ഓസിയുടെ കുഞ്ഞ് എന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാൽ അക്സപ്റ്റ് ചെയ്യില്ല, മനസുകൊണ്ട് ഞാൻ കുട്ടി; ഇഷാനി

By Desk

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ആദ്യം വിവാഹിതയായത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇപ്പോൾ ഇരുവരും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ജൂലൈയോടെ കുഞ്ഞ് പിറക്കും. ഇപ്പോഴിതാ ചേച്ചിയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താൻ ആ​ഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി.

ഓസിയുടെ കുഞ്ഞിനെ കാണാൻ ഞങ്ങൾ എല്ലാവരും എക്സൈറ്റഡാണ്. ഹൻസു കഴിഞ്ഞിട്ട് കുടുംബത്തിൽ വരാൻ‌ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. എന്റെ ഓർമയിൽ ഞാൻ ഒരു ബേബിയെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അത് ഹൻസുവിനെയാണ്. അന്ന് ഞാനും ഒരു ബേബിയായിരുന്നു.

Ishaani Krishna Diya Krishna

ഹൻസുവിനുശേഷം തൻവിയുടെ കുഞ്ഞായ ലിയാൻ വന്നുവെങ്കിലും അവൻ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവർ കാനഡയിലായിരുന്നു. ലിയാന് നാല് വയസായപ്പോഴാണ് ഞങ്ങൾ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ. പിന്നെ അമ്മയാവണമെന്ന് അതിയായി ആ​ഗ്രഹിക്കുന്നയാളല്ല ഞാൻ. എന്നിരുന്നാലും കുട്ടികളെ എടുക്കാൻ ഇഷ്ടമാണ്.

അതുകൊണ്ട് തന്നെ ഓസിയുടെ കുഞ്ഞിനെ എടുക്കാൻ എക്സൈറ്റഡാണെന്നും ഇഷാനി പറയുന്നു. തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇഷാനി. ദിയയുടെ കുഞ്ഞ് ഇഷാനിയെ എന്താകും വിളിക്കുക എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ കുഞ്ഞമ്മ, ചിറ്റ എന്നൊക്കയുള്ള വിളികളോട് തനിക്ക് താൽപര്യമില്ലെന്ന് പറയുകയാണ് ഇഷാനി.

കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിച്ചാൽ ഞാൻ അത് അക്സപറ്റ് ചെയ്യില്ല. കാരണം എന്റെ മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്. അതുകൊണ്ട് തന്നെ എന്നെ വേറൊരു കുട്ടിയും കുട്ടിയായിട്ട് തന്നെ വേണം എന്നെ കാണാൻ. അല്ലാതെ മുതിർന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഞാൻ ഇപ്പോഴും കുട്ടിയാണ്. ലിയാൻ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്.

എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് എന്നെ പേര് വിളിക്കാനാകും ഞാൻ പറയുക. അമ്മയുടെ സഹോദരിയെ ഞങ്ങൾ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. കുഞ്ഞമ്മ എന്ന വിളി ക്രിഞ്ചായി തോന്നും. എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അം​ഗീകരിക്കാൻ പറ്റില്ല. ഞാൻ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാൻ ആരുടേയും അമ്മയാവില്ല ആന്റിയുമാവില്ലെന്നും ഇഷാനി പറയുന്നു.

Ishaani Krishna Diya Krishna

അടുത്തിടെയായിരുന്നു ദിയ കൃഷ്ണയുടെ വളകാപ്പ് ചടങ്ങ് നടന്നത്. ഏഴാം മാസത്തിൽ ​ഗർഭിണിയായ സ്ത്രീക്ക് വേണ്ടി നടത്തപ്പെടുന്ന ചടങ്ങാണിത്. വിവാഹം പോലെ മനോഹരമായാണ് ദിയ വളകാപ്പ് ചടങ്ങും നടത്തിയത്.

Take a Poll

ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത വലിയ ചടങ്ങായിരുന്നു. ദിയ തന്നെയാണ് ആഘോഷമെല്ലാം ഒരുക്കിയത്. ​വിവാഹം കഴിഞ്ഞ വൈകാതെ തന്നെ കുഞ്ഞ് വേണമെന്നത് ദിയയുടെ വലിയ ആ​ഗ്ര​ഹ​മായിരുന്നു. ​വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും ദിയ ​ഗർഭിണിയായിരുന്നു.

മൂന്ന് മാസം പിന്നിട്ടശേഷമാണ് താൻ ​ഗർഭിണിയാണെന്ന വിവരം ദിയ ആരാധകരെ അറിയിച്ചത്. എന്നാൽ പ്രസവ ദിവസം എങ്ങനെ അതിജീവിക്കും എന്നത് സംബന്ധിച്ച് വലിയൊരു ടെൻഷൻ ​ദിയയ്ക്കുണ്ട്. സൂചി കുത്തിയാൽ പോലും അലമുറയിട്ട് കരയുന്നയാളാണ് ദിയ. ഭർത്താവും അമ്മയും തനിക്കൊപ്പമുണ്ടെങ്കിൽ താൻ ആ ദിവസത്തെയും അതിജീവിക്കുമെന്നാണ് ദിയ മുമ്പ് പറഞ്ഞത്.

Read more about: diya krishna ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X