ഉര്‍വശിയോട് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട്! വെളിപ്പെടുത്തലുകളുമായി ജഗദീഷ്! വീഡിയോ വൈറല്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജഗദീഷ്. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം കൂടിയാണ് അദ്ദേഹം. നായകനായി തിളങ്ങിയതിന് ശേഷമായാണ് അദ്ദേഹം സഹനടനിലേക്ക് മാറിയത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷനായ അദ്ദേഹം ടെലിവിഷനിലേക്ക് ചേക്കേറുകയായിരുന്നു. കോമഡി സ്റ്റാര്‍സുള്‍പ്പടെ വിവിധ പരിപാടികളില്‍ വിധികര്‍ത്താവായും അതിഥിയായും അദ്ദേഹം എത്താറുണ്ട്. അഭിനയം മാത്രമല്ല പാട്ടും അവതരണവും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു.

കോമഡി സ്റ്റാര്‍സിലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ വിമര്‍ശിച്ച് പ്രേക്ഷകരെത്തിയിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. താരങ്ങളുമായെല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് ജഗദീഷ്. സലീം കുമാറിനെക്കുറിച്ചും ഉര്‍വശിയെക്കുറിച്ചും പറയുന്ന ജഗദീഷിന്റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജെബി ജംഗക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹം സഹതാരങ്ങളെക്കുറിച്ച് പറഞ്ഞത്.

സലീം കുമാറിനെക്കുറിച്ച്

സലീം കുമാറിനെക്കുറിച്ച്

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. അവരിലൊരാളാണ് സലീം കുമാറും. ജഗദീഷിനെക്കുറിച്ച് പറഞ്ഞ് സലീം കുമാറും പരിപാടിയിലേക്ക് എത്തിയിരുന്നു. ജഗദീഷിനെ അനുകരിക്കുന്നുവെന്നായിരുന്നു ആദ്യകാലത്ത് തന്നെക്കുറിച്ച് ഉയര്‍ന്ന പ്രധാന പരാതികളിലൊന്ന്. ഇടയ്ക്ക് അത് സത്യമാണെന്ന് എനിക്ക് ബോധ്യമാവുകയും ചെയ്തിട്ടുണ്ടെന്നും സലീം കുമാര്‍ പറഞ്ഞപ്പോള്‍ കോമിക്കോളയെക്കുറിച്ച് വാചാലനാവുകയായിരുന്നു ജഗദീഷ്.

ശ്രീനിവാസന്‍ പറഞ്ഞു

ശ്രീനിവാസന്‍ പറഞ്ഞു

അന്നത്തെ സലീം കുമാറിന്റെ പ്രകടനത്തെക്കുറിച്ച് ശ്രീനിവാസനും പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ടാളുടേയും കൂടി അഭിപ്രായം ചേര്‍ത്ത് പറയാം. ഇയാളില്‍ നല്ലൊരു നടനുണ്ടെന്ന് അന്ന് ശ്രീനിവാസനും സലീം കുമാറിനെക്കുറിച്ച് പറഞ്ഞിരുന്നു. ആദ്യം പറഞ്ഞത് അദ്ദേഹമാണ്. അതിന് ശേഷമായാണ് ഞാനും ശ്രദ്ധിച്ച് തുടങ്ങിയത്. എന്നെ അങ്ങനെ അനുകരിക്കുന്നുവെന്നൊന്നും തോന്നിയിട്ടില്ല. സ്വാധീനമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ജോസ് പ്രകാശിന്റെ ഡയലോഗുമായി അദ്ദേഹം ഇടയ്ക്ക് മിക്‌സ് ചെയ്യാറുണ്ട്.

പോത്സാഹിപ്പിച്ചു

പോത്സാഹിപ്പിച്ചു

കോമഡി വേഷങ്ങളില്‍ നിന്നും മാറി നായകനായും ജഗദീഷ് എത്തിയിരുന്നു. 40 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം പ്രധാന വേഷത്തിലെത്തിയത്. നായികമാരില്‍ തനിക്കേറെ അടുപ്പമുള്ളയാള്‍ ഉര്‍വശിയാണ്. കൊമേഡിയനെന്നുള്ള എന്റെ പരിമിതികളെ മറികടന്ന് ഞാന്‍ നായകനായി അഭിനയിച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് എനിക്ക് ഉര്‍വശി നല്‍കിയത്. ഉര്‍വശി അന്ന് വളരെ സീനിയറായിട്ടുള്ള ഹീറോയിനാണ്. നിങ്ങള്‍ക്കും ഹീറോ ആകാമെന്ന് പറഞ്ഞ് എനിക്ക് പ്രചോദനം തന്നിരുന്നു അവര്‍.

കടപ്പാടുണ്ട്

കടപ്പാടുണ്ട്

മമ്മൂട്ടി മോഹന്‍ലാല്‍, കമല്‍ഹാസന്‍ ഇവരുടെയൊക്കെ ഹീറോയിനായിരുന്നു അന്ന് ഉര്‍വശി. ഇതിന് ശേഷം ജഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോള്‍ ഇന്‍ഡസ്ട്രി മുഴുവനും അത് സംസാരമായിരുന്നു. ഉര്‍വശി താഴോട്ട് പോയി, ജഗദീഷിന്റെ നായികയായി. ആ സമയത്ത് അത് മൈന്‍ഡ് ചെയ്യാതെ എന്റെ ഹീറോയിനായിട്ട് ആറേഴ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു ഉര്‍വശി. ഉര്‍വശിയോട് എനിക്ക് തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുണ്ട്.

വിമര്‍ശനം

വിമര്‍ശനം

എന്‍രെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് ഉര്‍വശിയെ പരിഹസിച്ചിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. എന്റേയും ശ്രീനിവാസന്റേയുമൊക്കെ നായികയായതിന്. ഉര്‍വശിക്കുമൊപ്പം അഭിനയിച്ച സിനിമകളെല്ലാം മികച്ചതായിരുന്നു. 18 ദിവസം കൊണ്ട് തീരുന്ന ചിത്രങ്ങളിലായിരുന്നു ഞാന്‍ അഭിനയിച്ചത്. അന്നെന്റെ പാട്ടിനും ഫൈറ്റിനുമൊക്കെ ഒരു ദിവസമാണെടുക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിലായിരുന്ന സിനിമകളെല്ലാം നല്ല ലാഭവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X