ട്രോൾസ് ആസ്വദിക്കാറുണ്ട്... ആ കുടുംബത്തെ കുറിച്ച് എനിക്ക് വിഷമം തോന്നും, കേരളം വിട്ട് ഞാൻ പോവില്ല; ജാൻമണി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ശ്രദ്ധേയയായ ആളാണ് ജാൻമണി ദാസ്. മലയാളികൾക്ക് ജാൻമണി പരിചിതയാകുന്നത് ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെയാണ്. നിരന്തരം സോഷ്യൽമീഡിയ വഴി ട്രോൾ ചെയ്യപ്പെടുന്നയാൾ കൂടിയാണ് ജാൻമണി. എന്നാൽ അത്തരം കളിയാക്കലുകൾ തന്നെ ബാധിക്കാറില്ലെന്നും ആസ്വദിക്കാറെയുള്ളുവെന്നും പറയുകയാണ് ജാൻമണി. എനിക്ക് ട്രോൾസ് കുഴപ്പമില്ല. അത് നല്ലതല്ലേ. ഞാൻ ആസ്വദിക്കാറുണ്ട്. ആസ്വ​ദിക്കൂ.

നമ്മൾ ചിരിച്ച് കളിച്ച് ഇരിക്കണം. അടുത്ത തവണയാകുമ്പോഴേക്കും അത് മറന്ന് പോകും. കൊച്ചുപ്രേമൻ എന്ന് വിളിച്ച് കളിയാക്കുന്നതും എനിക്ക് കുഴപ്പമില്ല. അദ്ദേഹം ഒരു ആർട്ടിസ്റ്റായിരുന്നില്ലേ?. ഫീൽ വരേണ്ട കാര്യമില്ല. അനാദരവ് കാണിക്കുന്നത് പോലെയാകും.

Jaanmoni Das

ചിലപ്പോഴൊക്കെ ആ കലാകാരനെ അപമാനിക്കുന്നത് പോലെ ട്രോൾസ് പോകുന്നതിൽ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ലേ?. അത്ര ബഹുമാനമെ ആ കലാകാരനോട് എന്നെ പരി​ഹസിക്കുന്നവർക്കുന്നവർക്കുള്ളോ?. പിന്നെ ശാപം വിടുന്ന കാര്യം. ഇനിയും ഞാൻ അത് ചെയ്യും. കൊടുങ്ങല്ലൂർ അമ്മ എന്റെ മമ്മിയല്ലേ.

മമ്മിയെപ്പോലെ വന്ന് ഞാൻ ചെയ്തോളാം. പിന്നെ കേരളം വിട്ട് ഞാൻ പോവില്ല. എനിക്ക് കുറേ കമന്റ്സ് വരാറുണ്ട്. നീ കേരളം വിട്ട് ബാം​ഗ്ലൂർ പോകൂവെന്ന്. ആദ്യം നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ഞാൻ ബാം​ഗ്ലൂർകാരിയല്ല. ആസാമീസാണ് എന്നുമാണ് ജാൻമണി പറഞ്ഞത്. രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിറ്റ് ചാറ്റ് ഷോയിൽ സംസാരിക്കവെയാണ് ട്രോളുകളെ കുറിച്ചുള്ള ചോദ്യത്തോട് താരം പ്രതികരിച്ചത്.

അന്തരിച്ച കലാകാരൻ കൊച്ചുപ്രേമനുമായി ഉപമിച്ചാണ് ‌ജാൻമണിക്ക് ഏറ്റവും കൂടുതൽ പരിഹാസം ലഭിക്കാറുള്ളത്. കാഴ്ചയിൽ കൊച്ചുപ്രേമനുമായി ജാൻമണിക്ക് ഛായയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കളിയാക്കലുകൾ. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കൊച്ചുപ്രേമൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022ലാണ് അ​ദ്ദേഹം മരിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താനെന്ന് അ​ദ്ദേഹം തെളിയിച്ചത് 1997ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003ൽ റിലീസായ തിളക്കത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Jaanmoni Das

ദില്ലിവാല രാജകുമാരൻ, തിളക്കം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓർഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കൊച്ചാൾ തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങൾ. ഒരു വിഭാ​ഗം ആളുകൾ പരിഹസിക്കുമ്പോൾ ജാൻമണിയുടെ പാട്ടും കൗണ്ടറുകളും തമാശകളും ചേഷ്ഠകളും ആസ്വദിക്കുന്ന വലിയൊരു വിഭാ​ഗം മലയാളികളുണ്ട്.

പലരുടേയും സ്ട്രസ് ബെസ്റ്റർ കൂടിയാണ് ജാൻമണിയുടെ വീഡിയോകൾ. അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കല ജാൻമണിയുടെ രക്തത്തിലുണ്ട്. കാരണം വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരികയുടെ ബന്ധുവാണ് താരം. കുട്ടിക്കാലം മുത്തശ്ശിയുടെ ഒപ്പമായിരുന്നു. നൃത്തം അഭ്യസിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ വലിയൊരു ലിസ്റ്റ് തന്നെ ജാൻമണി മേക്കോവർ നൽകിയവരുടെ ലിസ്റ്റിലുണ്ട്. സെലിബ്രിറ്റി മേക്കപ്പ് മാത്രമല്ല വെഡ്ഡിങ് മേക്കപ്പ് മേഖലയിലും താരം സജീവമാണ്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളും ജാൻമണിയാണ്. ഇന്നും ബി​ഗ് ബോസിൽ നിന്നുള്ള താരത്തിന്റെ ക്ലിപ്പുകൾ സോഷ്യൽമീഡിയയിൽ വൈറലായി ഓടുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X