നയന്‍താര പ്രസവിച്ചാണോ അമ്മയായത്! ഞാന്‍ അമ്മയാവാന്‍ പോവുന്നു! അമ്മമാരെ അപമാനിച്ചുവെന്ന് സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ജാസി ആഷി. താനൊരു അമ്മായാവാന്‍ പോവുകയാണെന്നുള്ള ജാസിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. ആഗ്രഹിച്ചത് പോലെ തന്നെ ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നായിരുന്നു ജാസി ആദ്യം പറഞ്ഞത്. ഗര്‍ഭകാലത്തും, പ്രസവ ശേഷവുമൊക്കെ കഴിക്കേണ്ടുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള വീഡിയോകളൊക്കെ ജാസി യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ജാസി പ്രഗ്നന്റാണോ, പ്രസവിച്ചോ എന്നുള്ള ചോദ്യങ്ങളൊക്കെ വരുന്നുണ്ട്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ജാസി പറഞ്ഞിരുന്നു.

ഞാനൊരു അമ്മയാവാന്‍ പോവുകയാണ്. അധികം വൈകാതെ നിങ്ങള്‍ക്കത് മനസിലാവും. ഞങ്ങളുടെ ലൈഫില്‍ വളരെയധികം സീക്രട്ടായിട്ടുള്ളൊരു കാര്യമാണ്. പേഴ്‌സണലാണെന്നായിരുന്നു കഴിഞ്ഞ ദിവസം ജാസി മാധ്യമങ്ങളോട് പറഞ്ഞത്. വളകാപ്പ് ഉടനെയുണ്ടാവുമോ എന്ന ചോദ്യത്തിന് അത് ഏഴാം മാസത്തിലല്ലേ, ഇപ്പോള്‍ അഞ്ചല്ലേ ആയുള്ളൂ എന്നായിരുന്നു ജാസിയുടെ മറുപടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അല്ലെങ്കില്‍ പുരുഷനില്‍ നിന്നും സ്ത്രീ ആയവള്‍ എങ്ങനെ അമ്മയാവും എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ശാസ്ത്രം ഒരുപാട് വളര്‍ന്നിട്ടുണ്ട്. സറോഗസിയും, അഡോപ്ഷനുമൊക്കെയുണ്ട്. അഡോപ്റ്റ് ചെയ്താല്‍ നമ്മളൊരിക്കലും അത് നമ്മുടെ മക്കളല്ല എന്ന് പറയില്ല. അതുപോലെ അവരും നമ്മളെ അച്ഛനും അമ്മയുമായാണ് കാണുക. ഞാനൊരു കുട്ടിയെ അഡോപ്റ്റ് ചെയ്യാന്‍ പോവുകയാണെങ്കില്‍ ഞാനൊരു അമ്മയാണെന്ന് എനിക്കും പറയാം.

Jasi s latest video
Photo Credit: Jasi Ashi /Instagram

ഞാനെങ്ങനെ ജീവിക്കണം എന്നുള്ളത് എന്റെ അവകാശമാണ്. ഞാന്‍ മാത്രമാണോ ഇവിടെ അമ്മയാവാന്‍ പോവുന്നു എന്ന് പറഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍. പല ആള്‍ക്കാരും പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ പറഞ്ഞപ്പോഴൊന്നും പ്രശ്‌നമില്ല. ഞാന്‍ പറയുമ്പോള്‍ മാത്രം വലിയ സംഭവം എന്നും ജാസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നെയും ഭര്‍ത്താവിനെക്കുറിച്ചും മോശം പറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞാന്‍ പരാതി കൊടുക്കും. നയന്‍താരയ്ക്ക് രണ്ട് മക്കളുണ്ട്. അവര്‍ ഗര്‍ഭം ധരിച്ചിട്ട് പ്രസവിച്ചിട്ടാണോ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്, അവരെങ്ങനെയാണ് രണ്ട് കുട്ടികളുടെ അമ്മയായത് എന്നും ജാസി ചോദിച്ചിരുന്നു. സറോഗസിയാണോ ജാസി ഉദ്ദേശിക്കുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. വീഡിയോകളുടെ താഴെയായി നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ദത്തെടുക്കാന്‍ പ്ലാനുണ്ടായിരിക്കും, അതിന്റെ മുന്നോടിയായി പറയുന്നതായിരിക്കും. ഒരു ട്രാന്‍സ് വുമണ്‍ വ്യക്തിക്ക് കുട്ടിയെ ദത്തെടുക്കാം. വേറെ ഒരു സ്ത്രീയെ കൊണ്ട് പ്രസവിപ്പിക്കാം. അല്ലാതെ സ്വയം ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ല എന്നത് ഈ ലോകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അമ്മയാവുക എന്നത് ചെറിയ കാര്യമല്ല. ഇല്ലാത്ത കാര്യങ്ങളെന്തിനാണ് പറയുന്നത്. എന്തിനാണ് ഇങ്ങനെ ആള്‍ക്കാരെ പറ്റിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്നത് തുല്യമാണിത്. മാതൃത്വം ചോദ്യം ചെയ്യുന്ന പരിപാടിയാണ് ഈ കാട്ടിക്കൂട്ടുന്നത്. അഞ്ച് മാസം എന്ന് ജാസി പറയുന്നുണ്ടല്ലോ, വീഡിയോ ബാക്ക് അടിച്ചപ്പോള്‍ വയറു കാണിക്കുന്ന ഭാഗമില്ലല്ലോ, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.

കമ്യൂണിറ്റിക്ക് വേണ്ടി അങ്ങനെ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. എല്ലാവരോടും ബഹുമാനവും സ്‌നേഹവുമാണ്. എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ കമ്യൂണിറ്റിയുടെ കൂടെ നില്‍ക്കാറുണ്ട്. എന്നേക്കാളും നന്നായിട്ട് ആക്റ്റിവിറ്റികളൊക്കെ ചെയ്യുന്ന ഒത്തിരിപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര് ചെയ്യുന്ന നല്ല പ്രവര്‍ത്തികളൊക്കെ കൊണ്ടാണ് ഞങ്ങളൊക്കെ ഇവിടെ ഇങ്ങനെ സമാധാനത്തോടെ ജീവിക്കുന്നത്. എവിടെയെങ്കിലും പോയിക്കഴിഞ്ഞാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ടോയ്‌ലറ്റ് കുറവാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഞങ്ങള്‍ക്ക് ആണുങ്ങളുടെ ടോയ്‌ലറ്റില്‍ കയറാന്‍ തോന്നില്ല. ലേഡീസിന്റെതിലും കയറാന്‍ പറ്റില്ല. അതങ്ങനെ കോംപ്ലിക്കേറ്റഡായാണ് നില്‍ക്കുന്നതെന്നും ജാസി പറഞ്ഞിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X