ഒറ്റയ്ക്ക് തിരിച്ച് വന്നാല്‍ കയറ്റും; ദിൽഷയോടുള്ള ബ്ലസ്ലിയുടെ പ്രണയത്തെ പറ്റി ഉമ്മക്ക് പറയാനുള്ളത്
കഴിവുള്ള പല കലാകാരന്മാരും ജനശ്രദ്ധ നേടാതെ പോകാറുണ്ട്. ബിഗ് ബോസ് മലയാളത്തിൻ്റെ ആദ്യ സീസൺ തൊട്ടേ അത്തരത്തിലുള്ള നിരവധി താരങ്ങളാണ് ബിഗ് ബോസ് ഹൗസ്സിലൂടെ പ്രശസ്തരായത് . ബിഗ് ബോസ് സീസൺ 4ൽ അത്തരത്തിൽ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് മുഹമ്മദ് ബ്ലസ്ലി. സ്വന്തം യൂട്യൂബ് ചാനലിലും സ്റ്റേജ് ഷോകളിലും ബ്ലസ്ലി ആലപിച്ച നിരവധി ഗാനങ്ങൾ ഹിറ്റായി മാറിയിട്ടുണ്ടെങ്കിലും ബ്ലാസ്‌ലിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത് ബിഗ് ബോസിലൂടെയാണ്. തിരുവനന്തപുരം വർക്കല സ്വദേശിയായ ബ്ലസ്ലിയുടെ കുടുംബവുമായി ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികളും ദമ്പതികളുമായ ഫിറോസ് ഖാനും സജ്‌ന ഫിറോസും നടത്തിയ അഭിമുഖമാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഫിറോസ് ഖാൻ്റെ ഡി എഫ് കെ എന്ന യു ട്യൂബ് ചാനലിലാണ് അഭിമുഖം അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

അഭിമുഖത്തിൽ ബ്ലസ്ലിയെ പറ്റിയുള്ള നിരവധി കാര്യങ്ങൾ കുടുംബാംഗങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ബിഗ് ബോസ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് ബ്ലസ്ലിയുടെ പ്രണയത്തെ കുറിച്ച് അമ്മ പറഞ്ഞ കാര്യമാണ്. ബിഗ് ബോസ് ഹൗസിൽ എത്തി ചുരുക്കം ചില നാളുകൾ പിന്നിട്ടപ്പോൾ തന്നെ ബ്ലസ്ലിക്ക് ദിൽഷയോട് പ്രണയം മൊട്ടിട്ടു. മോഹന്‍ലാലിനോടും ഇതേക്കുറിച്ച് ബ്ലസ്ലി പറഞ്ഞിരുന്നു. പുറത്തിറങ്ങിയതിന് ശേഷം അച്ഛനോടും അമ്മയോടും ആലോചിച്ച് വിവാഹം നടത്തുമെന്നുമായിരുന്നു ബ്ലസ്ലി പറഞ്ഞത്. ബ്ലസ്ലി ദില്‍ഷ പ്രൊപ്പോസല്‍ രംഗത്തെക്കുറിച്ച് അഭിമുഖത്തിൽ സജ്‌ന ബ്ലസ്ലിയുടെ വീട്ടുകാരോട് ചോദിച്ചു. അത് ഗെയിമിന് വേണ്ടിയാണ്, അല്ലാതെ അവനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ബ്ലസ്ലിയുടെ ഉമ്മ പറഞ്ഞത്.
ബ്ലസ്ലിയുടെ കുടുംബവുമായി നേരത്തെ തന്നെ ഫിറോസിന് സൗഹൃദമുണ്ട്. നേരത്തെ സിനിമ ചെയ്തപ്പോള്‍ ബ്ലസ്ലിയും സഹോദരനുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചെന്നായിരുന്നു എന്ന് ഫിറോസ് അഭിമുഖത്തിൽ പറയുന്നു.
വളരെ സുപരിചിതമല്ലാത്തതും വ്യത്യസ്തമായതുമായ പേരുകളാണ് ബ്ലസ്ലിയുടെയും സഹോദരങ്ങളുടെയും എന്താണ് ഇതിനു കാരണം എന്ന ചോദ്യത്തിന് ബാപ്പ ഡിക്ഷണറിയൊക്കെ നോക്കിയാണ് പേരിട്ടത് എന്നും. ഞങ്ങള്‍ മൂന്നുപേരുടെ പേരും ചേര്‍ത്താല്‍ ബ്രോസ് എന്ന് വരുമെന്നും ബ്ലസ്ലിയുടെ ഇളയ സഹോദരൻ റൈറ്റസ് പറഞ്ഞു. അത് അറിയാതെ സംഭവിച്ചതാണെന്നും ബ്ലസ്ലിയുടെ ഉമ്മ പറഞ്ഞിരുന്നു.
വീട്ടിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടെന്നും സന്തോഷത്തോടെയാണ് ഞങ്ങള്‍ അവനെ ബിഗ് ബോസിലേക്ക് വിട്ടതെന്നും ബ്ലസ്ലിയുടെ ഉമ്മ പറഞ്ഞു.
ബ്ലസ്ലി ഇതുവരെ ബിഗ്‌ബോസിൻ്റെ അവനൊരൊറ്റ എപ്പിസോഡ് പോലും കണ്ടിട്ടില്ല എന്ന് സഹോദരൻ വ്യക്തമാക്കിയപ്പോൾ. കാണാത്തത് കൊണ്ട് ഗുണമാണെന്നായിരുന്നു ഫിറോസിന്റെ മറുപടി. ഞാന്‍ ബിഗ് ബോസ് കാണുമ്പോള്‍ ചേട്ടന്‍ വഴക്ക് പറയുമായിരുന്നു എന്നാണ് അനിയത്തി പറഞ്ഞത്.
ബിഗ് ബോസിൽ വന്നതിനു ശേഷം ബ്ലസ്ലിക്ക് വൈസ്ലി, ക്രഷ്‌ലി എന്നൊക്കെ പേരുകളും ലഭിച്ചതിനെ പറ്റി ഉമ്മ പറഞ്ഞ മറുപടി ഇങ്ങനെയാണ് " അവൻ ബിഗ് ബോസിൽ പറഞ്ഞു അവന് ഓരോ സ്‌കൂളുകളിലും ക്രഷ് ഉണ്ടായത് കാരണം സ്‌കൂൾ മാറിയെന്ന്, യഥാർത്ഥത്തിൽ ഞങ്ങൾ വീടുമാറിയിരുന്നത് ഇടയ്ക്ക് ചില സമയം ഞാന്‍ എന്റെ വീട്ടിലായിരുന്നു അതുകൊണ്ടാണ് അവനെ ഇടയ്ക്കിടെ സ്‌കൂൾ മാറ്റിയത്"
Recommended Video
ബ്ലസ്ലി ഒറ്റയ്ക്ക് തിരിച്ച് വന്നാല്‍ കയറ്റും. വീട്ടിൽ എല്ലാരും ഒരുമിച്ചാണ് കിടക്കുന്നത് റൂമൊക്കെ സെറ്റാക്കിയിട്ട് വേണം ആരേയേലും കൊണ്ടുവരാന്‍ എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളതെന്നായിരുന്നു ഉമ്മ പറഞ്ഞു. അവനൊരിക്കലും പോവത്തില്ല, അവന്റെ സ്വഭാവം അങ്ങനെയല്ല. ഗെയിമാണെന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. അങ്ങനെയല്ല എന്നുണ്ടെങ്കിലും ദില്‍ഷ സമ്മതിക്കേണ്ടേ, പ്രായവ്യത്യാസത്തെക്കുറിച്ച് എപ്പോഴും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അതൊന്നും നടക്കില്ല എന്നും ബ്ലസ്ലിയുടെ കുടുംബം വ്യക്തമാക്കി.


Click it and Unblock the Notifications











