'പൊന്നുമോളെ പ്രേമത്തിലൊന്നും പോയി ചാടിയേക്കരുത്, ഗബ്രിയെ ഞാൻ നോക്കിയപ്പോൾ ഉമ്മ കളിയാക്കി'; ജാസ്മിൻ ജാഫർ
യുട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ ഇൻഫ്ലൂവൻസറാണ് ജാസ്മിന്‍ ജാഫര്‍. ബ്യൂട്ടി ടിപ്‌സും ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം ജാസ്മിന്‍ ചാനലിലൂടെ പങ്കിടാറുണ്ട്. എന്‍ഗേജ്‌മെന്റ് വരെ എത്തിയ ബന്ധം ബ്രേക്കപ്പായതിനെക്കുറിച്ചുള്ള ജാസ്മിന്റെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഒരു വർഷം കൊണ്ടാണ് ഇൻഫ്ലൂവൻസർ എന്ന രീതിയിൽ ജാസ്മിൻ ജാഫർ ശ്രദ്ധനേടിയത്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സാണ് ജാസ്മിൻ ജാഫറിന് യുട്യൂബ് ചാനലിലുള്ളത്.
അര മില്ല്യണോളം ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമിലും ജാസ്മിനുണ്ട്. ഇപ്പോഴിതാ ജാസ്മിൻ ഇൻഫ്ലൂവൻസർ എന്ന ലേബലുമായി മലയാളത്തിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. സീസൺ സിക്സ് പ്രഖ്യാപനം വന്നപ്പോൾ മുതൽ പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു ജാസ്മിൻ ജാഫർ. പ്രിയപ്പെട്ട താരം ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ ആരാധകർക്കും ആവേശമായി.

ജീവിതാനുഭവത്തിന്‍റെ തീച്ചുളയില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ സോഷ്യല്‍ മീഡിയ ചിറകിലേറി പറന്നുവന്നയാളാണ് ജാസ്മിന്‍ ജാഫറെന്നാണ് പരിചയക്കാർ താരത്തെ കുറിച്ച് പറയാറുള്ളത്. ബിഗ് ബോസ് പ്ലാറ്റ് ഫോം താനും സ്വപ്നം കണ്ടിരുന്നുവെന്നാണ് ഹൗസിലേക്ക് പ്രവേശിക്കും മുമ്പായി ജാസ്മിൻ പറഞ്ഞത്.
കൊല്ലംകാരിയായ ജാസ്മിൻ അതിവേഗത്തിൽ തന്നെ ഹൗസിലുള്ള എല്ലാവരുമായും കൂട്ടായി. സഹമത്സരാർത്ഥികളായ റിഷിയോടും സിജോയോടും അസി റോക്കിയോടും സംസാരിക്കവെ ജാസ്മിൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഓഡീഷന് പോയപ്പോൾ കൂട്ടുവന്നത് ഉമ്മയായിരുന്നുവെന്നും പൊന്നുമോളെ പ്രേമത്തിലൊന്നും പോയി ചാടിയേക്കരുതെന്നാണ് നൽകിയ ഉപദേശമെന്നും ജാസ്മിൻ പറയുന്നു.
താൻ ഓഡീഷന് പോയപ്പോൾ ഗബ്രി അവിടെയുണ്ടായിരുന്നുവെന്നും അവനെ താൻ നോക്കിയത് കണ്ടപ്പോൾ ഉമ്മ കളിയാക്കിയെന്നും ജാസ്മിൻ പറഞ്ഞു. രണ്ടാം ക്ലാസ് മുതൽ ഇതുവരെയായി നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ ഒന്ന് എൻഗേജ്മെന്റ് വരെ എത്തിയതായിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. കൊറോണക്കാലത്താണ് ഇന്‍സ്റ്റഗ്രാം തുടങ്ങുന്നത്. വാപ്പയുടെ ചിന്താഗതയില്‍ ഫോട്ടോയെടുക്കുന്നതും ഒരുങ്ങുന്നതുമൊക്കെ മോശം കാര്യമാണ്.
ഇടുങ്ങിയ ചിന്താഗതിയുള്ള ഗ്രാമമാണ് എന്റേത്. ഫോട്ടോയെടുക്കുന്നതും ഒരുങ്ങി നടക്കുന്നതുമൊക്കെ കണ്ടാല്‍ ഇവള്‍ പോക്കാണെന്ന മട്ടിലായിരുന്നു സംസാരിക്കുക. ഒരു കമ്മല്‍ ഇട്ടതിന് വാപ്പയോട് കുറ്റം പറഞ്ഞിട്ടുണ്ടെന്നും അത് കേട്ട് വന്ന് വാപ്പ തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ജാസ്മിൻ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ചെറുപ്പത്തില്‍ അനിയന്‍ ജനിച്ച് കുറച്ചുകാലം വരെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നു. വളരെ ചെറിയൊരു ഷെഡ്ഡിലായിരുന്നു താമസിച്ചിരുന്നത്. ചാണകം മെഴുകിയ തറയായിരുന്നു. പിന്നീട് പിതാവ് മീന്‍ കച്ചവടത്തിലൂടെയാണ് തങ്ങളെ ചെറുപ്പത്തില്‍ പൊറ്റിയതെന്നും.
ഒരുഘട്ടത്തില്‍ 50 ലക്ഷം വരെ കടം വന്നുവെന്നും ജാസ്മിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടുകൊണ്ടായിരുന്നുവെന്നും ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്. ആ സമയത്താണ് താന്‍ കഷ്ടപ്പാട് എന്താണെന്ന് പഠിക്കുന്നതെന്നാണ് താരം വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications