കല്യാണം കഴിഞ്ഞതോടെ ആള് മാറി! എന്തിനാണ് എപ്പോഴും കെട്ടിപ്പിടിക്കുന്നത്! വിമര്‍ശനങ്ങള്‍ക്ക് മറുപടി
വിവാഹ വിശേഷങ്ങളെല്ലാം തന്റെ വ്‌ളോഗിലൂടെയായാണ് ഇച്ചാപ്പി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ഗുരുവായൂരിലെ കല്യാണ വീഡിയോ ഇതിനകം വൈറലായിരുന്നു. ഇപ്പോഴിതാ അപ്പുവിന്റെ വീട്ടിലെ റിസപക്ഷ്ന്‍ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് ഇച്ചാപ്പി. വന്നപ്പോള്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഉറക്കം തൂങ്ങിയായിരുന്നു വന്നത്. വൈറ്റ് റോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണത്തിന് വന്ന വണ്ടിയില്‍ മുഴുവനും വൈറ്റ് റോസായിരുന്നു. വൈറ്റ് റോസിന്റെ കുറേ ചെടികള്‍ ഞാന്‍ വീട്ടില്‍ വാങ്ങി വെച്ചിട്ടുണ്ട്. അതില്‍ ഒരു പൂവ് ഉണ്ടായാലും ഞാന്‍ ഹാപ്പിയാണ്. ഇതൊക്കെ കണ്ടപ്പോള്‍ ഒരു ഹെവനില്‍ എത്തിയത് പോലെയുണ്ട്.
മൊത്തത്തിലൊരു വൈറ്റ് മയമായിരുന്നു. ഇതെല്ലാം സെറ്റ് ചെയ്തതിന് നന്ദിയെന്ന് ഇച്ചാപ്പി പറഞ്ഞപ്പോള്‍ നമ്മുടെ പരിപാടിയാണ് കുഞ്ഞാ എന്നായിരുന്നു അപ്പുവിന്റെ മറുപടി. അവന്റെ ഇഷ്ടത്തിനല്ല, എന്റെ ഇഷ്ടം മനസിലാക്കിയാണ് എല്ലാം സെറ്റ് ചെയ്തിട്ടുള്ളത്. കേക്ക് മുറിച്ച് കുടുംബസമേതമായി പങ്കുവെച്ചിരുന്നു ഇച്ചാപ്പിയും അപ്പുവും. അതിനിടയില്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളും കാണിച്ചിരുന്നു. ഗിഫ്‌റ്റൊക്കെ കാണുമ്പോള്‍ പൊളിച്ച് നോക്കാന്‍ തോന്നുന്നു. ഇവിടെ വന്നപ്പോള്‍ എല്ലാവരും കലാകാരന്‍മാരാണ്. പാട്ടും, ഡാന്‍സുമൊക്കെയാണ് എല്ലാവരും എന്നും ഇച്ചാപ്പി പറഞ്ഞിരുന്നു.

പ്ലാന്‍ ചെയ്തത് പോലെ എല്ലാം ഗംഭീരമായി. ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. ഉറക്ക ക്ഷീണമൊക്കെയായിരുന്നു പകല്‍. തലേദിവസം നന്നായി ഉറങ്ങിയിട്ട് വേണം കല്യാണത്തിന് പോവാന്‍. ഇല്ലെന്നുണ്ടെങ്കില്‍ ആ ദിവസം നമ്മള്‍ ഒരുമാതിരി ആയിപ്പോവും. എനിക്ക് ഇവരൊക്കെ പോയി ഉപ്പ് സോഡയൊക്കെ വാങ്ങിച്ച് തന്നാണ് ഞാന്‍ ഒന്ന് ഓക്കെയായത്. നന്നായി റെസ്‌റ്റെടുത്തിട്ട് വേണം കല്യാണം കഴിക്കാന്‍. അല്ലെങ്കില്‍ പണി പാളും. അന്നേരം കുറച്ച് ക്ഷീണമായെങ്കിലും രാത്രിയില്‍ ഇവിടത്തെ റിസപക്ഷന്‍ പൊളിച്ചടുക്കി. ഞങ്ങള്‍ സ്വപ്‌നം കണ്ട ദിവസമായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഭയങ്കര ഹാപ്പിയാണ്. കല്യാണവും, റിസപക്ഷനുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായെന്ന് കരുതുന്നു. ഗുരുവായൂരില്‍ കുറേ അമ്മമാര്‍ വന്ന് ഞങ്ങളെ അനുഗ്രഹിച്ചിരുന്നു. പലരും ഇമോഷണലായിരുന്നു. വീഡിയോസൊക്കെ കണ്ടാണ് ഞങ്ങളെ അത്രയും ഇഷ്ടപ്പെടുന്നത്. അതൊക്കെ കാണുമ്പോള്‍ നമ്മളും ഇമോഷണലായിപ്പോവും എന്നും ഇരുവരും പറയുന്നുണ്ടായിരുന്നു.
അവന്റെ നോട്ടത്തിലുണ്ട് അവളോടുള്ള ഇഷ്ടം. ദീര്‍ഘ സുമംഗലിയായിരിക്കട്ടെ. എല്ലാവിധ ഭാഗ്യങ്ങളും ഈശ്വരന്‍ തരട്ടെ. ആ മോള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ജീവിതമാണ്. അവര്‍ ആസ്വദിച്ച് ജീവിക്കട്ടെ. അസൂയപ്പെടാതെ. വെളിച്ചമേ ഇല്ലാതെ ജീവിച്ച് വന്ന കൊച്ചായിരുന്നുയ ഇപ്പോള്‍ തലങ്ങും, വിലങ്ങും പൊന്‍വെളിച്ചങ്ങളാണ്. ഇല്ലായ്മയില്‍ നിന്നും ഇന്നോളം ഉയര്‍ന്ന ഈ മകളെ ആരും പരിഹസിക്കരുത്. അപ്പുവിന്റെ സ്‌നേഹ വാത്സല്യമാണ് ഏറെ മഹനീയം. മോനെ, അപ്പൂ ഞങ്ങളുടെ കുഞ്ഞിനെ നന്നായി നോക്കിക്കോളണേ, നല്ലൊരു കുടുംബജീവിതം ദൈവം നല്‍കട്ടെ. നീ ഹാപ്പി അല്ലേ അവന്റെ ചോദ്യത്തിലുണ്ട് എല്ലാം. അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ദൈവം കൈയ്യില്‍ തന്ന സന്തോഷനിമിഷങ്ങള്‍. നിരവധി പേരായിരുന്നു ഇച്ചാപ്പിയേയും അപ്പുവിനെയും അനുഗ്രഹിച്ചത്. നെഗറ്റീവ് പറഞ്ഞവര്‍ക്ക് മറുപടിയും ആരാധകര്‍ നല്‍കിയിരുന്നു.
പല രീതിയിലുള്ള നെഗറ്റീവ് കമന്റുകൾ കണ്ടിരുന്നു. എന്തിനാണ് എപ്പോഴും കെട്ടിപ്പിടിക്കുന്നത്, അതാണ്, ഇതാണ്, ചിരിക്കുന്നത് എന്തിനാണ് എന്നൊക്കെ. അവർക്ക് കെട്ടിപ്പിടിക്കാൻ തോന്നി അവർ കെട്ടിപ്പിടിച്ചു. ചിരിക്കാൻ തോന്നി അവർ ചിരിച്ചു. ചില വ്യക്തികൾക്ക് മനുഷ്യർ സന്തോഷത്തോടെ ഇരിക്കുന്നത് അത്ര പിടിക്കില്ല എന്ന് തോന്നുന്നു. നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യാതെ വളരെ സന്തോഷമായി ജീവിക്കൂ സ്വന്തം പ്രയത്നം കൊണ്ട് ഇവിടെ വരെ എത്തി. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.


Click it and Unblock the Notifications