'കുറ്റവാളി ഇപ്പോഴും ജാമ്യത്തിൽ സ്വതന്ത്രനായി ജീവിക്കുന്നു, എന്തുകൊണ്ട് എന്റെ വേദന പ​രി​ഗണിക്കപ്പെടുന്നില്ല?'

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സ്റ്റാർ മാജിക്ക് എന്ന മിനിസ്ക്രീൻ ഷോയുടെ ഭാ​ഗമായശേഷം വലിയൊരു ആരാധക വൃന്ദം ജസീലയ്ക്കുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് മുൻ പങ്കാളിക്ക് എതിരെ ​ഗുരുതര ആരോപണങ്ങളുമായി ജസീല രം​ഗത്ത് എത്തിയിരുന്നു. ഡോൺ തോമസ് വിതയത്തിലിനെതിരെയാണ് നടി ആരോപണം ഉന്നയിച്ചത്. ‍ഡോണിൽ ​നിന്നും നിരവധി ആക്രമണങ്ങൾ നേരിട്ടുവെന്നാണ് ജസീല വെളിപ്പെടുത്തിയത്.

ഡോൺ മർദ്ദിക്കുകയും അടിക്കുകയും ചെയ്തതായും ശരീരത്തിലുണ്ടായ മുറിവുകളുടെ വീഡിയോകൾ ജസീല പുറത്തുവിടുകയും ചെയ്തിരുന്നു. പിന്നീട് താരം ഇയാൾക്കെതിരെ കേസുമായി നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു വർഷത്തോട് അടുക്കാനായിട്ടും തനിക്ക് നീതി കിട്ടിയില്ലെന്ന് പറയുകയാണ് ജസീല.

Jaseela Parveen
Photo Credit: Jaseela Parveen / Instagram

തന്നെ ഉപദ്രവിച്ച അവശയാക്കി വലിയൊരു ട്രോമയിലേക്ക് തള്ളിയിട്ട വ്യക്തി സ്വതന്ത്ര്യനായി ഇപ്പോഴും ജീവിക്കുകയാണെന്നും താനിപ്പോഴും അന്നുണ്ടായ സംഭവങ്ങളുടെ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ലെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ജസീല പറഞ്ഞു. ഇന്ന് ഒരു വർഷം തികയുന്നു. ഒരിക്കലും തിരിച്ചുവരാത്ത എന്റെ ജീവിതത്തിലെ ഒരു വർഷം. രാവിലെ മുതൽ ഞാൻ ഉത്കണ്ഠയും ആങ്സൈറ്റിയും അനുഭവിക്കുകയാണ്.

കാരണം എന്റെ കേസ് ഇപ്പോഴും തുടരുകയാണ്. പ്രതി ജാമ്യത്തിൽ സ്വതന്ത്രമായി ജീവിക്കുന്നു. വൈകി ലഭിക്കുന്ന നീതി ഒരു അതിജീവിതയ്ക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്. അതേ നിയമപരമായ ചോദ്യങ്ങൾ ചോദിക്കുന്നു ഞാൻ വീണ്ടും ചോദിക്കാൻ ആ​ഗ്രഹിക്കുന്നു... എന്തുകൊണ്ടാണ് സിസ്റ്റം നിശബ്ദമായിരിക്കുന്നത്?. എന്റെ വേദന അംഗീകരിക്കപ്പെടാത്തത് എന്തുകൊണ്ട്?.

നീതി വൈകിയാൽ നിശബ്ദത ദുരുപയോഗം ചെയ്തവരെ സംരക്ഷിക്കുന്നതിന് തുല്യം. ഞാൻ സമയം നഷ്ടപ്പെടുത്തിയില്ല. പക്ഷെ എനിക്ക് എന്റെ ശബ്ദം നഷ്ടപ്പെട്ടു. കോടതിയിൽ എന്റെ ശബ്ദം കേട്ടില്ല. അതേസമയം പ്രതിക്ക് ആവർത്തിച്ച് സമയവും അവസരവും ലഭിച്ചൂ. ഒരു ക്ഷമാപണത്തിനും വിട്ടുവീഴ്ചയ്ക്കും സമയം കടന്നുപോകുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ കഴിയില്ല. എന്റെ ശരീരം ട്രോമയിലൂടെ ജീവിച്ചു.

എനിക്ക് എന്റെ സമാധാനവും ആരോഗ്യവും എന്റെ സാധാരണ ജീവിതവും നഷ്ടപ്പെട്ടു. മരുന്നുകൾ, തെറാപ്പി, അപാരമായ പരിശ്രമം എന്നിവയിലൂടെ ഞാൻ എല്ലാത്തിനേയും അതിജീവിച്ചു. ഓരോ മിനിറ്റും പ്രധാനമാണ്. ഓരോ സെക്കൻഡും കണക്കാക്കപ്പെട്ടിരുന്നു. ഇത് പ്രതികാരമല്ല. ഇതാണ് ഉത്തരവാദിത്തം. അവൻ ചെയ്തതെല്ലാം ശരിയായിരുന്നുവെങ്കിൽ വിചാരണയെ ഭയപ്പെടുന്നതെന്തിന്?.

Jaseela Parveen
Photo Credit: Jaseela Parveen / Instagram

ആവർത്തിച്ചുള്ള ജാമ്യാപേക്ഷകൾ എന്തിനാണ്?. അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ എന്തിനാണ് ഒരു മുതിർന്ന അഭിഭാഷകനെ നിയമിക്കുന്നത്?. മുൻകൂർ ജാമ്യം നൽകിയ ശേഷം എന്നെ ആശുപത്രിയിൽ കൊണ്ടുപോയത് എന്തിനാണ്?. ഡോക്ടറോട് സത്യം പറഞ്ഞപ്പോൾ എന്തിനാണ് പരിഭ്രാന്തനായത്?. വിചാരണ ഒഴിവാക്കി കാലതാമസം തേടുന്നത് എന്തുകൊണ്ട്?. ഞാൻ വിട്ടുവീഴ്ച ചെയ്യാൻ സമ്മതിച്ചത് അത് മറ്റുള്ളവർക്ക് ട്രോമ സൃഷ്ടിക്കാതിരിക്കാനാണ്.

അല്ലാതെ കുറ്റകൃത്യം നടക്കാത്തതുകൊണ്ടല്ല. ഞാൻ ഒരിക്കലും അവനെ സ്വതന്ത്രനാക്കാൻ ആവശ്യപ്പെട്ടില്ല. സത്യം രേഖപ്പെടുത്തപ്പെടണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അതിനാൽ ഞാൻ ഒന്നും മറക്കാൻ പോകുന്നില്ല. ഞാൻ ക്ഷമിക്കുന്നില്ല. ഞാൻ പോരാടും. ഞാൻ ഈ ലോകം വിട്ടുപോയാലും സത്യം മാറ്റമില്ലാതെ തുടരും... നീതി നടപ്പാക്കപ്പെടും എന്നാണ് ജസീല കുറിച്ചത്.

നിരവധി പേരാണ് ജസീലയെ ആശ്വസിപ്പിച്ച് എത്തിയത്. അന്ന് മുൻ പങ്കാളിയിൽ നിന്നും നേരിട്ട ഉപദ്രവങ്ങൾ മൂലം ജസീലയുടെ മുഖത്ത് അടക്കം ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഡോൺ തോമസിന്റെ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കത്തിന് പിന്നിലെന്ന് ജസീല പറഞ്ഞിരുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X