കല്യാണമെന്ന് പറഞ്ഞിട്ട് അവനെ ഒഴിവാക്കി അടുത്തയാൾ, ക്യാഷ് കുറേ പോയല്ലേ...; ധന്യയെ പരിഹസിച്ച് ജാസി

ജാസി-ഹെലൻ ഓഫ് സ്പാർട്ട പ്രശ്നം സോഷ്യൽ മീഡിയയിൽ ആരോ​പണ പ്രത്യാരോപണങ്ങളോടെ തുടരുന്നു. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലറിയപ്പെടുന്ന ധന്യ രാജേഷ് ജാസി ചെയ്ത സർജറിയെ ചോദ്യം ചെയ്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്ത്രീയായി മാറിക്കൊണ്ടിരിക്കുകയാണ് താനെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജാസി തന്റെ സർജറിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിൽ ധന്യ ചോദ്യങ്ങളുന്നയിച്ചു. പിന്നാലെ ജാസി തന്നെ വസ്ത്രം കാണിച്ചു എന്ന ആരോപണവുമായെത്തിയ ധന്യ വളരെ മോശം ഭാഷയിൽ സംസാരിച്ചു.

വസ്ത്രം പൊക്കി കാണിച്ചതല്ലെന്നും നെഞ്ചിൽ സർജറി ചെയ്തത് കാണിച്ചതാണെന്നും ജാസി വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടും പ്രശ്നം അവസാനിച്ചില്ല. ജാസിയെക്കുറിച്ച് മോശം ഭാഷയിൽ സംസാരിച്ചും അധിക്ഷേപിച്ചും ധന്യ തുടർന്നും വീഡിയോകൾ ചെയ്തു. ഇപ്പോഴിതാ ധന്യക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ജാസി.

Jasi  Helen Of Sparta
Photo Credit: Instagram / Helen Of Sparta

താൻ പറയാത്ത കാര്യങ്ങൾ ധന്യ വളച്ചൊടിച്ച് പറയുന്നെന്ന് ജാസി ആരോപിക്കുന്നു. തന്നെ അധിക്ഷേപിച്ച് കമന്റിട്ടതിലും ജാസി പ്രതികരിച്ചു. ഞാൻ എവിടെയും കുനിഞ്ഞ് നിൽക്കാൻ പോയിട്ടില്ല. ഞാനിത്രയും വർഷങ്ങളായി ഒരാളുടെ കൂടെ തന്നെയാണ്. അല്ലാതെ ഒരാളോടൊപ്പം നടന്ന് കല്യാണമാണെന്ന് പറഞ്ഞ്, സേവ് ദ ഡേറ്റ് ഇട്ട് അവനെ ചവിട്ട് വേറൊരാളുടെ കൂടെ നടന്ന്, അവന്റെ കൂടെ കല്യാണവും എന്ന രീതി എനിക്കില്ല. ജാസി വർഷങ്ങളായി ഒരാളുടെ കൂടെയാണ് നടക്കുന്നത്. അത് ലോകം മുഴുവൻ അറിയാം.

ഞാൻ വേറൊരാളുടെ കൂടെ പോയി കൊഞ്ചിക്കുഴഞ്ഞ് അവരുടെ കൂടെ കുറേ നടന്ന് അക്കൗണ്ട് റീച്ചാക്കിക്കൊടുത്ത് അടുത്താെരാളെ പോകുന്ന പരിപാടി ജാസിക്കില്ല. എനിക്ക് ഒറ്റ തന്തയേ ഉള്ളൂ. ചേച്ചി കുറേ നാളായി തളർന്നങ്ങ് കിടക്കുകയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ കുറച്ച് ക്യാഷ് പൊട്ടിയല്ലേ. ക്യാഷിന്റെ ആവശ്യമുണ്ടല്ലേ. കുഴപ്പമില്ല. ചെയ്തോയെന്നും ജാസി പരിഹാസത്തോടെ പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X