എല്ലാത്തിനും തെളിവുണ്ടെന്ന അച്ചന്റെ വാക്ക്! കിച്ചുവിനുള്ള ഭീഷണി തന്നെ! ചൊറിഞ്ഞ് പണി വാങ്ങിക്കുന്നു
ബിഷപ്പ് നോബിള്‍ ഫിലിപ്പിന്റെ അഭിമുഖം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കിച്ചു സുധിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം. റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവരും ഈ അഭിമുഖത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. വ്‌ളോഗറായ വിവിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ആ അഭിമുഖം കണ്ടപ്പോള്‍ കോമഡിയായിട്ടാണ് തോന്നിയത്. ഈ പറയുന്ന വ്യക്തി യൂട്യബേഴ്‌സിനെ ഫോണില്‍ വിളിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ. ആ ഇന്റര്‍വ്യൂ കൊടുത്ത ചാനലിന് എതിരെ വരെ കേസ് കൊടുത്ത വ്യക്തിയാണ്. ഈ പുള്ളി എങ്ങനെയാണ് സ്വിച്ചിട്ട പോലെ മാറി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. വലിയൊരു പൊസിഷനിലിരിക്കുന്ന വ്യക്തിയായിട്ടും, എങ്ങനെയാണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നതെന്നാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്.
രേണുവിനെക്കുറിച്ച് വീഡിയോ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ ഞാന്‍ പറഞ്ഞതാണ്. കാര്യം അവര്‍ക്ക് സുഖമില്ല എന്നത് സത്യമായിട്ടുള്ള കാര്യമാണ്. ഇനിയും അതെടുത്ത് വെച്ച് കണ്ടന്റാക്കാന്‍ എനിക്ക് വലിയ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഞാന്‍ അത് ഉപേക്ഷിച്ചത്. അവരുടെ ഗുണമായാലും, ദോഷമായാലും പറയാന്‍ എനിക്ക് താല്‍പര്യമില്ല. കിച്ചുവിനെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം. നിനക്ക് ഇവിടെയൊരു മുറിയുണ്ട്. നീ വേണേല്‍ വന്ന് അവിടെ കിടന്നോ. നിങ്ങളിങ്ങനെയൊന്നുമല്ലായിരുന്നല്ലോ നേരത്തെ പറഞ്ഞത്. റിതപ്പനും കിച്ചുവിനും കൊടുത്ത വീടാണ്. വേറാര്‍ക്കും കൊടുത്ത വീടല്ല. എന്തൊക്കെയാണ് നിങ്ങള്‍ സംസാരിച്ചിട്ടുള്ളത്. നിങ്ങള്‍ പറഞ്ഞതും, അയച്ചതും, സംസാരിച്ചതുമായ കാര്യങ്ങളെല്ലാം എല്ലാവരുടെ കൈയ്യിലുമുണ്ട്.

തങ്കച്ചനാണ് പാതിരാത്രി പോയി കിച്ചുവിനെ സ്‌റ്റേഷനില്‍ നിന്നും ഇറക്കിയത്. അങ്ങനെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. അച്ചന്‍ ഇങ്ങനെ സംസാരിക്കുന്നത്് കേള്‍ക്കുമ്പോള്‍ മനസിലാവുന്നില്ല ഒന്നും. ഒരു പുരോഹിത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് പറ്റിയ പണിയല്ല ഇത്. ആ ഒരു രീതിയില്‍ മുന്നോട്ട് പോവുക. രേണു സുധി, കിച്ചു ലൂപ്പില്‍ കിടന്ന് കറങ്ങുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല. വസ്തു കൊടുക്കാനുള്ളത് കൊടുത്തു. അത് നിങ്ങള്‍ ചെയ്തത് നല്ല കാര്യം. രേണുവിന്റെ വീട്ടില്‍ പോയി പ്രാര്‍ത്ഥിച്ചതൊക്കെ നല്ല കാര്യം. രോഗിയായിരിക്കുന്നവരോട് ശത്രുത വെച്ച് പുലര്‍ത്തുന്നത് ശരിയല്ലല്ലോ.
നീ സഹായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. അനേകരുടെ സഹായം കൊണ്ടാണ് നീ ഈ അവസ്ഥയില്‍ എത്തിയത്. ദൈവത്തെ വിളിച്ച്, ശാന്തമായിട്ട് ജീവിക്കാനാണ് നിന്നോട് പറയാനുള്ളത്്. അത് പറയാനുള്ള അധികാരം എനിക്കുണ്ട്. മാടപ്പള്ളിയിലോ, പ്ലാന്തോട്ടത്തിലോ അഹങ്കാരം കാണിക്കാന്‍ വരികയും ചെയ്യണ്ട. അതുംകൂടെ എനിക്ക് പറയാനുള്ളത്. ഇവിടെ വന്ന് ബഹളം വെക്കാനൊന്നും നില്‍ക്കണ്ട. രേണുവിനെ ആക്ഷേപിച്ച് വീഡിയോ ചെയ്താല്‍ നിയമപരമായി നീങ്ങാനാണ് തീരുമാനം എന്നുമായിരുന്നു അച്ചന്‍ പറഞ്ഞത്. കിച്ചു അങ്ങനെ ബഹളമുണ്ടാക്കിയതായി അറിയില്ല. കുറച്ച് ദു:ശീലങ്ങളൊക്കെ ഉണ്ടായിരുന്നുവെന്നും, അതില്‍ നിന്നൊക്കെ കരകയറിയെന്നുമൊക്കെ കിച്ചു തന്നെ പറഞ്ഞതാണ്.
അവന്‍ അവന്റെ കാര്യം നോക്കി ജീവിക്കട്ടെ. ആ സഹോദരി അവരുടെ കാര്യവും നോക്കട്ടെ. രാഹുല്‍ ദാസിന്റെ വിവരങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതെ, അതൊക്കെ എല്ലാവര്‍ക്കും അറിയാം. അവന്റെ അച്ഛന്‍ കല്യാണം കഴിച്ച സ്ത്രീയല്ലേ, അവര്‍ കാണിക്കുന്നത് കാണുമ്പോഴുള്ള വിഷമമല്ലേ അവന്‍ പറയുന്നത്. അവര്‍ നാളെ ഒന്നിക്കേണ്ടവരാണ്. ഈ അച്ചനെന്തിനാണ് ഈ വിഷയത്തില്‍ ഇടപെടുന്നത്. പോലീസുകാരൊക്കെ ചോദിച്ചപ്പോഴും രാഹുല്‍ ദാസിനെക്കുറിച്ച് ഞാന്‍ മോശം പറഞ്ഞിട്ടില്ല എന്നും അഭിമുഖത്തില്‍ അച്ചന്‍ പറഞ്ഞിരുന്നു. പുതിയ ബിസിനസൊക്കെയായി അവന്‍ മുന്നോട്ട് പോവുകയാണ്. അതിനിടയിലാണ് നിന്നെക്കുറിച്ചുള്ള സാധനങ്ങള്‍ കൈയ്യിലുണ്ട്, അധികം കളിക്കണ്ട എന്നൊക്കെ പറഞ്ഞ് ഇന്‍ഡയറക്ടായി ഭീഷണിപ്പെടുത്തുന്നത്. അച്ചനെന്തിനാണ് വീണ്ടും ഈ വിഷയത്തില്‍ ഇടപെട്ടതെന്ന് മനസിലാവുന്നില്ല എന്നുമായിരുന്നു വിവി പറഞ്ഞത്.


Click it and Unblock the Notifications