സമാധാനമായിരിക്കണം, എനിക്കറിയില്ല എന്താണിതെന്ന്, എന്റെ ഇപ്പോഴത്തെ അവസ്ഥ: ജാസ്മിൻ
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന ആരോപണത്തോട് പ്രതികരിക്കവെ വികാരഭരിതയായി മുൻ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. താൻ ചെയ്ത ആഡിൽ പറയുന്നത് തെറ്റായ വാദങ്ങളാണ്, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജാസ്മിൻ. ഇതിനിടെ തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചും ജാസ്മിൻ സംസാരിച്ചു.
സത്യം പറഞ്ഞാൽ മൂക്കിൽ കെെ വെക്കാൻ വരെ എനിക്കിപ്പോൾ പേടിയാണ്. എനിക്കറിയില്ല എന്ത് കണ്ടീഷനെന്ന്. ഈ വീഡിയോ പോലും എത്ര ടേക്ക് എടുത്തു എന്ന് എനിക്കറിയില്ല. ഞാൻ ചെയ്യുന്ന ഓരോ ആക്ഷനുകളെയും ഭയങ്കരമായി വിമർശിക്കുന്നു. നിങ്ങൾ ഒരു നേരത്തെ പറച്ചിൽ കഴിഞ്ഞ് അത് വിട്ടിട്ടുണ്ടാകും. പക്ഷെ ചില സമയങ്ങളിൽ എന്നെ അത് ഭയങ്കരമായി ബാധിക്കാറുണ്ട്. ഒന്ന് ശ്വാസം വിടാനും സമാധാനമായിരിക്കാനും ഞാനും ആഗ്രഹിക്കുന്നു.

ഹരാസ് ചെയ്യുന്ന, ഒരു എത്തിക്സുമില്ലാത്ത വൃത്തികെട്ട കണ്ടന്റുകൾക്ക് ഞങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കുക. കുറച്ച് നാളായി ഞാൻ യൂട്യൂബിലോ ഇൻസ്റ്റഗ്രാമിലോ അത്ര ആക്ടീവ് അല്ല. പതിയെ ഞാൻ ആക്ടീവ് ആകാം. എന്തെങ്കിലും മാനസിക, ആരോഗ്യ പ്രശ്നങ്ങൾ ചിലപ്പോൾ എനിക്ക് കാണും. ഇത് കേട്ട് നാളെ ചിലർ ജാസ്മിന് വട്ടായി എന്ന് പറഞ്ഞ് വന്നേക്കാം.
സത്യം പറഞ്ഞാൽ ഒരു വാക്ക് ഉപയോഗിക്കാൻ എനിക്ക് പേടിയാണ്. ഒരു ആക്ഷൻ കാണിക്കാൻ പേടിയാണ്. ഇന്റർവ്യൂകൾ കൊടുക്കാറേയില്ല. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ ഒരൊറ്റ ഇന്റർവ്യൂ കൊടുത്ത് നിർത്തിയതാണ്. അതിന് ശേഷം എനിക്കൊരുപാട് ഇന്റർവ്യൂകൾ വന്നിട്ടുണ്ട്. മൂന്ന് ലക്ഷം വരെ പറഞ്ഞ് എന്നോട് ഇന്റർവ്യൂ ചോദിച്ചിട്ടുണ്ട്. ഞാൻ കൊടുത്തിട്ടില്ല.
എന്നെ കീറി മുറിക്കാൻ നിന്ന് കൊടുക്കാൻ വയ്യാത്തത് കൊണ്ട് മീഡിയയുടെ മുന്നിൽ അധികം പോയി നിന്ന് കൊടുക്കാറില്ല. ഞാൻ അനാവശ്യമായ കണ്ടന്റ് നിങ്ങളുടെ അടുത്തേക്ക് ഞാനെത്തിക്കാറില്ല. എന്റെ പേഴ്സണൽ കാര്യങ്ങൾ പേഴ്സണലായി കൊണ്ട് നടക്കുന്ന ആളാണ് ഇപ്പോൾ ഞാൻ. എത്ര പെെസയേക്കാളും വലുത് എന്റെ മാനസിക ആരോഗ്യമാണ്. എന്നെ നിങ്ങൾ ഭീകരിയായി ചിത്രീകരിക്കുന്നത് നിർത്തൂ എന്നും ജാസ്മിൻ പറഞ്ഞു.


Click it and Unblock the Notifications











