പ്രധാനമന്ത്രിയെ വിമർശിക്കാം കളിയാക്കാം പക്ഷെ പിതൃത്വത്തെപ്പറ്റി പറഞ്ഞ് അപഹസിക്കാൻ ആർക്കും അവകാശമില്ല; വിമർശനം
കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസ് പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. ബിജെപി അനുഭാവികൾ അടക്കം ജാൻമണിക്ക് എതിരെ നടപടി ആവശ്യപ്പെട്ടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും ക്യാംപെയ്നും ആരംഭിച്ച് കഴിഞ്ഞു. ജാൻമണി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നല്ല ഫ്രസ്ട്രേഷൻ തോന്നി.
പ്രധാനമന്ത്രിയെ വിമർശിക്കാനും എന്തിന് കളിയാക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ അത് ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രിയുടെ എന്നല്ല ഒരു രാഷ്ട്രീയക്കാരന്റെയും പിതൃത്വത്തെപ്പറ്റി നുണ പറഞ്ഞ് അപഹസിക്കാൻ നമുക്ക് ആർക്കും അവകാശമില്ല എന്നാണ് ഞാൻ കരുതുന്നത്.

എന്നാൽ ഇത് ഉൾപ്പെടെ അനേകം വീഡിയോകളാണ് ഇക്കഴിഞ്ഞ വിദ്യാർത്ഥി സമരത്തിനൊപ്പം നമ്മുടെ ഇടയിലേക്ക് അശ്ലീലപരമായി പ്രധാനമന്ത്രിയെ അടയാളപ്പെടുത്തിക്കൊണ്ട് വന്ന് കൊണ്ടിരിക്കുന്നത്. ബിജെപിയ്ക്ക് അഭിഭാഷക പരിഷത്ത് എന്നൊക്കെ പറഞ്ഞ് അഖിലേന്ത്യാ സംഘടനയൊക്കെയുണ്ട്. അപ്പോൾ ഈ വൃത്തികേടുകൾ ചെയ്ത ഓരോരുത്തർക്കും എതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിച്ച് വ്യക്തമായ മറുപടി കൊടുക്കേണ്ട കടമ ഇവർക്കില്ലേ?.
ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ സ്ഥാനമോഹികളെ അക്കോമഡേറ്റ് ചെയ്യാനുള്ള നേരമ്പോക്കുകൾ മാത്രമാണ് ബിജെപിയുടെ ഓരോ സെല്ലുകൾ എന്ന മെസേജാണ് ഞങ്ങൾ അനുഭാവികൾക്ക് കിട്ടുന്നത്. ഒന്നും ചെയ്യാതെ നിങ്ങളെന്ത് രാഷ്ട്രീയം വിശദീകരിച്ചാണ് ഞങ്ങളോട് വോട്ട് ചോദിച്ച് വരിക?.
അമ്പല വിഷയം കഴിഞ്ഞാൽ നിങ്ങൾ ആകെ ഉയർത്തിപ്പിടിക്കുന്നത് മോദിജിയെയാണ്. ആ മോദിജിയെ അശ്ലീലം പറയുന്നത് ജനാധിപത്യ അവകാശമാണോ അല്ലയോയെന്ന് വ്യക്തമാക്കുന്ന ഒരു നടപടി നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ ദയവ് ചെയ്ത് ഇലക്ഷനാകുമ്പോൾ വോട്ട് ചോദിച്ച് വരരുത് എന്നാണ് ജാൻമണിയുടെ പ്രവൃത്തിയിൽ അതൃപ്തി അറിയിച്ച് ബിജെപി അനുഭാവിയായ ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത്.
ജാൻമണി ഉദ്ദേശിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായല്ലോ. 100 വർഷത്തോളം ഈ ഭൂമിയിൽ ഒരു തെറ്റോ ചീത്തയോ കേൾപ്പിക്കാതെ ജീവിതം ജീവിച്ച് തീർത്ത ഒരു അമ്മയെ പറ്റിയാണ് ജാൻമണി ഒരു ആധാരവും ഇല്ലാതെ പറഞ്ഞിരിക്കുന്നത്. ഇമ്മാതിരി വർത്തമാനമൊക്കെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ച് കണ്ടില്ലെന്ന് നടിച്ചേക്കാം. പ്രതികരിച്ചാൽ അത് അടിച്ചമർത്തൽ ആയാലോ അല്ലേ?.

അപമാനിച്ചത് ഒരു പാവം അമ്മയെയാണ്. നിന്റെയൊക്കെ നിലവാരം നീ കാണിച്ചു. ഒരു മനുഷ്യനായി പോലും പരിഗണിക്കാൻ പാടില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു എന്നാണ് മറ്റൊരാൾ ജാൻമണിയോടുള്ള രോഷം പ്രകടിപ്പിച്ച് കുറിച്ചത്.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അപമാനിക്കുന്നതുമായ രീതിയിൽ പരമർശം നടത്തിയത്. 1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ട് പിടിക്കട്ടെ. മൂന്ന് വർഷം അമ്മയ്‌ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ എന്നായിരുന്നു ജാൻമണിയുടെ വിവാദമായ വാക്കുകൾ. 1989 തന്റെ എഴുപത്തിനാലാം വയസിലാണ് ദാമോദർദാസ് മൂൽചന്ദ് മോദി എന്ന നരേന്ദ്രമോദിയുടെ പിതാവ് അന്തരിച്ചത്.
കാൻസർ ബാധയെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2022 ലാണ് പ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചത്. ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ച ജാൻമണി ഡൽഹിയിൽ നടന്ന സിജെപി വിദ്യാർത്ഥി പ്രക്ഷോഭത്തിൽ രഞ്ജിനി ഹരിദാസിനൊപ്പം പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്നും ആദ്യം പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് പോയവരിൽ രണ്ടുപേർ രഞ്ജിനിയും ജാൻമണിയുമായിരുന്നു.


Click it and Unblock the Notifications


