അഹാനയ്ക്കും ദിയക്കും സാധിച്ചില്ല, കുടുംബത്തിലെ താരറാണിയാകാൻ ഇഷാനിയോ? ചർച്ചയാക്കി ആരാധകർ

അഹാന കൃഷ്ണയുടെ സഹോദരിയായെന്ന ലേബലിലാണ് ഇഷാനി കൃഷ്ണ ആദ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് ഇൻഫ്ലുവൻസറായി ഇഷാനി കരിയർ ബിൽഡ് ചെയ്തു. ഫോട്ടോ ഷൂട്ടും ആഡുകളും വ്ലോ​ഗിം​ഗുമെല്ലാമായി തിരക്കുകളിലാണ് ഇഷാനി. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും സുന്ദരി ഇഷാനിയാണെന്ന് പലർക്കും അഭിപ്രായമുണ്ട്. നല്ല സ്ക്രീൻ പ്രസൻസുള്ള ഇഷാനിക്ക് സിനിമാ രം​ഗത്ത് ശോഭിക്കാനാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസമാണ് നിർമാതാവ് എൻഎം ബാദുഷയ്ക്കൊപ്പമുള്ള ഇഷാനിയുടെ ഫോട്ടോ പുറത്ത് വന്നത്. ബാദുഷയുടെ സിനിമയിൽ ഇഷാനി അഭിനയിക്കുന്നുണ്ടോ എന്നാണ് ഫോട്ടോ പ്രചരിച്ചതോടെ നെറ്റിസൺസിന്റെ ചോദ്യം. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്. ഇഷാനിക്ക് സിനിമാ രം​ഗത്ത് ശോഭിക്കാനാകുമെന്നും ശോഭിക്കാനാകില്ലെന്നും അഭിപ്രായങ്ങളുണ്ട്.

Ishaani Krishna

ഇഷാനിയുടെ ചേച്ചി അഹാന കൃഷ്ണ അഭിനയ രം​ഗത്തേക്ക് വന്നിട്ട് വർഷങ്ങളായി. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ മികച്ച തുടക്കമാണ് അഹാനയ്ക്ക് ലഭിച്ചത്. എന്നാൽ പിന്നീട് അഹാനയ്ക്ക് അവസരങ്ങൾ അധികം ലഭിച്ചിട്ടില്ല. ഇപ്പോഴും സോഷ്യൽ മീഡിയയാണ് അഹാനയ്ക്ക് വിസിബിലിറ്റി നൽകുന്ന പ്ലാറ്റ്ഫോം

ഇഷാനിയുടെ രണ്ടാമത്തെ ചേച്ചി ദിയ കൃഷ്ണയും സിനിമകൾക്ക് വേണ്ടി ഏറെ ശ്രമിച്ചിരുന്നു. എന്നാൽ സിനിമയിൽ നല്ല അവസരം ലഭിക്കാതായതോടെ ദിയ ഈ സ്വപ്നം വേണ്ടെന്ന് വെച്ചു. ഇതേക്കുറിച്ച് ഒരിക്കൽ അമ്മ സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു. അഹാനയ്ക്ക് പകരം ദിയ സിനിമാ രം​ഗത്തേക്ക് വരുമെന്നാണ് കുടുംബം കരുതിയതെന്ന് അന്ന് സിന്ധു കൃഷ്ണ വ്യക്തമാക്കി.

Ishaani Krishna  Ahaana

പത്ത് പതിനഞ്ച് വർഷം മുമ്പേയുള്ള അഭിമുഖങ്ങളിൽ ഓസിയായിരിക്കും നടിയാകണമെന്ന് പറയുക. ഓസിക്ക് കോമഡിയും ഡാൻസുമെല്ലാം താൽപര്യമുണ്ടായിരുന്നു. നടിയാകണമെന്നായിരുന്നു ഓസിയുടെ ആ​ഗ്രഹം. ഒരുപാട് ഓഫറുകൾ പല പ്രാവശ്യമായി വന്നിരുന്നു. അതൊന്നും നടന്നില്ല. ഒരുപക്ഷെ ഓസി ഇൻഡസ്ട്രിയിൽ വന്നിരുന്നെങ്കിൽ ഡിഫറന്റായേനെ. എന്തോ അതൊന്നും നടന്നില്ല. പിന്നെ അവൾ ബിസിനസൊക്കെയായി പോയെന്ന് സിന്ധു കൃഷ്ണ അന്ന് പറഞ്ഞു.

സിനിമാ മോഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ഒരിക്കൽ ദിയ കൃഷ്ണയും സംസാരിച്ചു. നല്ല ഒരു അവസരം വരാൻ കുറേക്കാലം കാത്തിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിനിമയല്ല ജീവിതമെന്ന് മനസിലാക്കി. സിനിമ വന്നാൽ വന്നു. അത്രയേയുള്ളൂ. അല്ലെങ്കിൽ അതിന് പിന്നാലെ നടക്കണം. അതെനിക്ക് പറ്റിയില്ല. എനിക്കിപ്പോൾ എന്റെ ബിസിനസിൽ ഫോക്കസ് ചെയ്യണമെന്നും അന്ന് ദിയ കൃഷ്ണ വ്യക്തമാക്കി.

രണ്ട് ചേച്ചിമാർക്ക് ഭാ​ഗ്യം തുണയ്ക്കാതെ പോയ മേഖലയിൽ ഇഷാനിക്ക് തിളങ്ങാൻ പറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം അഹാന ഇപ്പോഴും കരിയറിൽ പ്രതീക്ഷയോടെ മുന്നോട്ട് പോകുകയാണ്. ഇന്നല്ലെങ്കിൽ നാളെ അർഹമായ അം​ഗീകാരം സിനിമാ രം​ഗത്ത് നിന്നും ലഭിക്കുമെന്ന് അഹാന പ്രതീക്ഷിക്കുന്നു.

ഈയടുത്താണ് ദിയ കൃഷ്ണ അമ്മയായത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് ഇഷാനി കൃഷ്ണ. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. അഭിനയ രം​ഗത്ത് അഹാനയുടെയും ഇഷാനിയുടെയും ദിയയുടെ അച്ഛൻ കൃഷ്ണകുമാറിനും തിളങ്ങാൻ സാധിച്ചിട്ടില്ല. മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും കൃഷ്ണകുമാർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X