അവന്‍ വന്നതോടെ എല്ലാം മാറി! പട്ടിയുടെ അമ്മയായി ജീവിച്ചാല്‍ മതിയോ? ജാസ്മിന്റെ മറുപടി വൈറലാവുന്നു
വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു പ്രേക്ഷകര്‍ ജാസ്മിനെ അടുത്തറിഞ്ഞത്. പ്രണയത്തെക്കുറിച്ചും, ബ്രേക്കപ്പിനെക്കുറിച്ചുമുള്ള തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് അവര്‍. ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ ഇപ്പോള്‍ ഞാന്‍ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു. ഒരു മൂന്നര മാസം കൊണ്ട് ഒരാളില്‍ ഭയങ്കരമായി അഡിക്ടാവാന്‍ പറ്റുമോ, ഒരാള്‍ നമ്മളെ ടോട്ടലി ചെയ്ഞ്ച് ചെയ്യുമോ, പറ്റുമല്ലേ, ഞാന്‍ ഇപ്പോള്‍ പറയും പറ്റുമെന്ന്. വെറും മൂന്നര മാസം കൊണ്ട് എന്റെ ജീവിതം മുഴുവനായും മാറ്റിയ ഒരാളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോവുന്നത്. നാളെ ഇത് കാണുമ്പോള്‍ എനിക്കൊരു സന്തോഷം, പിന്നെ എന്നെ സ്‌നേഹിക്കുന്നവര്‍ക്കൊരു വീഡിയോ, അതിന് വേണ്ടിയാണ് ഇത് ഡോക്യുമെന്റ് ചെയ്ത് വെക്കുന്നത്.
ഫെബ്രുവരി മൂന്നിനാണ് ഇവനെ ആദ്യമായി കാണുന്നത്. രണ്ട് വര്‍ഷത്തോളമായി വളരെ മോശം അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നേരത്തെയും ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ഡിപ്രഷന്‍ പലര്‍ക്കും പല രീതിയിലാണ്. എനിക്ക് ഭയങ്കരമായി കരച്ചില്‍ വരുമായിരുന്നു. എപ്പോഴും ഉറങ്ങണമായിരുന്നു. അപ്പോള്‍ വേറൊന്നും ചിന്തിക്കാനില്ലല്ലോ. ഒന്നും ചെയ്യാനിഷ്ടമില്ലായിരുന്നു. വിശപ്പും ദാഹവുമൊന്നും അറിയാത്ത അവസ്ഥയാവുമായിരുന്നു. ഇങ്ങനെയൊരു അവസ്ഥയില്‍ ഈ വ്യക്തിയേയും കൂടെ കൂട്ടിയാല്‍ ശരിയാവുമോ, വേണ്ട എന്നായിരുന്നു ആദ്യം ചിന്തിച്ചത്. ചിലപ്പോള്‍ ഇവന്‍ വന്നാല്‍ മാറ്റം വന്നേക്കാമെന്ന് കൂട്ടുകാര്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു രാത്രിയാണ് ഞാന്‍ യെസ് പറഞ്ഞത്. ഫെബ്രുവരി മൂന്നിനാണ് റിയോയെ എന്റെ കൈയ്യില്‍ കിട്ടിയത്.

32 ദിവസം പ്രായമുള്ളൊരു പൊടിക്കുഞ്ഞായിരുന്നു അന്ന് അവന്‍. അന്ന് അവന്‍ നോക്കിയൊരു നോട്ടമുണ്ട്. അവന്റെ ആള്‍ക്കാരെയൊക്കെ വിട്ട് നമ്മളുടെ അടുത്ത് വന്നതാണല്ലോ. ആ കണ്ണില്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ ഫീല്‍ ചെയ്യാന്‍ തുടങ്ങി. എന്റെ ഉള്ളിലെ പേടിയും, ഒറ്റപ്പെടലുമൊക്കെയായിരുന്നു തോന്നിയത്. എന്തോ, ഭയങ്കരമായിട്ടൊരു കണക്ഷന്‍ തോന്നിയത്. വേറെയൊരു ഡോഗിനെയും റിയോയേയും ഒന്നിച്ചാണ് കണ്ടത്. ആദ്യകാഴ്ചയില്‍ തന്നെ ഇഷ്ടമായത് ഇവനെയാണ്. കുറേ എന്നെ നോക്കിനിന്നെങ്കിലും പെട്ടെന്ന് തന്നെ അവന്‍ ഉറങ്ങി. എന്തോ എന്നിലൊരു വിശ്വാസംകൊണ്ടായിരുന്നു. ഇതൊക്കെ പറയുമ്പോള്‍ കുറച്ച് ഡ്രമാറ്റിക്കായി തോന്നാം, അതില് കുഴപ്പമില്ല. അങ്ങനെ വേണം.
എന്തെങ്കിലും വെറൈറ്റി പേര് വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് റിയോ എന്ന് പേരില്‍ എത്തുന്നത്. എന്റെ ഫ്രണ്ട്‌സിനൊന്നും ഈ പേര് ഇഷ്ടമായിരുന്നില്ല. അല്ലെങ്കിലും ഞാനാണല്ലോ അവന് പേരിടേണ്ടത്. എന്നെ അടുത്തറിയാവുന്നവര്‍ വരെ അമ്മയാണെന്നും പറഞ്ഞ് കളിയാക്കുന്നുണ്ട്. കല്യാണം കഴിക്കുന്നില്ലേ, പട്ടിയുടെ അമ്മയായി ജീവിക്കുകയാണോ എന്നാണ് എനിക്ക് വരുന്ന കമന്റുകള്‍. അഭിമാനത്തോടെയും, സന്തോഷത്തോടെയും ഞാന്‍ പറയട്ടെ. ഞാന്‍ അവന്റെ അമ്മയാണ്. അണ്‍കണ്ടീഷണലായിട്ട് എന്നെ സ്‌നേഹിക്കുന്നുണ്ട്. എന്റെ ഫെയിമോ, പണമോ, പ്രശസ്തിയോ ഒന്നും അവനറിയില്ല. കളിയും ചിരിയുമൊക്കെയായി എനിക്ക് മദര്‍ഹുഡ് ഫീല്‍ ചെയ്യാറുണ്ട്. കളിയാക്കലൊന്നും ഞാന്‍ വലിയ കാര്യമായി എടുക്കാറില്ല. ഡോഗ്‌സ് ഉള്ളവര്‍ക്ക് പെട്ടെന്ന് കണക്റ്റാവുന്ന കാര്യമാണിത്.
ഇപ്പോള്‍ ഭയങ്കര ഹാപ്പിയായിട്ടാണല്ലോ ഇരിക്കുന്നത്, എന്തുപറ്റിയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ കണ്ണിലെ തിളക്കം അവന്‍ എനിക്ക് തിരിച്ച് തന്നതാണ്. ഇവനുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഞാനിങ്ങനെ ചിരിച്ച്, കളിച്ച്, ആക്ടീവായി ഇരിക്കുന്നത്. അവന്‍ ഇവിടെ വന്നത് മുതലുള്ള ഓരോ നിമിഷങ്ങളും ഞാന്‍ ക്യാപ്ചര്‍ ചെയ്ത് വെച്ചിട്ടുണ്ട്.


Click it and Unblock the Notifications