ഫ്രീയായിട്ട് ഇടുന്നത് തന്നെ ബോറടിക്കുന്നു, ആരാണ് പണം കൊടുത്ത് കാണുക; ഇഷാനിയോട് ചോദ്യങ്ങൾ
സഹോദരിമാരായ അഹാന കൃഷ്ണയ്ക്കും ഹൻസിക കൃഷ്ണയ്ക്കും ശേഷം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സബ്സ്ക്രെെബിംഗ് ഓപ്ഷൻ കൊണ്ട് വന്ന് ഇഷാനി കൃഷ്ണ. എങ്ങനെയാണിത് പോകുകയെന്ന് നോക്കാം. ഫൺ കണ്ടന്റ് കാണാൻ തന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്യൂ എന്നാണ് ഇഷാനി സോഷ്യൽ മീഡിയയിൽ കുറിച്ചത്. റെഡിറ്റിൽ ഇഷാനിയുടെ പുതിയ നീക്കത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇഷാനിക്ക് ഫൺ ആയി എന്താണ് പോസ്റ്റ് ചെയ്യാനുള്ളത് എന്നാണ് പലരുടെയും ചോദ്യം.
ആശ്ചര്യം തോന്നുന്നില്ല. പക്ഷെ എന്താണ് ഇഷാനി പോസ്റ്റ് ചെയ്യുക. ബോറിംഗ് വ്യക്തിയുടെ വെെബ് ആണ് ഇഷാനി തരുന്നത്. ഫൺ ടെെപ്പ് ആണെന്ന് തോന്നിയിട്ടേ ഇല്ല. യൂട്യൂബ് വീഡിയോകൾ പോലും ബോറിംഗ് ആണ്. ഏറ്റവും മണ്ടത്തരം പറഞ്ഞിട്ടും ഗൗരവം കാണിച്ച് നിൽക്കാൻ പറ്റുന്നയാളായാണ് ഇഷാനിയെന്നും റെഡിറ്റിൽ ഒരാൾ പരിഹസിച്ചു. പലരും ഈ അഭിപ്രായത്തോട് യോജിച്ചു. ഇഷാനിയുടെ വ്ലോഗുകളോട് താരകുടുംബത്തിലെ മറ്റുള്ളവരുടെ വ്ലോഗുകളോടുള്ള താൽപര്യം പലർക്കുമില്ല.

അതേസമയം ഇതിന് മറ്റൊരു കാരണവുമുണ്ട്. സ്വന്തം ജീവിതം യൂട്യൂബ് സബ്സ്ക്രെെബേർസിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇഷാനി കൃഷ്ണ താൽപര്യപ്പെടുന്നില്ല. സഹോദരി ദിയ കൃഷ്ണയിൽ നിന്നും അക്കാര്യത്തിൽ തീർത്തും വ്യത്യസ്തയാണ് ഇഷാനി കൃഷ്ണ. തന്റെ പ്രണയം, ബ്രേക്കപ്പ്, വിവാഹം എന്നിവയെക്കുറിച്ചെല്ലാം ദിയ കൃഷ്ണ യൂട്യൂബ് ചാനലിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇഷാനി ഇത്തരം കാര്യങ്ങളിലെല്ലാം സ്വകാര്യത കാത്ത് സൂക്ഷിക്കുന്നു.
ഇഷാനി പ്രണയത്തിലാണെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഒരിക്കൽ പോലും ഇഷാനി വ്ലോഗിൽ സംസാരിച്ചിട്ടില്ല. 8.2 ലക്ഷം പേരാണ് ഇഷാനി കൃഷ്ണയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്തത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് പത്ത് ലക്ഷത്തിന് മുകളിസുണ്ട്. ദിയ കൃഷ്ണയ്ക്ക് 11.9 ലക്ഷം യൂട്യൂബ് സബ്സ്ക്രെെബേർസ് ഉണ്ട്. ആശകൾ ആയിരം എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ് ഇഷാനി. നേരത്തെ മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഇഷാനി ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ഇഷാനിക്ക് സിനിമാ രംഗത്ത് തിളങ്ങാൻ പറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇഷാനിയുടെ ചേച്ചി അഹാന കൃഷ്ണയാണ് ആദ്യം സിനിമാ രംഗത്തേക്ക് വന്നത്. 2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് അധികം സിനിമകളിൽ അഹാനയെ കണ്ടിട്ടില്ല. ഈയടുത്താണ് അഹാനയും ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയത്. ഇതിനകം 300 ലേറെ സബ്സ്ക്രെെബേർസിനെ ഇഷാനിക്ക് ലഭിച്ചു. ആരാധകരെ പോലെ ഹേറ്റേഴ്സും ഒരുപാടുള്ള താരകുടുംബമാണിത്. നിരന്തരം ട്രോളുകളും വിമർശനങ്ങളും കേൾക്കേണ്ടി വന്നവരാണ് കൃഷ്ണ കുമാർ, അഹാന കൃഷ്ണ, സിന്ധു കൃഷ്ണ, ദിയ കൃഷ്ണ എന്നിവർ.
ദിയയും സിന്ധുവും എന്ത് ചെയ്താലും വിമർശിക്കുന്നവർ കൂടുതലാണ്. അടുത്തിടെ മരുമകൻ അശ്വിൻ ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന് സോഷ്യൽ മീഡിയയിൽ വിമർശനം വന്നിരുന്നു. അശ്വിന് ചിക്കൻ ലെഗ് വേണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞതായിരുന്നു കാരണം. കഴിഞ്ഞ ദിവസം ദീപാവലി ആശംസ നേർന്ന് കൊണ്ട് കൃഷ്ണകുമാർ പങ്കുവെച്ച ചിത്രത്തിൽ അശ്വിൻ ഇല്ലായിരുന്നു. ഇതും വിമർശിക്കപ്പെട്ടു. എന്നാൽ വിമർശനങ്ങളൊന്നും താര കുടുംബം കാര്യമാക്കുന്നില്ല.


Click it and Unblock the Notifications