സൗന്ദര്യം മാത്രമല്ല ബുദ്ധിയുമുണ്ട്! ആഗ്രഹിച്ചത് പോലെയൊരാള്‍! ജസീലയോട് ഇഷ്ടം തോന്നിയതിനെക്കുറിച്ച് ജിയോണ്‍

സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു ജസീലയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മലയാളിയല്ലെങ്കിലും പ്രേക്ഷകര്‍ മികച്ച പിന്തുണയായിരുന്നു നല്‍കിയിരുന്നത്. ഫിറ്റ്‌നസ് കാര്യങ്ങളിലും അങ്ങേയറ്റം ശ്രദ്ധയായിരുന്നു താരത്തിന്. ഗെയിമുകളിലെല്ലാം മികച്ച പ്രകടനമായിരുന്നു ജസീലയുടേത്. കാമുകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞുള്ള ജസീലയുടെ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു.

ജീവിതം തീര്‍ന്നു എന്നായിരുന്നു കരുതിയത്. ശാരീരികമായും, മാനസികമായും അത്രയേറെ ബുദ്ധിമുട്ടിയ സമയമായിരുന്നു. ഈ സമയവും കടന്നുപോവുമെന്ന് പറഞ്ഞ് പ്രിയപ്പെട്ടവരെല്ലാം നടിയെ ആശ്വസിപ്പിച്ചിരുന്നു. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷമായി നിറഞ്ഞുചിരിച്ച് പഴയ പ്രസരിപ്പുമായി ക്യാമറകള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. സ്റ്റാര്‍ മാജിക്കിലെ സഹതാരം ബിനീഷ് ബാസ്റ്റിന്റെ മധുരംവെപ്പിനും, വിവാഹത്തിലും, റിസപക്ഷനിലുമെല്ലാം ജസീല പങ്കെടുത്തിരുന്നു. ആ വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും.

Jaseela about her relationship status
Photo Credit: Jaseela Parveen / Instagram

കാമുകനൊപ്പമായിരുന്നു ജസീല എത്തിയത്. ഇതാരാണ് പുയ്യാപ്പളയാണോ എന്ന ചോദ്യത്തിന് മറുപടി ചിരിയായിരുന്നു. എന്നാല്‍ അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിനീഷ് മധുരം നല്‍കുമ്പോഴും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴുമെല്ലാം ജസീല അദ്ദേഹത്തെയും കൂടെക്കൂട്ടിയിരുന്നു. കല്യാണം എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ഉടനെ കാണും. അങ്ങനെയൊരു സാധ്യതയാണ് കാണുന്നത്. നിങ്ങള്‍ കൂടെയുണ്ടാവില്ലേ എന്നായിരുന്നു പ്രതികരണം ചോദിച്ചവരോട് ജസീല ചോദിച്ചത്.

നിങ്ങളൊന്നും ഞങ്ങളെ മറന്നിട്ടില്ല എന്നറിയുന്നതില്‍ സന്തോഷം. ഇപ്പോള്‍ സ്റ്റാര്‍ മാജിക് കഴിഞ്ഞിട്ട് ഒരുവര്‍ഷമായി. പുറത്ത് നിന്നും വന്ന എന്നെ നിങ്ങള്‍ ആസപ്റ്റ് ചെയ്തല്ലോ, ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടല്ലോ അതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു ജസീലയുടെ മറുപടി. ഞങ്ങള്‍ എവിടെ കൂടുന്നോ അവിടെ സ്റ്റാര്‍ മാജിക് നടക്കും. അതങ്ങനെയാണ്. നമ്മളെല്ലാവരും ഒരുമിച്ചുണ്ടെങ്കില്‍ ഇതായിരിക്കും വൈബ്. ഇങ്ങനെയായിരുന്നു ഞങ്ങളെല്ലാം. എന്നും ഇചുപോലെ തന്നെയിരിക്കാന്‍ ആഗ്രഹിക്കുന്നു.

തുടക്കം മുതല്‍ എല്ലാ ചടങ്ങിലും നിറഞ്ഞ് നില്‍ക്കുന്നുണ്ടല്ലേ എന്ന് ചോദിച്ചപ്പോള്‍ അത് നിങ്ങളെല്ലാം എന്നെ വീഡിയോയില്‍ പിടിച്ചത് കൊണ്ടല്ലേയെന്നായിരുന്നു ജസീല ചോദിച്ചത്. വളരെ ബുദ്ധിമുട്ടായൊരു വര്‍ഷമായിരുന്നു 2025. എന്റെ ഇന്‍സ്റ്റഗ്രാമില്‍ പോയി നോക്കിയാല്‍ നിങ്ങള്‍ക്കറിയാം. ഭയങ്കരമായൊരു സ്ട്രഗിളിംഗ് ഫേസായിരുന്നു. ഇങ്ങനെ നിങ്ങളുടെയൊക്കെ മുന്നില്‍ വന്ന് സംസാരിക്കാന്‍ പറ്റുമെന്ന് പോലും ഞാന്‍ കരുതിയതല്ല. ഇനി ജീവനോടെയുണ്ടാവുമോ എന്ന പോലും അറിയില്ലാത്ത അവസ്ഥയൊക്കെയായിരുന്നു.

എല്ലാവരും എനിക്കൊപ്പമുണ്ടല്ലോ എന്ന പ്രതീക്ഷയോടെയായിരുന്നു പുതുവര്‍ഷം തുടങ്ങിയത്. എല്ലാവരും കൂടെയുണ്ടാവില്ലേ എന്നും ജസീല ചോദിച്ചിരുന്നു. ഈ കോസ്റ്റിയൂം വാങ്ങിയത് ബിനീഷ് ബാസ്റ്റിന്റെ ഭാര്യയുടെ ഡ്രസ് വാങ്ങിയ അതേ കടയില്‍ നിന്നാണ്. കൊളാബല്ല അത്. ഒരു ലക്ഷമാണോ വില എന്ന് ചോദിച്ചപ്പോള്‍ 90,000 എന്നായിരുന്നു മറുപടി. അവര്‍ ഡിസ്‌കൗണ്ട് തരും. പിന്നെ ഒരു ദിവസത്തേക്ക് ഉപയോഗിക്കാനായി റെന്റഡ് വസ്ത്രങ്ങളും അവിടെയുണ്ട്. കാണുന്ന പോലെ അത്ര ഈസിയല്ല ഇത് ഇട്ട് നടക്കാന്‍. ഈസി റ്റു വെയറല്ല നടക്കാന്‍.

അതിനിടയിലായിരുന്നു അരികിലെത്തിയ ജിയോണിനെ ജസീല പരിചയപ്പെടുത്തിയത്. ഇത് ജിയോണ്‍ എബ്രഹാം. ആള്‍ ഐടി ഫീല്‍ഡാണ്. കോട്ടയംകാരനാണ്. കോട്ടയം ടൗണില്‍ തന്നെയാണ്. കല്യാണം ആയാല്‍ അറിയിക്കാം. ജസീലയെ ഇഷ്ടപ്പെടാനുള്ള കാരണമെന്താണെന്ന ചോദ്യത്തിന് അത് പറ. ഞാനും അത് കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ഇഷ്ടപ്പെടാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്നായിരുന്നു ജിയോണ്‍ തിരിച്ച് ചോദിച്ചത്. ഒത്തിരി കാര്യങ്ങളുണ്ട് ഇഷ്ടപ്പെടാന്‍, എന്നെ സ്റ്റാറായിട്ട് ഇഷ്ടപ്പെട്ടതല്ല. ആളുടെ ക്യാരക്ടര്‍ എനിക്കിഷ്ടമാണ്. ഫിറ്റന്‌സ് മാത്രമല്ല, വേറെയും സമാന ഇഷ്ടങ്ങളുണ്ട് ഞങ്ങള്‍ക്കിടയില്‍. ബ്യൂട്ടി വിത്ത് ബ്രെയിന്‍ എന്ന് വേണമെങ്കില്‍ പറയാം. ബ്യൂട്ടി മാത്രമല്ല ഇന്റലിജന്‍സ് ലെവലും ഹൈയാണ്. എനിക്കത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X