ഷൂട്ടിനിടെ വെയിൽ കൊണ്ട് കരുവാളിച്ചു, ഇനി പുറത്ത് ഷൂട്ടില്ല; ആദ്യമായി നായികയാകുന്ന ഇഷാനി കൃഷ്ണ പറയുന്നു
ഇൻഫ്ലുവൻസർ എന്ന കരിയറിൽ നിന്നും സിനിമാ താരമായി മാറാൻ പോകുകയാണ് ഇഷാനി കൃഷ്ണ. ഇഷാനി ആദ്യമായി നായികയായെത്തുന്ന ആശകൾ ആയിരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇഷാനി നായികയായി വളരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഇഷാനിയുടെ ചേച്ചി അഹാന കൃഷ്ണയ്ക്ക് സിനിമാ രംഗത്ത് ശോഭിക്കാനായില്ല. എന്നാൽ ഇഷാനിക്ക് ഇത് സാധിച്ചേക്കുമെന്ന് ആരാധകരും പറയുന്നു. കാളിദാസ് ജയറാം, ജയറാം, ആശ ശരത്ത് തുടങ്ങിയവർ ആശകൾ ആയിരത്തിൽ ഇഷാനിക്കൊപ്പം അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് ഇഷാനി. നാളത്തെ ഷൂട്ടിൽ ഞാൻ എക്സെെറ്റഡാണ്. അതിന് പ്രധാന കാരണം ഗ്രൗണ്ടിൽ നിന്നുള്ള ഷോട്ടുകൾ കഴിഞ്ഞു. വെയിലത്ത് കുറച്ച് പാടായിരുന്നു. ഉച്ചയ്ക്കൊക്കെ ഷൂട്ട് ചെയ്തപ്പോൾ നല്ല ടാൻ ആയി. ആ ദിവസം ഷൂട്ട് കഴിഞ്ഞ് വന്ന് കുളിച്ചപ്പോൾ എന്റെ കെെ ചുവപ്പ് നിറത്തിലായി. സൂര്യാഘാതം കാരണം. ഇനി ടാൻ പ്രശ്നങ്ങളൊന്നുമില്ല. ഇൻഡോർ ഷൂട്ടുകളാണ്. എന്തൊക്കെയാണ് നാളെ ഇനി എടുക്കാൻ പോകുന്നതെന്ന് അറിയില്ല.

സ്ക്രിപ്റ്റ് കിട്ടിയ ദിവസം തന്നെ എന്റെ ക്യാരക്ടറിനുള്ള സീനുകൾ നോക്കി വെച്ചു. ഏത് സീനാണെന്ന് പറഞ്ഞാൽ എനിക്കറിയാം. ലെെൻ ഓർത്ത് വെക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള ആളായത് കൊണ്ട് സീൻ പറയുമ്പോൾ ഞാൻ റിഹേഴ്സൽ ചെയ്ത് കൊണ്ടിരിക്കും. കൂടുതലൊന്നും പറയുന്നില്ല. സിനിമ ഇറങ്ങിയ പോലെ പറഞ്ഞ് പോകുന്നു. സിനിമ കാണുമ്പോൾ കണ്ടാൽ മതിയെന്നും ഇഷാനി പറഞ്ഞു.
സിങ്ക് സൗണ്ടിനേക്കാൾ ഡബ്ബിംഗ് ആണ് ഇഷ്ടം. ഡബ് ചെയ്യുമ്പോൾ ഞാനഭിനയിച്ച സീനുകൾ കാണാം. ഷൂട്ട് ചെയ്യുന്ന സമയം അത്രയും സ്ഫുടതയോടെ വാക്കുകൾ പറയേണ്ട. പക്ഷെ ഡബ് ചെയ്തിട്ടില്ലാത്തത് കൊണ്ട് അത് ബുദ്ധിമുട്ടാണോ എന്നറിയില്ല. വൺ എന്ന സിനിമയിൽ ഒരു വരിയാണ് ഡബ് ചെയ്തതെന്നും ഇഷാനി പറഞ്ഞു. അമ്മ സിന്ധു കൃഷ്ണയുടെ പുതിയ വ്ലോഗിലാണ് ഇഷാനി ഇക്കാര്യങ്ങൾ സംസാരിച്ചത്.
സിന്ധു കൃഷ്ണയാണ് ഇഷാനിക്കൊപ്പം ഷൂട്ടിന് ഒപ്പം പോകുന്നത്. ഇഷാനിയുടെ മറ്റൊരു ചേച്ചി ദിയ കൃഷ്ണയ്ക്കാണ് സിനിമാ മോഹം ഉണ്ടായിരുന്നത്. എന്നാൽ നല്ല അവസരങ്ങൾ ലഭിക്കാഞ്ഞതോടെ ദിയ ഈ സ്വപ്നം വേണ്ടെന്ന് വെച്ചു. ഇന്ന് ബിസിനസ് സംരഭകയാണ് ദിയ കൃഷ്ണ.
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. എന്നാൽ ഇഷാനി യൂട്യൂബ് ചാനലിൽ ദിയയെ പോലെ സജീവമല്ല. ദിയ കൃഷ്ണയിൽ നിന്നും അക്കാര്യത്തിൽ തീർത്തും വ്യത്യസ്തയാണ് ഇഷാനി കൃഷ്ണ. തന്റെ പ്രണയം, ബ്രേക്കപ്പ്, വിവാഹം എന്നിവയെക്കുറിച്ചെല്ലാം ദിയ സ്വന്തം ചാനലിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇഷാനി ഇത്തരം കാര്യങ്ങളിലെല്ലാം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന ആളാണ്. ഇഷാനി പ്രണയത്തിലാണെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ടെങ്കിലും ഇൻഫ്ലുവൻസർ ഇതേക്കുറിച്ചൊന്നും സംസാരിക്കാറില്ല. അതേസമയം വലിയ ജനശ്രദ്ധ ഇഷാനിക്ക് ലഭിക്കാറുണ്ട്. ഇഷാനിയുടെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിനാണ് വ്യൂവേഴ്സ്. 8.9 ലക്ഷം പേരാണ് ഇഷാനി കൃഷ്ണയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്തത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് പത്ത് ലക്ഷത്തിന് മുകളിൽ.


Click it and Unblock the Notifications











