രക്ഷപ്പെട്ടുവെന്ന് ജസ്ല മാടശ്ശേരി! ബിഗ് ബോസില്‍ നിന്നും പുറത്തായ താരത്തിന് വിമര്‍ശനപ്പൊങ്കാല!

ബിഗ് ബോസ് മലയാളത്തില്‍ നിന്നും ജസ്ല മാടശ്ശേരിയും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിടയിലായിരുന്നു താരത്തെ മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചത്. മത്സരാര്‍ത്ഥികള്‍ എല്ലാവരോടും യാത്ര പറയുമ്പോഴും രജിത് കുമാറിനെ അവഗണിക്കുകയായിരുന്നു ജസ്ല. മാഷിനെ ഞാന്‍ മിസ്സ് ചെയ്യില്ലെന്ന് ആദ്യം തന്നെ ജസ്ല പറഞ്ഞിരുന്നു. പാട്ടുപാടി എല്ലാവരും താരത്തെ യാത്രയാക്കുമ്പോള്‍ ഇതെല്ലാം നോക്കി മാറിനില്‍ക്കുകയായിരുന്നു രജിത് കുമാര്‍.
സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം നിലപാടുകള്‍ തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ച് ജസ്ല തുറന്നുപറഞ്ഞിരുന്നു.

സൂരജിനെ മോഹന്‍ലാല്‍ അരികിലേക്ക് വിളിച്ചതോടെ ജസ്ല സേഫായെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഇതിന് പിന്നാലെയായാണ് ജസ്ലയേയും അദ്ദേഹം പുറത്തേക്ക് വിളിച്ചത്. പ്രതീക്ഷിച്ച കാര്യം തന്നെയായിരുന്നുവെന്നും സന്തോഷത്തോടെയാണ് പുറത്തേക്ക് പോവുന്നതെന്നുമൊക്കെയായിരുന്നു ജസ്ല പറഞ്ഞത്. രണ്ടാഴ്ച പ്രതീക്ഷിച്ചാണ് താന്‍ ബിഗ് ബോസിലേക്ക് വന്നത്. ഇപ്പോള്‍ അഞ്ചാമത്തെ ആഴ്ചയായി, ഇത് തന്നെ വലിയ കാര്യമാണെന്നും ജസ്ല പറഞ്ഞിരുന്നു. ഒട്ടും വയ്യാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നും പുറത്തേക്ക് പോവണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Jasla

Recommended Video

Bigg Boss Malayalam : രജിത്തിനോട് മാത്രം യാത്ര പറയാതെ ജസ്ല മടങ്ങി | FilmiBeat Malayalam

ഓഫീസില്‍ നിന്നും ലീവെടുത്താണ് ബിഗ് ബോസിലേക്ക് വന്നത്. ബാംഗ്ലൂരിലേക്കാണ് ഇവിടെനിന്നും പോവാനുദ്ദേശിക്കുന്നതെന്നും ജസ്ല മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. നാളുകള്‍ക്ക്് ശേഷം ജസ്ല ഇന്‍സറ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. എസ്‌കേപ്പ്ഡ് ,താങ്ക്യൂ ഗൈയ്‌സ് എന്ന ക്യാപ്ഷനോടെയായിരുന്നു ജസ്ല ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട, ചവിട്ടി പുറത്താക്കിയതല്ലേ, ജനങ്ങള്‍ ഓടിച്ചുവിട്ടതാണ് തുടങ്ങിയ കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X