twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാകാരന് എന്ത് വികാരമാണ്; എന്റെ ഗോത്രം അതാണ്, ആശാരി വേഷം ചെയ്യുന്നതിനെ കുറിച്ച് ജഗതി പറഞ്ഞത്

    |

    വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാവുമെന്നാണ് അറിയുന്നത്. അതേ സമയം താരത്തിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്. നടനും മിമിക്രി താരവുമായ കോട്ടയം നസീറിനൊപ്പം കൈരളി ചാനലിലെ ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സിനിമയില്‍ മറ്റൊരാള്‍ ചെയ്ത കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ കൊള്ളാം എന്ന് വിചാരിച്ചിട്ടുണ്ടോ എന്നായിരുന്നു നസീര്‍ ചോദിച്ചത്. അങ്ങനെ ഒരുപാടെണ്ണം ഉണ്ടെന്നാണ് ജഗതി പറഞ്ഞതും.

    ജഗതി ചെയ്യാൻ ആഗ്രഹിച്ച വേഷം

    ''തകരയിലെ ചെല്ലപ്പന്‍ ആശാരി എന്ന കഥാപാത്രം ചെയ്താല്‍ കൊള്ളാമെന്ന് അദ്ദേഹം അഭിനയിച്ചതിന് ശേഷം തോന്നിയിട്ടുണ്ട്. അതുപോലെ എനിക്ക് പറ്റുമോ എന്ന സംശയം ഇപ്പോള്‍ നിലനില്‍ക്കുന്നുമുണ്ട്. വളരെ പ്രതിഭയുള്ള നടനാണ് നെടുമുടി വേണു. അദ്ദേഹം ചെയ്തത് പോലെ വരുമോന്ന് അറിയില്ലെങ്കിലും ആ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപോലെ രസതന്ത്രം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ ഇന്നസെന്റ് ചെയ്ത കഥാപാത്രം.

    ആശാരി ആവാൻ ആഗ്രഹിച്ചിരുന്നതായി ജഗതി ശ്രീകുമാർ

    അതിലെ ആശാരിയുടെ വേഷം ഞാന്‍ ചെയ്താല്‍ അതിലും മനോഹരമാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആ വിശ്വസം എനിക്കുണ്ട്. കാരണം ഞാന്‍ ആ ഗോത്രമാണ്. ആ വേഷം ഞാന്‍ ചെയ്യുമെന്ന തരത്തില്‍ ഒരു റൂമര്‍ ഉണ്ടായിരുന്നു. എന്നോട് മോഹന്‍ലാല്‍ തന്നെയാണ് അത് വലിയ വേഷമാണെന്ന് പറഞ്ഞത്. പിന്നീടെന്തോ അത് രണ്ട് സീനായി ചുരുങ്ങി. എനിക്ക് പിന്നീട് തോന്നിയത് എനിക്ക് എന്തെങ്കിലും അപകര്‍ഷതാ ബോധം ഉണ്ടെങ്കില്‍ ആ വേഷത്തെ കുറിച്ച് ചോദിക്കുന്നത് ഫീല്‍ ആയാലോ എന്ന് വിചാരിച്ചിട്ടുണ്ടാവും എന്നാണ്. അതായിരിക്കും ആ കഥാപാത്രം തനിക്ക് തരാതെ പോയത്.

    ബാലന്റെ കൂട്ടുകുടുംബം തകര്‍ക്കാന്‍ തമ്പി; അമ്മായിയമ്മയെ സഹായിക്കാന്‍ ശിവനെത്തുന്നു, സാന്ത്വനം പ്രൊമോബാലന്റെ കൂട്ടുകുടുംബം തകര്‍ക്കാന്‍ തമ്പി; അമ്മായിയമ്മയെ സഹായിക്കാന്‍ ശിവനെത്തുന്നു, സാന്ത്വനം പ്രൊമോ

    തൻ്റെ ഗോത്രം അതായിരുന്നുവെന്ന് ജഗതി

    കലാകാരന് എന്ത് ഫീലിങ്‌സ് ആണ്. അവന്‍ എല്ലാ വികാരങ്ങളെയും അറിയുന്നവന്‍ ആയിരിക്കണം. അവന്‍ എല്ലാ വികാരങ്ങളും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നവന്‍ ആയിരിക്കണം. കണ്ണാടിയാണ് നമ്മള്‍. അതുകൊണ്ട് എനിക്ക് ആ റോള്‍ കിട്ടിയില്ല. പക്ഷേ അതില്‍ രണ്ട് റോളുകള്‍ എനിക്ക് കിട്ടി. മീര ജാസ്മിനെ കൊണ്ട് പോവുന്നൊരു കഥാപാത്രമായി വരുന്നുണ്ട്. രണ്ട് സീനുകളെ ഉണ്ടായിരുന്നെങ്കിലും അത് എനിക്ക് താല്‍പര്യമുള്ളതായിരുന്നു. അത് ഞാന്‍ മനോരഹമാക്കുകയും ചെയ്തു. അതിനെക്കാളും മികച്ചതാക്കാനും എനിക്ക് സാധിക്കുമായിരുന്നു.

    മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രചോദനമായി; സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ നിര്‍മാണത്തെ കുറിച്ച് ബേസില്‍മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രചോദനമായി; സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ നിര്‍മാണത്തെ കുറിച്ച് ബേസില്‍

    ഒടുവിൽ അങ്ങനൊരു അവസരം ജഗതിയെ തേടി എത്തി

    അതെനിക്ക് ഉറപ്പാണ്. കാരണം നമ്മുടെ ഗോത്രവും കുലത്തൊഴിലുമൊക്കെ അതായത് കൊണ്ട് ഇതിന്റെ മറ്റ് കാര്യങ്ങളൊക്കെ എനിക്ക് അറിയാം. അത് പറയുന്നതിന് എനിക്ക് മടിയില്ല. എല്ലാ തൊഴിലും പോലെ അതും ഒരു അന്തസ്സുള്ള പണിയാണ്. പിന്നെ എനിക്ക് ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന സിനിമയിലൊരു വേഷം കിട്ടി. അതില്‍ തൂണിന് നടുവില്‍ കട്ടില്‍ പണിയുന്നതാണെന്നും ജഗതി പറയുന്നു. അതേ സമയം ജഗതി ശ്രീകുമാറിനെ കുറിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

    മലയാള സിനിമയില്‍ വ്യക്തമായ ജാതിബോധം ഉണ്ടെന്നും അത് വെട്ടിത്തുറന്ന് പറയാന്‍ ധൈര്യം കാണിച്ച നടനാണ് ജഗതി ശ്രീകുമാര്‍. രസതന്ത്രത്തില്‍ അതിനെക്കാളും നല്ല വേഷമാണ് ചേട്ടന്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല ചേട്ടന്‍ ചെയ്ത ആ വേഷം ചെയ്യാന്‍ മറ്റാര്‍ക്കെങ്കിലും സാധിച്ചെന്ന് വരില്ല എന്ന് തുടങ്ങി അനേകം കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

    നിവിന്‍ പോളിയും ഹണി റോസും തോറ്റു; അമ്മയുടെ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍നിവിന്‍ പോളിയും ഹണി റോസും തോറ്റു; അമ്മയുടെ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍

    English summary
    Jagathy Sreekumar's Viral Video About Carpenter Character In Mohanlal's Rasathanthram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X