അദ്ദേഹത്തെ ഇനിയും ഞാൻ കെട്ടിപിടിക്കും, മലയാളികളിൽ നിന്നും ഇങ്ങനൊരു പ്രവൃത്തി ഞാൻ പ്രതീക്ഷിച്ചില്ല; ജസീല പർവീൺ

മിനിസ്ക്രീനിൽ സജീവമായി നിൽക്കുന്ന ജസീല പർവീൺ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത് സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ്. അതിനിടയില്‍ മലയാളത്തില്‍ ചില സീരിയലുകളിലും ജസീല അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രം​ഗത്ത് സജീവമായശേഷം ജസീലയ്ക്ക് നിരവധി സൗഹൃദങ്ങൾ ഉണ്ടായി‌ട്ടുണ്ട്. അതിൽ ഇന്നും താരം ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന സൗഹൃദം നടൻ ബിനീഷ് ബാസ്റ്റിനുമായുള്ളതാണ്.

സ്റ്റാർ മാജിക്കിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. സ്റ്റാർ മാജിക്ക് അവസാനിച്ചുവെങ്കിലും ഇരുവരും ആ സൗഹൃദം ഇന്നും നിലനിർത്തുന്നുണ്ട്. ബിനീഷിന്റെ മധുരം വെപ്പ് ചടങ്ങിലും വിവാഹത്തിലും റിസപ്ഷനിലുമെല്ലാം തിളങ്ങിയൊരാൾ ജസീലയാണ്. മധുരം വെപ്പിന് ഭാവി വരനൊപ്പമാണ് ജസീല എത്തിയത്.

Jaseela parveen Bineesh Bastian

ബിനീഷിന് മധുരം നൽകിയശേഷം കെട്ടിപിടിച്ചാണ് ജസീല സ്നേഹം പ്രകടിപ്പിച്ചത്. എന്നാൽ വീഡിയോ വൈറലായപ്പോൾ ജസീല-ബിനീഷ് ബാസ്റ്റിൻ ഫ്രണ്ട്ഷിപ്പിനെ അപമാനിക്കുന്ന രീതിയിലും ജസീലയെ സ്ലട്ട് ഷെയിമിങ്ങ് നടത്തുന്ന രീതിയിലും കമന്റുകൾ നിറഞ്ഞു. സ്ലീവ്ലെസ്സായ വസ്ത്രമായിരുന്നു ജസീല ധരിച്ചിരുന്നത്. മാത്രമല്ല നടിയുടെ ശരീര ഭാരം വർധിച്ചതിനേയും ചിലർ കമന്റിലൂടെ പരിഹസിച്ചു.

സോഷ്യൽമീഡിയയിൽ ആക്ടീവായതുകൊണ്ട് തന്നെ ബിനീഷിനൊപ്പമുള്ള വീഡിയോയും അതിന് വന്ന കമന്റുകളും ജസീലയുടെ കണ്ണിലും പെട്ടു. അതിനുള്ള മറുപടി ജസീല ബിനീഷിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പറഞ്ഞത്. താനും ബിനീഷും സഹോദരങ്ങളെപ്പോലെയാണെന്നും ആ സ്നേഹത്തിന്റെ പുറത്താണ് കെട്ടിപിടിച്ചതെന്നും ജസീല പറഞ്ഞു.

ബിനീഷുമായുള്ള തന്റെ നിസ്വാർത്ഥമായ സൗഹൃദത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു കമന്റുകളെന്നും അത് തന്നെ വിഷമിപ്പിച്ചുവെന്നും ജസീല പറയുന്നു. ബിനീഷിന്റെയും താരയുടേയും വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ ജസീല പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു... ടീമിന്റെ മധുരം വെപ്പിൽ ഞാൻ പങ്കെടുത്തപ്പോഴുള്ള വീഡിയോ വൈറലായശേഷം ഒരുപാട് കമന്റ്സുകൾ അതിന് വന്നത് ഞാൻ കണ്ടിരുന്നു.

അത്തരം കമന്റ്സുകൾ ഒരിക്കലും ഞാൻ കേരളത്തിൽ നിന്നും മലയാളികളിൽ നിന്നും പ്രതീക്ഷിച്ചില്ല. ‍ടീം എനിക്ക് എന്റെ സഹോദരനാണ്. ഒരു അമ്മയുടെ വയറ്റിൽ നിന്ന് അല്ലെങ്കിലും അതുപോലൊരു ബോണ്ടാണ്. ടീമിനെ ഞാൻ ഇപ്പോഴും കെട്ടിപിടിക്കും. എപ്പോഴും അദ്ദേഹം എനിക്ക് എന്റെ സഹോദരനായിരിക്കും.

Jaseela parveen Bineesh Bastian

അതുപോലെ താര എനിക്ക് എന്നും എന്റെ സഹോദരിയുമായിരിക്കും എന്നാണ് ജസീല പറഞ്ഞത്. സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായ എല്ലാ താരങ്ങളും ഡയറക്ടർ അനൂപ് ജോണും അവതാരക ലക്ഷ്മി നക്ഷത്രയുമെല്ലാം വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തു. ആറ് വർഷത്തെ പ്രണയത്തിനുശേഷമാണ് ബിനീഷ് ബാസ്റ്റിനും താരയും വിവാഹിതരായത്. ടീമിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നു തങ്ങളെന്നാണ് വിവാഹത്തിൽ പങ്കെടുത്തശേഷം സ്റ്റാർ മാജിക്ക് താരങ്ങൾ പറഞ്ഞത്.

ബിനീഷിന്റെയും അമ്മച്ചിയുടേയും യുട്യൂബ് വ്ലോ​ഗുകളുടെ സ്ഥിരം പ്രേക്ഷകയായിരുന്നു താര. അമ്മച്ചിയോടുള്ള സ്നേഹം കൊണ്ട് താര ബിനീഷിനെ പരിചയപ്പെടുകയും സൗഹൃ​ദത്തിലാവുകയുമായിരുന്നു. അടൂർ സ്വദേശിനിയാണ് താര. എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം നിശ്ചയിച്ചശേഷമുള്ള എല്ലാ വിശേഷങ്ങളും വ്ലോ​ഗായി ബിനീഷ് പങ്കിടാറുണ്ടായിരുന്നു.

താരയെ ആദ്യം കണ്ടത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിരുന്നു. എന്റെ അമ്മച്ചിയെ താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആ സമയത്ത് താര ആലുവയിൽ ജോലി ചെയ്യുകയായിരുന്നു. അമ്മച്ചിയുടെ വീഡിയോസ് താര കാണാറുണ്ടായിരുന്നു. പ്രോഗ്രാം ബുക്കിങിനായി ഞാൻ സോഷ്യൽ മീഡിയയിൽ ഒരു നമ്പർ ഇട്ടിരുന്നു. അതിലേക്കാണ് താര ആദ്യം വിളിച്ചത് എന്നാണ് നല്ലപാതിയെ കണ്ടെത്തിയ കഥ വിവരിച്ച് ബിനീഷ് പറഞ്ഞത്. നൂറിലധികം സിനിമകളിൽ ബിനീഷ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

More from Filmibeat

Read more about: bineesh bastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X