കർമ്മ എന്നൊന്നുണ്ട്, നിനക്കും അച്ഛനുള്ളതാണ്; വീഡിയോ കോളിലെ യാഥാർത്ഥ്യം: ധന്യക്കെതിരെ ജാസി

സോഷ്യൽ മീഡിയ താരം ജാസി വീഡിയോ കോളിൽ തുണി പൊക്കി കാണിച്ചു എന്ന് ആരോപിച്ച് യൂട്യബർ ധന്യ കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. ജാസിയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുകയും ചെയ്തു. ഇപ്പോഴിതാ സംഭവത്തിൽ വിശ​ദീകരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ജാസി. ധന്യയുടെ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്ന് ജാസി തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

നെെറ്റിയുടെ ബട്ടൺസ് തുറന്ന് കാണിച്ചതാണ്. ഇതാണ് പൊക്കിക്കാണിച്ചു എന്ന രീതിയിൽ പറഞ്ഞത്. സ്റ്റിച്ചും സ്ട്രാപ്പുമാണ് കാണിച്ച് കൊടുത്തത്. അയ്യോ ചേച്ചി, ഓക്കെ, നിങ്ങൾ ഓക്കെയായിരിക്ക്, അസുഖമൊക്കെ സുഖം പ്രാപിച്ച് ഓക്കെയാകട്ടെ എന്ന് ആ കുട്ടി എന്നോട് പറയുകയും ചെയ്തു. ഇതാണ് സത്യം. ഇതിനപ്പുറത്തേക്ക് ഒരു സംഭാഷണവും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. ഒരു കോളോ മെസേജോ ഉണ്ടായിട്ടില്ല. പിന്നീട് ഞാൻ കാണുന്നത് ഈ കുട്ടി എന്നെ പച്ച തെറി പറയുന്നതാണ്. എന്റെ അച്ഛനെയുൾപ്പെടെ പച്ചത്തെറി പറഞ്ഞ് ചെയ്ത വീഡിയോ കണ്ടപ്പോൾ ഞാൻ ഷോക്കായി. ഞാനും തെറി പറയുന്ന വ്യക്തിയാണ്. മുമ്പ് ഞാൻ ഒരുപാട് പേരെ തെറി പറഞ്ഞിട്ടുണ്ട്.

Jasi  Helen Of Sparta

എന്നെ പച്ചയ്ക്ക് തെറി പറഞ്ഞ ഒരു വ്യക്തിയുണ്ടായിരുന്നു. ആ വ്യക്തി കഴിഞ്ഞാൽ മരിച്ച് പോയ എന്റെ ഉപ്പയെ പറഞ്ഞയാൾ ഈ കുട്ടിയാണ്. എനിക്ക് എന്നെ പറഞ്ഞതിൽ ഒരു വിഷമവും ഇല്ല. മരിച്ച് പോയ ഉപ്പയെ പറഞ്ഞതിൽ നല്ല വിഷമമുണ്ട്. അത്രമേൽ ഉപ്പയെ സ്നേഹിക്കുന്ന ആൾക്കാർക്ക് ആ വിഷമം ഉണ്ടാകും. നിനക്കും അച്ഛനുള്ളതാണ്. കർമ്മ എന്ന സംഭവമുണ്ടെങ്കിൽ കിട്ടും.

കാരണം അത്രമേൽ എനിക്ക് വിഷമമായി. അത് കണ്ട് എന്റെ ഉമ്മയടക്കം എന്നെ വിളിച്ച് ചോദിച്ചു. ജാസീ, എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്, ഉപ്പയെ അല്ലേ പറഞ്ഞതെന്ന്. പടച്ച റബ്ബ് നോക്കിക്കോളും, റബ്ബിന് വിട്ടുകൊടുക്കുക എന്നാണ് ഞാൻ പറഞ്ഞത്. ഇനി ഇതിൽ പ്രതികരിച്ച് ആ കുട്ടി വന്നാലും വിശദീകരണം കൊടുക്കാൻ എനിക്ക് വയ്യ. ഈ ചർച്ച മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താൽപര്യമില്ല.

ആ കുട്ടിയെ വേദനിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. അവർ കല്യാണമൊക്കെ കഴിഞ്ഞ് അ‍ടിപാെളിയായി മുന്നോട്ട് പോകുകയാണ്. അത് പോലെ മുന്നോട്ട് പോട്ടെ, എല്ലാ ആശംസകളും നേരുന്നെന്നും ജാസി പറഞ്ഞു. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളാണ് ജാസി, രേണു സുധി എന്നിവർ. ഇവരുടെ വിഷയങ്ങൾ ചർച്ചയാക്കുന്ന റിയാക്ഷൻ വ്ലോ​ഗേർസ് നിരവധിയാണ്. വലിയ വ്യൂവേർസും ഇത്തരം വീഡിയോകൾക്കുണ്ട്. ആഷി എന്നാണ് ജാസിയുടെ പങ്കാളിയുടെ പേര്. ആഷിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ കടുത്ത എതിർപ്പുണ്ട്. എന്നാൽ ജാസിയും ആഷിയും ഈ എതിർപ്പ് അവ​ഗണിക്കുന്നു. ജാസിക്ക് കൊടുത്ത വാക്ക് താൻ തെറ്റിക്കില്ലെന്നാണ് ആഷി പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X