കാണാതിരിക്കാൻ പറ്റില്ല, ബന്ധം വിട്ട് പോകുന്നെന്ന് ആഷി പറഞ്ഞാൽ എന്റെ പ്രതികരണം: ജാസി
സോഷ്യൽ മീഡിയയിലെ താരമായ ജാസിക്ക് ആരാധകരും വിമർശകരും ഒരുപോലെയുണ്ട്. പങ്കാളി ആഷിക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ജാസി. ആഷിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ കടുത്ത എതിർപ്പുണ്ട്. എന്നാൽ ജാസിയും ആഷിയും ഈ എതിർപ്പ് കാര്യമാക്കുന്നില്ല. പുതിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് ജാസി തുറന്ന് സംസാരിക്കുന്നുണ്ട്. ആഷിയുടെ ഉമ്മ പറയുന്നത് പോലെ താൻ ജാസിയെ പിടിച്ച് വെച്ചിട്ടില്ലെന്ന് ജാസി പറയുന്നു. വെറെെറ്റി മീഡിയ ലെെറ്റിനോടാണ് പ്രതികരണം.
എനിക്കൊരാളെ പിടിച്ച് വെക്കേണ്ട ആവശ്യം ഇല്ല. സ്നേഹമെന്നാൽ പിടിച്ച് വെക്കൽ അല്ല. ആഷിയെ ഉമ്മയെ കാണിക്കാതെ ഞാൻ പിടിച്ച് വെച്ചിരിക്കുകയാണെന്ന് ട്രോളൻമാർ പറഞ്ഞിരുന്നു. അത് നുണയാണ്. എന്നെയും ആഷിയെയും അറിയുന്ന സുഹൃത്തുക്കളുണ്ട്. അവർക്കറിയാം ഞാനും ആഷിയും തമ്മിലുള്ള റിലേഷൻ എങ്ങനെയാണെന്ന്. മൂന്ന് ദിവസം കാണാതിരിക്കാൻ ആഷിക്കും എനിക്കും പറ്റില്ല. ആ സ്നേഹബന്ധം കൊണ്ടാണ് ആഷി ഇപ്പോഴും എന്റെ കൂടെയുള്ളത്. ആഷിക്ക് അവന്റെ ഉമ്മയെ പോയി കാണാനുള്ള സ്വാതന്ത്രം ഉണ്ട്. നീ നിന്റെ ഉമ്മയെ കാണാൻ പാടില്ലെന്ന് പറഞ്ഞാൽ ആഷി ഒരിക്കലും കേൾക്കില്ല.

അവന് അവന്റെ ഉമ്മ വലുതാണ്. നാളെ ആഷി എന്നോട് നീ നിന്റെ ഉമ്മയെ പോയി കാണരുതെന്ന് പറഞ്ഞാൽ ഞാൻ കേൾക്കില്ലല്ലോ. കാരണം എനിക്കെന്റെ ഉമ്മ വലുതല്ലേ. ഇനി ഉമ്മ പറഞ്ഞത് കേട്ട് ജീവിക്കണം എന്ന് പറഞ്ഞാൽ താൻ അത് ഉൾക്കൊള്ളുമെന്നും ജാസി പറയുന്നുണ്ട്. ആഷിക്ക് ഞാൻ ഇല്ലാതെ പറ്റില്ല എന്നൊരു സത്യമുണ്ട്.
ഈയടുത്തും ആഷി വീട്ടിൽ പോയി രണ്ട് മൂന്ന് ദിവസം നിന്നു. ജാസിയെ ഒഴിവാക്കണം, നീ വേറെ കല്യാണം കഴിക്കണം എന്നാണ് പറയുന്നത്. അത് കേൾക്കുമ്പോൾ അവനുണ്ടാകുന്ന ഫ്രസ്‌ട്രേഷനുണ്ട്. എന്നെ അവിടെ നിന്നും ഫോൺ വിളിച്ച് ജാസി ഞാൻ നാളെത്തന്നെ വരും, എന്നോട് ഇങ്ങനെയാെക്കെയാണ് ഇവർ പറയുന്നതെന്ന് പറയും. രണ്ട് ദിവസം കൂടി നിൽക്ക്, എന്നിട്ട് വാ എന്നാണ് ഞാൻ പറയാറുള്ളത്.

ആഷി വീട്ടിലേക്ക് പോകുമ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് പോകും. തിരിച്ച് ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് ഇങ്ങോട്ട് വരാറ്. സ്വന്തം വീട്ടിൽ തനിക്കിപ്പോൾ മുമ്പത്തേക്കാൾ ആക്സെപ്റ്റൻസ് കിട്ടുന്നുണ്ടെന്നും ജാസി പറയുന്നുണ്ട്. ഒരുമിച്ച് ഞങ്ങൾ എന്റെ വീട്ടിൽ പോകാറും താമസിക്കാറുമുണ്ട്. ഉമ്മയ്ക്ക് ആഷിയെ വളരെ ഇഷ്ടമാണെന്നും ജാസി പറയുന്നുണ്ട്. എന്നെ ഇപ്പോഴും എന്റെ ഉമ്മ മോനേ എന്നാണ് വിളിക്കുന്നത്. മോളെ എന്ന് ഉമ്മ വിളിക്കണം എന്നില്ല. എന്നാൽ ആഷിയുടെ വീട്ടുകാർ തന്നെ മരുമകളായി കാണണമെന്നും ജാസി പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ട്രാൻസ് കമ്മ്യൂണിറ്റിയിലെ പലരും ജാസിയുടെ ഒരു പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. രണ്ടാം കിട റോളുകളാണ് തനിക്ക് ലഭിക്കുന്നത് എന്നായിരുന്നു ജാസിയുടെ പരാമർശം. പരാമർശത്തിൽ ജാസി മാപ്പ് പറയുകയും ചെയ്തു. ദുബായിൽ നിന്നും കേരളത്തിലേക്ക് ജാസിയും പങ്കാളിയും താമസം മാറിയിട്ട് അധിക കാലമായിട്ടില്ല. ഇനി സർജറി ചെയ്ത ശേഷം ദുബായിലേക്ക് തിരിച്ച് പോകാനാണ് ജാസിയുടെ തീരുമാനം. ദുബായിൽ ടിക് ടോകിലൂടെയാണ് ജാസി ജനശ്രദ്ധ നേടിയത്. എപ്പോഴും കടുത്ത സെെബറാക്രമണങ്ങൾ നേരിടുന്ന വ്യക്തിയാണ് ജാസി. അതേസമയം ഇന്ന് ജാസിക്ക് ജനപിന്തുണ കൂടിയിട്ടുണ്ട്. ജാസിയുടെ ഇൻസ്റ്റഗ്രാം റീലുകൾക്ക് ആരാധകർ ഏറെയാണ്.


Click it and Unblock the Notifications