എതിരാളിയുടെ കളിപ്പാവയായി കഴിയാന്‍ മാത്രമാണ് ജാസ്മിന്റെ നിയോഗം! വാണിംഗ് അവഗണിച്ചതിനെ പറ്റി പ്രേക്ഷകര്‍
ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. ഒറ്റയ്‌ക്കോ കോംബോ ആയിട്ടോ നിന്ന് കൡച്ച് വിജയത്തിലേക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ കോംബോ ഉണ്ടാക്കി പണി വാങ്ങിയവരും കുറവല്ല. അത്തരത്തില്‍ മലയാളം ബിഗ് ബോസിലെ ജാസ്മിനാണ് ഇപ്പോള്‍ എല്ലാ വിമര്‍ശനങ്ങളും നേടി ഒറ്റയാക്കപ്പെട്ടിരിക്കുന്നത്.
ഷോ യിലേക്ക് വന്നപ്പോള്‍ മുതല്‍ ഗബ്രിയുമായി ചേര്‍ന്ന് കോംബോ ഉണ്ടാക്കിയ ജാസ്മിന് നെഗറ്റീവ് റിവ്യൂവാണ് ലഭിച്ചത്. അകത്തും പുറത്തുമൊക്കെ താരങ്ങള്‍ക്കെതിരെ കമന്റുകള്‍ വന്നു. എന്നാല്‍ അതൊന്നും മൈന്‍ഡ് ആക്കാതെ നടക്കുയാണ് ഇരുവരും ചെയ്തത്. സത്യത്തില്‍ പുറത്ത് നടക്കുന്നതിനെ പറ്റി വ്യക്തമായ ധാരണ വന്നിട്ടും അതൊന്നും ശ്രദ്ധിക്കാത്തതാണ് ജാസ്മിന് പറ്റിയ വലിയ അബദ്ധമെന്നാണ് ആരാധകര്‍ പറയുന്നത്.

ബിഗ് ബോസ് രണ്ടാം ദിവസം മുതല്‍ ഗബ്രിയുമായി ചേര്‍ന്ന് കളിക്കാന്‍ തീരുമാനിച്ചത് ജാസ്മിന്‍. മുന്‍ സീസണുകളില്‍ കണ്ട് മറന്ന ലവ് - ഫ്രണ്ട്ഷിപ്പ് ഡ്രാമ ആണെന്ന് കോ കോണ്ടെസ്റ്റന്റ്‌സ് പറഞ്ഞപ്പോ അവരെ അവഗണിച്ചു ഇതാണ് എന്റെ ഗെയിം എന്ന് തീരുമാനിച്ചത് ജാസ്മിന്‍.
കൂടെ ഉള്ളവര്‍ അടുത്ത് വന്നിരിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു അവരെ അകറ്റി ഗബ്രിയുമായി ഒറ്റയ്ക്ക് ഇരുന്ന് സ്വയം കോര്‍ണര്‍ ആയി മാറിയത് ജാസ്മിന്‍.
ഗബ്രി നടത്തുന്ന ചീപ്പ് ഗെയിം സ്ട്രാറ്റജി പിടിച്ചു അവനു വേണ്ടി അവനെക്കാള്‍ സൗണ്ടില്‍ സംസാരിച്ചത് ജാസ്മിന്‍. (റോക്കി ബോള് എറിയാല്‍ ഇഷ്യൂവും വുമണ്‍ കാര്‍ഡ് കളിക്കാന്‍ നോക്കി സ്വന്തം ടീം വരെ തേച്ചതും ഉദാഹരണം)
ഗബ്രിയുടെ കൂടെ നടന്ന് അവനെ സോപ്പ് അടിച്ചു അവന്റെ ഔദാര്യത്തിലും മാനിപ്പുലേഷന്‍ ഗെയിമിലും പവര്‍ ടീമില്‍ കയറിപറ്റിയത് ജാസ്മിന്‍.
ലാലേട്ടന്‍ വീക്ക്എന്‍ഡ് എപ്പിസോഡില്‍ ജാസ്മിന്‍-ഗബ്രി കോംബോ ആണ് പ്രേക്ഷകരില്‍ എത്തുന്നത് എന്ന് പറഞ്ഞപ്പോ അവഗണിച്ചത് ജാസ്മിന്‍.
ഗബ്രി ഉള്ളത് കൊണ്ട് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞു പോകുന്നു എന്ന് പറഞ്ഞപ്പോ ബിഗ് ബോസ് കൊടുത്ത വാണിംഗ് അവഗണിച്ചത് ജാസ്മിന്‍.
ഇല്ലാത്ത ഓപ്പറേഷന്റെ പേരില്‍ അച്ഛനുമായി സംസാരിക്കാന്‍ അവസരം കൊടുക്കുകയും അച്ഛന്‍ ഫോണില്‍ ഗബ്രിയുമായുള്ള ഗെയിമിനെതിരെ വിളിച്ചു പൊരിച്ചതും അവഗണിച്ചത് ജാസ്മിന്‍.
അതിനു ശേഷമുള്ള വീക്കെന്‍ഡ് എപ്പിസോഡില്‍ അതെ വിഷയം ലാലേട്ടന്‍ എടുത്തിട്ട് വീണ്ടും ഒരു അഡൈ്വസ് പോലെ കൊടുത്തിട്ടും ഗബ്രിയുമായി തുടര്‍ന്നും ഗെയിം കളിച്ചത് ജാസ്മിന്‍.
ബിഗ് ബോസ് വീട്ടില്‍ ഉള്ളവര്‍ ഉള്‍പ്പെടെ വീക്കെന്‍ഡ് എപ്പിഡോഡില്‍ ജാസ്മിനും ഗബ്രിയുമായുള്ള ഗെയിനെതിരെ പറഞ്ഞിട്ടും, വീക്കെന്‍ഡ് എപ്പിസോഡ് കാണാന്‍ വരുന്ന പ്രേക്ഷകരുടെ കരഘോഷങ്ങള്‍ കേട്ടിട്ടും അതെല്ലാം അവഗണിച്ചത് ജാസ്മിന്‍.
ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുത്തപ്പോള്‍ ഏറ്റവും മോശം പവര്‍ ടീം മെമ്പര്‍ ആയിരുന്നിട്ട് കൂടെ ഗബ്രിയ്ക്ക് വീണ്ടും ചാന്‍സ് കൊടുത്തത് ജാസ്മിന്‍.
വൈല്‍ഡ് കാര്‍ഡ്സ് വന്ന് ആറില്‍ ആറു പേരും ജാസ്മിന്‍ ഗബ്രി ഗെയിമിനെ പറ്റി നെഗറ്റീവ് ആയി സംസാരിച്ചിട്ടും അത് അവഗണിച്ചത് ജാസ്മിന്‍
സായ് എന്ന വൈല്‍ഡ് കാര്‍ഡ് പുറത്ത് ജാസ്മിന്റെ ഫാമിലി നടത്തിയ ഇന്റര്‍വ്യൂ, ലവറിന്റെ ലീക്ക് ആയ വോയ്സ് ക്ലിപ്പ്, ലവര്‍ ഇന്‍സ്റ്റയില്‍ ഇട്ട പോസ്റ്റ് എന്നിങ്ങനെ ബിഗ് ബോസ് വീടിനു നടന്ന സംഭവങ്ങള്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തിട്ട് അതും അവഗണിച്ചത് ജാസ്മിന്‍.
ബിഗ് ബോസ് ഷോയില്‍ ധരിക്കാനുള്ള ഡ്രസ്സ് ലേറ്റ് ആക്കി നെഗറ്റീവ് ആണ് പുറത്ത് നടക്കുന്നത് എന്ന് കോഡ് കൊടുത്തിട്ടും (പണ്ടൊക്കെ ഡ്രെസ്സില്‍ എംബ്രോയിഡറി ചെയ്തും ഡ്രസ്സ് കളര്‍ വെച്ചും ആയിരുന്നു കോഡ്) തുടര്‍ന്നും ഗബ്രിയുമായി ചേര്‍ന്ന് ഗെയിം കളിക്കുന്നത് ജാസ്മിന്‍.

ഇത്രയൊക്കെ മാത്രം കഴിഞ്ഞ 1 മാസം ആയി തുടര്‍ന്ന് പോകുന്ന ജാസ്മിന്‍ ഗബ്രിയുമായി തുടര്‍ന്ന് പോകുന്ന ഗെയിം നെഗറ്റീവ് ആണെന്ന് അവരുടെ ഫാന്‍സ് പോലും സമ്മതിക്കുകയും ഗബ്രി ഒഴിഞ്ഞു പോയാല്‍ ജാസ്മിന്‍ നന്നാവും എന്ന് പറയുകയും ചെയ്യുമ്പോള്‍ ഒന്നേ ചോദിക്കാന്‍ ഉള്ളൂ.
ഇനി ആരൊക്കെ പറയുകയും എന്തൊക്കെ സൂചനകള്‍ നല്‍കുകയും മറ്റ് മത്സരാര്‍ഥികളോട് എത്ര അനീതി കാണിക്കുകയും ചെയ്താല്‍ ഈ ജാസ്മിന്‍ ഗബ്രിയേ ഒഴിവാക്കും. ഗബ്രി ജാസ്മിനെ ഇട്ടിട്ട് പോവുക എന്നല്ലാതെ ജാസ്മിനു ഗബ്രിയേ ഇട്ടിട്ട് പോകാന്‍ കഴിയില്ലേ?
ഇല്ല. കാരണം ഇപ്പോ ജബ്രി കോംബോ മുന്നോട്ട് കൊണ്ട് പോകുന്നതും നയിക്കുന്നതും ഗബ്രിയാണ്. അവന്റെ കണ്‍ട്രോളില്‍ ആണ് നിങ്ങള്‍ മികച്ച ഗെയിമര്‍ എന്നവകാശപ്പെടുന്ന ജാസ്മിന്‍. ഇനി ഗബ്രി തീരുമാനിക്കുമ്പോള്‍ മാത്രമേ ജാസ്മിന് ഈ കോമ്പേയില്‍ നിന്ന് ഒരു മോചനം ഉള്ളൂ.
സ്വന്തമായി തീരുമാനം പോലും നടപ്പിലാക്കാന്‍ സാധിക്കാതെ മറ്റൊരു എതിരാളിയുടെ കളിപ്പാവയായി കഴിയാന്‍ മാത്രമാണ് ജാസ്മിന്റെ നിയോഗം. എന്നാലും മികച്ച ഗെയിമര്‍ എന്ന വിശേഷണമാണ് ബാക്കി.
ജാസ്മിന്‍ ഒരു പുരുഷന്‍ ആണെങ്കില്‍ ആളുകള്‍ അവളെ കൊണ്ടാടിയേനെ എന്ന പ്രേക്ഷകര്‍ക്ക് എതിരെയുള്ള ആരോപണം ആണ് ജാസ്മിന്‍ ഫാന്‍സില്‍ നിന്ന് കേള്‍ക്കുന്ന മറ്റൊരു ജല്‍പനം. അവര്‍ക്ക് മനസ്സിലാവാന്‍ പറയുന്നു. ബിഗ് ബോസ് സീസണ് 6 ഇല്‍ ജാസ്മിന്റെ പുരുഷ പതിപ്പാണ് ഗബ്രി. അവനു എന്താണ് പ്രേക്ഷകരില്‍ നിന്ന് കിട്ടുന്ന പിന്തുണ എന്നറിഞ്ഞാല്‍ തീരും ആ സംശയം.
ജാസ്മിനെക്കാള്‍ സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണ് അവിടെ നോറ. അല്പ സ്വല്പം കരയും എങ്കിലും ജാസ്മിനെക്കാള്‍ ആരെയും കൂസാതെ മുഖത്തു നോക്കി സംസാരിക്കാനും സ്വന്തം ഗെയിം കളിക്കാനും നോറയ്ക്ക് അറിയാം. പണ്ട് നോറ എന്നും കരച്ചില്‍ ആണെന്ന് പറഞ്ഞു അവഹേളിച്ച ജാസ്മിന്‍ നോറയെക്കാള്‍ കൂടുതല്‍ കരച്ചില്‍ നാടകം നടത്തിയാണ് ബിഗ് ബോസില്‍ തുടരുന്നത് എന്നത് മറ്റൊരു ഐറണി
നിലവില്‍ മാനസികാവസ്ഥ ആകെ തകര്‍ന്ന അവസ്ഥയിലാണ് ജാസ്മിന്‍. അവിടെയും ഗബ്രിയുടെ ഉപദേശങ്ങളില്‍ വീണ് പോവുകയാണ് ജാസ്മിന്‍. അതില്‍ നിന്നും അവള്‍ക്ക് കരകയറാന്‍ സാധിക്കുകയാണെങ്കില്‍ ഈ സീസണിലെ വിന്നറാവാനും സാധ്യതയുണ്ട്. അതല്ലെങ്കില്‍ പുറത്ത് ബന്ധുക്കളില്‍ നിന്നും കടുത്ത എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications