For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂക്കാലം വരവായി അവസാനത്തിലേയ്ക്ക്, അഭിയും സംയുക്തയും ഒന്നാകുമോ, ട്വിസ്റ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പൂക്കാല വരവായി. 2019 ജൂലൈ 1 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. മൃദുല വിജയ് അരുൺ രാഘവൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇവർ. സീരയലിനെ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീതാര്യതയാണ് ലഭിക്കുന്നത്, സ്വന്തം പേരിനെക്കാളും അഭി- സംയുക്ത എന്നാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. തുടക്കം മുതൽ ഇരുവരും തന്നെയായിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  pookalma varavayi

  ഇപ്പോഴിത പൂക്കലം വരനായി സീരിയൽ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. സീരിയൽ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 26 നാകും ക്ലൈമാസ് സംപ്രേക്ഷണം ചെയ്യുക. പരമ്പര അവസാനിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സീരിയലിന ചുറ്റിപ്പറ്റിയുള്ള ചർച്ച ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രിയപ്പെട്ട താരങ്ങളെ മിസ് ചെയ്യുമെന്നും ആരാധകർ പറയുന്നുണ്ട്.

  60 ലക്ഷം മുടക്കിയ കിലുക്കത്തിന് തിരികെ ലഭിച്ചത് കോടികൾ, യഥാർത്ഥ തുക വെളിപ്പെടുത്തി നിർമ്മാതാവ്

  മൃദുല വിജയ്, അരുൺ ജി രാഘവൻ എന്നിവർക്കൊപ്പം ആർദ്ര ദാസ്, നിരഞ്ജൻ ശ്രീനാഥ്. രശ്മി ബോബൻ, മനു വർമ്മ,സോണി ബൈജു കൊട്ടാരക്കര, ബീന ആന്റണി, മനീഷ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേഖ രതീഷും ഒരു പ്രധാന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പിൻമാറുകയായിരുന്നു പകരമാണ രശ്മി ബോബൻ ഈ കഥാപാത്രത്തിലെത്തിയത് . സംയുക്തയുടെ അമ്മ പാർവതിയുടെ കഥാപാത്രമാണ് നടി അവതരിപ്പിച്ചത്. രേഖയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്. ആരതി അജിത്തും സീരിയലിൽ തുടക്കത്തിൽ അഭിനയിച്ചിരുന്നു. മൃദുല വിജയിയുടെ കഥാപാത്രമായ സംയുക്തയുടെ സഹോദരി സപ്തതിയെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. പിന്നീട് ആരതിയും പരമ്പരയിൽ നിന്ന് മാറിയിരുന്നു.

  ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്നത് ഈ ഒരെയൊരു ബന്ധം, ആ ആത്മബന്ധത്തെ കുറിച്ച് സൽമാൻ ഖാൻ

  അഭിമന്യുവിന്റെയും സംയുക്തയുടെയും ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് അഭിയുടെ ജീവതത്തിലേയ്ക്ക് സംയുക്ത എത്തുന്നത്. സഹോദരിയുടെ വിവാഹം നടക്കാൻ വേണ്ടി സംയുക്ത അഭിയെ വിവാഹ കഴിക്കുകയായിരുന്നു. ഇരുവരും പരസ്പരം ഇഷ്ടമല്ലാതെയായിരുന്നു വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം ഇരുവരും ഇഷ്ടപ്പെടുകയായിരുന്നു. എന്നാൽ പരസ്പരം ഇഷ്ടം തുറന്ന് പറയാൻ തുടങ്ങുമ്പോഴേയ്ക്കു ഇരുവരും അകലുകയായിരുന്നു. ബിസിനസില്‍ സജീവമായ അഭിക്ക് പ്രതിസന്ധി വന്നപ്പോള്‍ താങ്ങായത് സംയുക്തയായിരുന്നു. അഭിയുക്തയെന്നാണ് ആരാധകര്‍ ഇവരെ വിളിക്കുന്നത്. സീരിയലിൽ വ്യത്യസ്ത ഗെറ്റപ്പിൽ മൃദുല വിജയ് എത്തിയിരുന്നു തെറ്റിദ്ധാരണ മാറി ഇരുവരും ഒന്നിക്കുന്ന കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയിയും അരുൺ രാഘവും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന് പരമ്പരയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. നെഗറ്റീവ് വേഷത്തിലായിരുന്നു നടൻ എത്തിയത്. ഭാര്യയിൽ സ്ത്രീ ഗെറ്റപ്പിലും താരമെത്തിയിരുന്നു. നടി സോനുവിന് പകരമായിരുന്നു മൃദുല സീരിയിൽ എത്തിയത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരി മാറുകയായിരുന്നു. ഭാര്യ അവസാനിച്ചതിന് ശേഷമാണ് ഇരുവരും പൂക്കാലം വരവായി സീരിയലിൽ എത്തുന്നത്. ഭാര്യയിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു അരുൺ ചെയ്തതെങ്കിലും താരജോഡികൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Mohanlal to sing a song for Shane nigam movie

  മൃദുലയും അരുണും വളരെ അടുത്ത സൗഹൃത്തുക്കളാണ്. അതാണ് സ്‌ക്രീനിലെ കെമിസ്ട്രിക്ക് പിന്നിലെ രഹസ്യമെന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ അരുണ്‍ പറഞ്ഞിരുന്നു. മൃദുലയുടെ വിവാഹത്തിലും അരുണ്‍ പങ്കെടുത്തിരുന്നു.വിവാഹത്തിന് ശേഷം മറ്റൊരപ ഗെറ്റപ്പിൽ ആയിരുന്നു നടി സീരിയലിൽ എത്തിയത്. അനാമിക ബിശ്വാസ്എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

  Read more about: serial
  English summary
  Its A Wrap For Arun Raghavan And Mridula Vijay's Pookkalam Varavayi, Makers Announces The End Date,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X