ഗബ്രിയെ ഒഴിവാക്കിയോ?, നിരവധി ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന് കേട്ട് മടുത്തു; പ്രതികരിച്ച് ജാസ്മിൻ!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ടാഗ് ലൈനോടെ ബിഗ് ബോസ് ഷോയിൽ മത്സരിക്കാനെത്തിയ ജാസ്മിൻ തുടക്കത്തിൽ നവമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ചെറുപ്പക്കാർക്ക് മാത്രം പരിചിതയായ മത്സരാർത്ഥിയായിരുന്നു. ഒന്നാം ദിവസം മുതൽ കളം നിറഞ്ഞ് നിന്ന പ്ലയറുമായിരുന്നു. കൂടാതെ നിരനിരയായി വിവാദങ്ങൾ കൂടി വന്നതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം ജാസ്മിൻ സുപരിചിതയായി. ടോപ്പ് സിക്സിൽ ഇടം നേടിയിരുന്നുവെങ്കിലും കപ്പ് നേടാൻ കഴിയാതെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നടൻ ഗബ്രി ജോസുമായി ചേർന്ന് കോമ്പോ സൃഷ്ടിച്ചതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാമാണ് ജാസ്മിന് ബിഗ് ബോസ് ട്രോഫി നഷ്ടപ്പെടാൻ കാരണമായത്. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ ബിഗ് ബോസ് മലയാളം വിന്നർ ടൈറ്റിൽ നേടുന്ന രണ്ടാമത്തെ പെൺകുട്ടിയാകുമായിരുന്നു ജാസ്മിൻ.

ബിഗ് ബോസ് ഷോയ്ക്കുശേഷം വർക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് ജാസ്മിന്റെ താമസം. സമയം കണ്ടെത്തി കുടുംബത്തെ കാണാൻ ഇടയ്ക്ക് കൊല്ലത്തേക്കും വരും. ബ്യൂട്ടി ടിപ്സ്, ഫാഷൻ, ലൈഫ് സ്റ്റൈൽ എന്നിവയാണ് ജാസ്മിന്റെ യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകൾ.
പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ വൈറൽ റീലുകൾ റിക്രിയേറ്റ് ചെയ്തും ജാസ്മിൻ പങ്കിടാറുണ്ട്. അത്തരത്തിൽ സുഹൃത്തിനൊപ്പം കഴിഞ്ഞ ദിവസം ജാസ്മിൻ ചെയ്തൊരു റീൽ വൈറലായിരുന്നു. നടന്ന് പോവുകയായിരുന്ന ജാസ്മിനെ ആൺ സുഹൃത്ത് ഒറ്റ കൈ ഉപയോഗിച്ച് എടുത്ത് ഉയർത്തുന്നതാണ് റീൽ. സോഷ്യൽമീഡിയയിൽ നിരവധി ആളുകൾ ഈ ട്രെന്റിങ് റീൽ ചെയ്ത് കഴിഞ്ഞു.
ജാസ്മിന്റേയും സുഹൃത്തിന്റേയും റീൽ അതിവേഗത്തിൽ അഞ്ച് മില്യണിന് അടുത്ത് കാഴ്ചക്കാരെ നേടുകയും ചെയ്തു. റീലിന്റെ ബിഹൈന്റ് ദി സീൻസും ജാസ്മിൻ പങ്കിട്ടിരുന്നു. എഴുപത്തിരണ്ട് കിലോയുള്ള തന്നെ ഒറ്റ കയ്യിൽ എടുക്കുക എന്നത് നിസാര കാര്യമല്ലെന്നും അതിനാൽ റീലെടുക്കാൻ സഹകരിച്ച സുഹൃത്തിന് സീഫുഡ് വാങ്ങി കൊടുത്ത് ട്രീറ്റ് ചെയ്തു എന്നുമെല്ലാം ബിഹൈന്റ് ദി സീൻസ് വീഡിയോയിൽ ജാസ്മിൻ പറഞ്ഞിരുന്നു.
എന്നാൽ രണ്ട് വീഡിയോകൾക്കും പതിവുപോലെ ജാസ്മിന്റെ ഭൂതകാലത്തെ അടക്കം പരാമർശിച്ചുകൊണ്ടുള്ള പരിഹാസ കമന്റുകളും വിമർശനവുമെല്ലാം വന്നു. ഏറെയും ചോദ്യം ബിഗ് ബോസിൽ നിന്നും ജാസ്മിന് കിട്ടിയ സുഹൃത്തായ ഗബ്രിയെ കുറിച്ച് അന്വേഷിച്ചായിരുന്നു. ഗബ്രിയെ ഒഴിവാക്കിയോ?, ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ് എന്നിങ്ങനെയായിരുന്നു ചില കമന്റുകൾ.

ഗബ്രിക്കൊപ്പം നടക്കുമ്പോൾ ചേച്ചിയേയും അനിയനേയും പോലെ തന്നുമെന്നും മസിലും ഉയരുവും ഫിറ്റ് ബോഡിയുമുള്ള ഈ പയ്യനെപോലുള്ള ചെക്കന്മാരാണ് ജാസ്മിന് മാച്ചെന്നും കമന്റുകളുണ്ടായിരുന്നു. സഹികെട്ട് ജാസ്മിൻ തന്നെ ഒടുവിൽ പ്രതികരിച്ചു. തനിക്ക് നിരവധി ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന പഴി കേട്ട് മടുത്തു എന്നാണ് ജാസ്മിൻ പറഞ്ഞത്.
ദൈവത്തെ ഓർത്ത് എന്തെങ്കിലും ഒരു വീഡിയോ കാണുമ്പോൾ കോമ്പോ ഉണ്ടാക്കി കൊണ്ടുവരുന്ന പരിപാടി ഇതിലെങ്കിലും ഒന്ന് നിർത്തുക. എനിക്ക് ഈ ലോകത്ത് ഇഷ്ടംപോലെ ആൺപിള്ളേരുമായി റിലേഷൻഷിപ്പുണ്ടെന്ന് കേട്ട് കേട്ട് ഞാൻ മടുത്തു. ആങ്ങളയെപ്പോലെ കാണുന്ന കുറച്ച് ആൺപിള്ളേരാണ്... മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി... എന്നാണ് ജാസ്മിൻ കുറിച്ചത്.
ആര് എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് അറിയാം ജാസുവിന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ് അവരെന്ന്. നിങ്ങൾ അടിച്ച് പൊളിച്ച് ഇനിയും കുറേ റീല്സ് ഇടൂ എന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ കുറിച്ചത്. ജാസ്മിനും ഗബ്രിയും പ്രണയത്തിലാണെന്നാണ് ഇരുവരും ബിഗ് ബോസ് ഷോയിലായിരുന്ന സമത്ത് പ്രചരിച്ചിരുന്നത്. സത്യമതല്ലെന്നും സൗഹൃദം മാത്രമെയുള്ളുവെന്നും പിന്നീട് ഇരുവരും തന്നെ വ്യക്തമാക്കി.


Click it and Unblock the Notifications