ആ കമന്റുകളിട്ടവരോട് നന്ദിയുണ്ട്, എന്റെ മാറ്റത്തിന് കാരണം; അന്ന് മുതൽ അപ്പച്ചി ഞങ്ങളുടെ കൂടെ: ഇഷാനി കൃഷ്ണ

ഇൻഫ്ലുവൻസർ ഇഷാനി കൃഷ്ണയു‌ടെ ട്രാൻസ്ഫോർമേഷൻ നിരവധി പേർക്ക് പ്രചോദനമായതാണ്. വണ്ണം വെച്ച ശേഷം ഇഷാനി കൂടുതൽ സുന്ദരിയായെന്നാണ് എല്ലാവരും പറയുന്നത്. തന്റെ മാറ്റത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇഷാനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബോഡി ഷെയ്മിം​ഗ് കമന്റ്സ് എന്നെ സഹായിച്ചിട്ടുണ്ട്. ആരൊക്കെയാണോ എന്നെ ബോഡി ഷെയിം ചെയ്തത് അവരോട് നന്ദി. നെ​ഗറ്റീവ് കമന്റുകൾ കാണുമ്പോൾ പണ്ട് ഞാൻ വല്ലാതെ ഇറിറ്റേറ്റ് ആകുമായിരുന്നു. അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്തിനാണിങ്ങനെ കമന്റിടുന്നതെന്ന് ഞാൻ എന്റെ അന്നത്തെ ഫോട്ടോ നോക്കി പറയും. പക്ഷെ ആ കമന്റാണ് എന്നെ മാറ്റാൻ പ്രോത്സാഹിപ്പിച്ചതെന്ന് ഇഷാനി കൃഷ്ണ പറയുന്നു. ഈ മാറ്റത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് ഡയറ്റാണ്.

Ishaani Krishna

70 ശതമാനം ഡയറ്റും 30 ശതമാനം വർക്കൗട്ടും. മൂന്ന് മാസം ഞാൻ വളരെ ഫോക്കസായിരുന്നു ഭക്ഷണത്തിൽ. മെലിയാനുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ വണ്ണം വെക്കാൻ എന്നെ സഹായിച്ചത് ഭക്ഷണം കഴിക്കലാണെന്നും ഇഷാനി പറയുന്നു. അപ്പച്ചിയെക്കുറിച്ചും ഇഷാനി സംസാരിച്ചു. അമ്മു (അഹാന കൃഷ്ണ) കു‌ട്ടിയായിരുന്നപ്പോൾ മുതൽ അപ്പച്ചി ഞങ്ങളുടെ കൂടെയുണ്ട്. ഞാൻ ജനിച്ചപ്പോൾ മുതൽ കഴിക്കുന്നത് അപ്പച്ചിയുണ്ടാക്കുന്നു ഭക്ഷണമാണ്. അപ്പച്ചിയുണ്ടാക്കുന്ന ഭക്ഷണം എനിക്ക് കംഫർട്ട് ഫുഡ് ആണെന്നും ഇഷാനി കൃഷ്ണ പറഞ്ഞു.

ഇഷാനി കൃഷ്ണ നായികയായ ആശകൾ ആയിരം എന്ന സിനിമ ഫെബ്രുവരി ആറിന് റിലീസായിരിക്കുകയാണ്. ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന വേഷം ചെയ്യുന്നത്. താൻ നടിയായി വളരുമെന്ന് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇഷാനി കൃഷ്ണ പറയുന്നുണ്ട്.

എന്റെ കുടുംബം ഓവറായി ഇമോഷൻസ് അങ്ങോട്ടും ഇങ്ങോട്ടും കാണിക്കാറില്ല. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അങ്ങനെയാണ്. അച്ഛനും അമ്മയ്ക്കും ഞാൻ സിനിമയിൽ വരണമെന്ന് ആഗ്രഹമുണ്ട്. അച്ഛനേക്കാൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷെ അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ സിനിമയിൽ വരണമെന്ന ആഗ്രഹം പണ്ട് മുതലേ അമ്മയ്ക്കുണ്ട്. ചില റോളുകൾ കാണുമ്പോൾ ഇത് ഇഷാനി ചെയ്താൽ നന്നായിരിക്കും എന്ന് അമ്മ പണ്ട് മുതലേ പറയാറുണ്ട്. നല്ലൊരു സിനിമയിൽ എന്നെ കാണണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ട്.

തന്റെ സുഹൃത്തായ അർജുനെക്കുറിച്ചും ഇഷാനി സംസാരിച്ചു. ലെവൻത് സ്റ്റാൻഡേർഡിൽ ട്യൂഷൻ ക്ലാസിൽ വെച്ചാണ് അർജുനെ പരിചയപ്പെടുന്നത്. അങ്ങനെ ഫ്രണ്ട്സായതാണ്. എന്റെ ക്ലോസ് ഫ്രണ്ട്സ് അർജുനും ദേവനും തന്നെയാണ്. കുറേ വർഷങ്ങളായി അങ്ങനെയാണെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. ഇഷാനിക്ക് സിനിമാ രംഗത്ത് ശോഭിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്തിടെ ഇഷാനിയുടെ പിതാവ് കൃഷ്ണകുമാറും ഇക്കാര്യം പറഞ്ഞിരുന്നു.

More from Filmibeat

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X