃഷ്ണ. തന്റെ സിനിമ സ്വപ്നങ്ങളെക്കുറിച്ചും മാതാപിതാക്കളുടെ പ്രതീക്ഷകളെക്കുറിച്ചും ഇഷാനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
എന്റെ കുടുംബം ഓവറായി ഇമോഷൻസ് അങ്ങോട്ടും ഇങ്ങോട്ടും കാണിക്കാറില്ല. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അങ്ങനെയാണ്. അച്ഛനും അമ്മയ്ക്കും ഞാൻ സിനിമയിൽ വരണമെന്ന് ആഗ്രഹമുണ്ട്. അച്ഛനേക്കാൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷെ അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ സിനിമയിൽ വരണമെന്ന ആഗ്രഹം പണ്ട് മുതലേ അമ്മയ്ക്കുണ്ട്. ചില റോളുകൾ കാണുമ്പോൾ ഇത് ഇഷാനി ചെയ്താൽ നന്നായിരിക്കും എന്ന് അമ്മ പണ്ട് മുതലേ പറയാറുണ്ട്. നല്ലൊരു സിനിമയിൽ എന്നെ കാണണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ട്.

തന്റെ സുഹൃത്തായ അർജുനെക്കുറിച്ചും ഇഷാനി സംസാരിച്ചു. ലെവൻത് സ്റ്റാൻഡേർഡിൽ ട്യൂഷൻ ക്ലാസിൽ വെച്ചാണ് അർജുനെ പരിചയപ്പെടുന്നത്. അങ്ങനെ ഫ്രണ്ട്സായതാണ്. എന്റെ ക്ലോസ് ഫ്രണ്ട്സ് അർജുനും ദേവനും തന്നെയാണ്. കുറേ വർഷങ്ങളായി അങ്ങനെയാണെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. ഇഷാനിയുടെ ബോയ്ഫ്രണ്ടാണെന്ന വാദം സോഷ്യൽമീഡിയയിൽ ശക്തമാണ്. ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായിത്തന്നെ സൂക്ഷിക്കാൻ ഇഷാനി ആഗ്രഹിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബത്തിന്റെ പോസ്റ്റുകളിൽ നിന്നും വീഡിയോകളിൽ നിന്നും പല അനുമാനങ്ങൾ ആരാധകർ നടത്തുന്നു.
താര കുടുംബത്തിൽ തന്റെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലേക്ക് കൊണ്ട് വരാത്തയാളാണ് ഇഷാനി കൃഷ്ണ. ഇഷാനിക്ക് സിനിമാ രംഗത്ത് ശോഭിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്തിടെ ഇഷാനിയുടെ പിതാവ് കൃഷ്ണകുമാർ ഇഷാനിയെക്കുറിച്ച് പരാമർശിച്ചിരുന്നു. സത്യം മാത്രം പറയുന്നവൾ, വാശിക്കാരി, വിശ്വസ്ഥ. ഒരു കാലത്തു ഓസിയുടെ വാലായിരുന്നു.. പിന്നീട് ഓസി അവളുടെ വാലായി മാറി. വർഷങ്ങങ്ങൾ പെട്ടെന്ന് കടന്നു പോയി. കുഞ്ഞായിരുന്നപ്പോൾ അവളെ ഞങ്ങൾ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂടുമാറും. ബഹളമുണ്ടാക്കും. അതിനും ഒരു സൗന്ദര്യമുണ്ടായിരുന്നു എന്നാണ് കൃഷ്ണകുമാർ ഇഷാനിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇഷാനിയുടെ ചേച്ചി അഹാന കൃഷ്ണ 2014 ലാണ് സിനിമാ രംഗത്തേക്ക് വരുന്നത്. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്തുണ്ടെങ്കിലും വലിയ അവസരങ്ങൾ അഹാനയ്ക്ക് ലഭിച്ചതേയില്ല. കുറച്ച് സിനിമകളിൽ മാത്രമേ അഹാന ഇതുവരെ അഭിനയിച്ചിട്ടുള്ളൂ.


Click it and Unblock the Notifications











