അനുഭവിച്ചര്‍ക്കറിയാം വേദന! ശത്രുക്കള്‍ക്ക് പോലും വരാതിരിക്കട്ടെ! സങ്കടക്കുറിപ്പുമായി കണ്ണന്‍ സാഗര്‍

സിനിമയിലും, ചാനല്‍ പരിപാടികളിലും, സ്റ്റേജിലുമൊക്കെയായി സജീവമാണ് കണ്ണന്‍ സാഗര്‍. സോഷ്യല്‍മീഡിയയിലൂടെയായും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു മകന്റെ വിവാഹം കഴിഞ്ഞത്. രജിസ്റ്റര്‍ മാര്യേജും, പിന്നീട് നടന്ന വിരുന്നിന്റെയും വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കിട്ടിരുന്നു. ഇപ്പോഴിതാ തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത്. മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം. വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ. മര്യാദയ്ക്ക് ഭക്ഷണം കഴിക്കുവാനോ, ബാത്ത്റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം.

Kannan Sagar  health condition
Photo Credit: Kannan Sagar/ Facebook

അറിഞ്ഞു. അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും. ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം. അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും. ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും. മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും, ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും, ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും.

പക്ഷേ, രാത്രിയോടെ ഇവരാരും ഉണ്ടാകില്ല. അടുത്ത് ഭാര്യ മാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോൾ ആശുപത്രിയിൽ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും. വീണ്ടും ചെരിഞ്ഞവൾ കിടക്കും. രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും. കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ്. മൂന്നാല് ദിനങ്ങൾ വേദനയുടെ സ്വർഗ്ഗലോകം കണ്ടത് "മൂത്രത്തിൽ കല്ല് "അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി.

ഇപ്പോൾ വെള്ളമടി (ഒൺലി ജലം)തുടങ്ങി ടാങ്കിൽ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു. ഇപ്പോൾ ശരീരത്തിന്റെ അന്തരീക്ഷം മേഘാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തിൽ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായ്മ തന്നെ എനിക്ക് ചുറ്റും ഇപ്പോൾ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ജലം അമൂല്യമാണ് അത്‌ പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങൾക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക.

സ്റ്റോൺ വേദനയുണ്ടാക്കും. അവരവർ അവരുടെ അഭിപ്രായം പറയും. പറഞ്ഞില്ലെങ്കിൽ അതും പ്രശ്നം പറഞ്ഞാൽ അതും പ്രശ്നം - രോഗം വന്നാൽ എല്ലാവരോടും ദേഷ്യമായിരിയ്ക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. മരുന്ന് കഴിച്ചാൽ പോകും. ഒറ്റമൂലി കഴിച്ചാൽ പോകില്ല എന്നല്ല. എല്ലാം പോണം എന്നില്ല. ചുമ്മാ വേദന ഒത്തിരി സഹിക്കണ്ട. ചിലപ്പോ ഇൻഫെക്ഷൻ കൂടി ആകാം. ഒരുപാട് മുറിവൈദ്യന്മാർ വരും. ധാരാളം അനുഭവങ്ങളും. ഇത് ഉപയോഗിച്ച് അസുഖം മാറി എന്ന് പറയുന്ന കുറെ പേരുടെ ലിസ്റ്റുകളും തരും. ഒരു യൂറോളജി ഡോക്ടറെ കാണുക അദ്ദേഹത്തിന് നിർദ്ദേശങ്ങൾ അനുസരിക്കുക എന്നുള്ള അഭിപ്രായങ്ങളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ഡോക്ടറെ കണ്ടു, ഇപ്പോൾ കുറവുണ്ടെന്നായിരുന്നു കണ്ണൻ സാ​ഗറിന്റെ മറുപടി.

More from Filmibeat

Read more about: Kannan Sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X