പാസ്പോർട്ടും ടിക്കറ്റും ഫ്ലൈറ്റിൽ മറന്നു, കിട്ടാവുന്നതിൽ നല്ല പണി കിട്ടി, എട്ട് മണിക്കൂർ ടോർച്ചർ; ജാസ്മിൻ
ഗബ്രിയുമായി സൗഹൃദം ആരംഭിച്ചശേഷമാണ് ജാസ്മിൻ വിദേശ യാത്രകൾ ചെയ്ത് തുടങ്ങിയത്. ഇതുവരെ നാല് ഇന്റർനാഷണൽ ട്രിപ്പുകൾ താരം നടത്തി. അവസാനമായി റഷ്യ, ദുബായ് എന്നിവിടങ്ങളിലേക്കാണ് പോയത്. ഇപ്പോഴിതാ ഏറ്റവും പുതിയ ഇന്റർനാഷണൽ ട്രിപ്പിനിടെയുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ. ഈ വർഷത്തെ എന്റെ നാലാമത്തെ ഇന്റർനാഷണൽ ട്രിപ്പാണിത്. തായ്ലന്റ്, റഷ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇതിന് മുമ്പ് പോയത്. കൊച്ചിയിൽ നിന്നും ദുബായിലേക്ക് ഫൈറ്റ് കയറും.
അവിടെ മൂന്ന് മണിക്കൂർ ലേ ഓവറുണ്ട്. ഗബ്രിയുടെ വീട്ടിൽ നിന്നും പാക്ക് ചെയ്താണ് ഇറങ്ങിയത് ജാസ്മിൻ ട്രിപ്പിനെ കുറിച്ച് വിവരിച്ച് തുടങ്ങി. ഈ ട്രിപ്പ് വളരെ ഇന്ററസ്റ്റിങ്ങായിരിക്കും. നിങ്ങൾ ആരും ഇതുവരെ കേട്ട് പരിചയമില്ലാത്ത ഒരു രാജ്യത്തേക്കാണ് ഞങ്ങൾ പോകുന്നത്. ഇങ്ങനൊരു രാജ്യമുണ്ടോയെന്ന് നിങ്ങൾ ചോദിക്കും.

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ്. അധികമാരും വിസിറ്റ് ചെയ്തിട്ടില്ലാത്ത രാജ്യങ്ങൾ സന്ദർശിക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. എക്സ്ട്രീമിലി ബ്യൂട്ടിഫുൾ സീനറീസുള്ള രാജ്യത്തേക്കാണ് യാത്രയെന്ന് ഗബ്രിയും ആമുഖം നൽകി. തജ്ക്കിസ്താനിലേക്കായിരുന്നു ഇരുവരുടേയും ട്രിപ്പ്. ദുബായ് വഴി കണക്ഷൻ ഫ്ലൈറ്റായിരുന്നു.
അതുകൊണ്ട് തന്നെ ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം കുറച്ച് സമയം ചിലവഴിക്കാമെന്ന പ്ലാനിലാണ് ജാസ്മിനും ഗബ്രിയും ഫൈറ്റ് കയറിയത്. ഫ്ലൈറ്റ് യാത്രയിലെ വിശേഷങ്ങളും അതിനിടയിൽ സബ്സ്ക്രൈബേഴ്സിനെ കണ്ട് മുട്ടിയ സന്തോഷവുമെല്ലാം ജാസ്മിൻ പങ്കുവെക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഫ്ലൈറ്റിൽ കയറിയപ്പോൾ രണ്ട് പെൺകുട്ടികൾ സംസാരിക്കാനായി വന്നു. എന്റെ വീഡിയോ കാണുന്നവരാണെന്നാണ് പറഞ്ഞത്.
നമ്മളൊക്കെ ജീവിക്കാൻ ആഗ്രഹിക്കുന്ന ലൈഫാണ് ജാസ്മിൻ ജീവിക്കുന്നതെന്ന് ആ പെൺകുട്ടികൾ എന്നോട് വന്ന് പറഞ്ഞപ്പോൾ എനിക്ക് പ്രൗഡായിട്ട് തോന്നിയെന്നും ജാസ്മിൻ പറഞ്ഞു. അതുവരെ സുഖകരമായി പോയിരുന്ന ട്രിപ്പ് ഏറ്റവും മോശം ട്രിപ്പായി മാറി തുടങ്ങിയത് ദുബായിൽ ഇരുവരും എത്തിയപ്പോൾ മുതലാണ്. ഇരുവരും ഫ്ലൈറ്റിൽ പാസ്പോർട്ടും ടിക്കറ്റും വെച്ച് മറന്നു.
അത് ഓർത്തത് എമിഗ്രേഷന്റെ അടുത്ത് എത്തിയപ്പോഴാണ്. രണ്ട് മണിക്കൂറോളം നടത്തിയ പ്രയത്നത്തിനുശേഷമാണ് എല്ലാം തിരിച്ച് കിട്ടിയത്. എല്ലാം എടുത്തുവെന്ന ചിന്തയിലാണ് ഇരുവരും ഇറങ്ങിപ്പോന്നതാണ് കുഴപ്പമായത്. ആ സമയത്ത് തനിക്ക് കയ്യും കാലും വിറച്ചിട്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നുവെന്നാണ് ജാസ്മിൻ പറഞ്ഞത്.

ശേഷം ഇരുവരും ഡെസ്റ്റിനേഷനായ തജ്ക്കിസ്താനിൽ എത്തി. പക്ഷെ അവിടെയും വലിയൊരു പണിയാണ് ഇരുവരേയും കാത്തിരുന്നത്. അവിടെയുള്ള ഒരു ചെറിയ എയർപ്പോട്ടിൽ എട്ട് മണിക്കൂറോളം ഇരുവരും ചിലവഴിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഈ എയർപോട്ടിൽ ഞങ്ങൾ വന്നത്. ഇപ്പോൾ സമയം വൈകീട്ട് ആറരയാണ്. ഇവിടെ നിന്നും പുറത്തേക്ക് പോകാൻ പറ്റുമോയെന്ന് അറിയില്ല. ഞങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല പണി കിട്ടിയിട്ട് ഇരിക്കുകയാണ്.
ഞങ്ങൾ ഇപ്പോഴുള്ളത് തജ്ക്കിസ്താനിലാണ്. ഇവിടെ ഏത് എയർപോട്ടിലാണെന്ന് പിടിയില്ല. അഞ്ച്, ആറ് ഫ്ലൈറ്റ് ഇവിടെ ഒരുമിച്ച് ലാന്റ് ചെയ്തിട്ടുണ്ട്. എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് അറിയില്ല. ഏതൊ ഒരു ഫ്ലൈറ്റ് ക്രാഷായതുകൊണ്ടാണ് ഒരുമിച്ച് പല ഫ്ലൈറ്റുകൾ ഈ എയർപോട്ടിൽ ലാന്റ് ചെയ്തത്. ചിലർ പറയുന്നു കാലവസ്ഥ കാരണമാണെന്ന്. ഏഴ് മണിക്കൂറായി ഈ എയർപ്പോട്ടിൽ ഇരിക്കുകയാണ്.
ഒരു ബിൽഡിങിൽ എല്ലാവരേയും കൂടി കൊണ്ട് ഇട്ടിരിക്കുകയാണ്. മൂന്ന് ഫ്ലൈറ്റിലെ ആളുകളെ പുറത്തേക്ക് ഇറക്കിയിട്ടില്ല. കാരണം എയർപോട്ടിലെ ബിൽഡിങ്ങിൽ ഇനി സ്ഥലമില്ല. എനിക്ക് പീരിയഡ്സ് കൂടിയാണ്. പക്ഷെ വാഷ് റൂമിൽ പോകാനും പറ്റുന്നില്ല. വെള്ളവുമില്ല. വളരെ ടാസ്ക്കാണ്. പീരിയഡ്സ് കൂടിയായതുകൊണ്ട് ബ്ലീഡിങ്, നടുവേദന എല്ലാമുണ്ട്. ഇന്നത്തെ ദിവസം എങ്ങനെ വർണിക്കണമെന്ന് അറിയില്ല. അത്രയ്ക്കും കിടിലൻ ദിവസമാണ്.
ഇനിയും ഒരുപാട് സമയം എടുക്കും. ഗബ്രിക്കും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നാണ് തന്റെ അവസ്ഥ വിവരിച്ച് ജാസ്മിൻ പറഞ്ഞത്. ലേ ഓവറെന്ന് വിളിക്കാൻ കഴിയില്ല തജ്ക്കിസ്താനിലെ എയർപോട്ടിൽ എട്ട് മണിക്കൂർ ടോർച്ചർ അനുഭവിച്ചു എന്നാണ് ഗബ്രി പറഞ്ഞത്. എയർപോട്ടായല്ല ബെസ്റ്റാന്റ്, റെയിൽ വെ സ്റ്റേഷൻ പ്രതീതിയാണ് ലഭിച്ചതെന്നും ജാസ്മിനും ഗബ്രിയും പറഞ്ഞു.


Click it and Unblock the Notifications