ജാസ്മിന്‍ പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍

ബിഗ് ബോസ് തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും വിജയസാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കിനിയും സാധിച്ചിട്ടില്ല. അത്തരത്തിലൊരാള്‍ ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. എന്നാല്‍ അകത്തും പുറത്തും ജാസ്മിന്‍ എന്ന പേര് മാത്രം നിറയുകയാണിപ്പോള്‍. സഹമത്സരാര്‍ഥിയായ ഗബ്രിയുമായിട്ടുള്ള സൗഹൃദമാണ് ജാസ്മിന് നെഗറ്റീവ് അഭിപ്രായം നേടി കൊടുത്തത്.

ജാസ്മിന്റെ വീട്ടുകാര്‍ക്കും അത് ബുദ്ധിമുട്ടായി മാറിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് ജാസ്മിന്‍ പെണ്ണെരുത്തിയായി നിറഞ്ഞ് നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍. എന്ത് കൊണ്ട് ജാസ്മിന്‍ ജാഫര്‍ എന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് ഉത്തരമുണ്ടെന്ന് പറഞ്ഞാണ് ഒരു ആരാധകന്‍ എത്തിയിരിക്കുന്നത്.

jasmine

കഴിഞ്ഞ ദിവസം വീടിനകത്ത് നടന്ന സംഭവങ്ങളും ജാസ്മിന്‍ പെണ്ണൊരുത്തിയായി നിറഞ്ഞ് നിന്നതിനെ പറ്റിയും ചര്‍ച്ചകള്‍ നടക്കുകയാണ്. അത്തരത്തില്‍ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വന്ന ശ്രദ്ധേയമായ കുറിപ്പ് വായിക്കാം...

'സീന്‍ 1: ജിന്റോയെ വിളിച്ചിരുത്തി കൃത്യമായി കാര്യങ്ങള്‍ ചോദിക്കുന്ന ജാസ്മിന്‍. ബ ഭ പ അടിച്ചു എന്തൊക്കെയോ പറഞ്ഞു എന്നെത്തെയും പോലെ എസ്‌കേപ് ആവാന്‍ ശ്രമിക്കുന്നു. അതിന്റെ ഇടയില്‍ അഭി വന്നു ചോദിക്കുന്ന കാര്യങ്ങള്‍ക്കും കര്ത്യമായ ഉത്തരം നല്‍കുന്നുണ്ട് ജാസ്മിന്‍.

കൃത്യം ജിന്റോ പെട്ടു എന്ന് മനസിലാക്കുന്ന സിബിന്‍ തന്റെ അടിമകൂട്ടങ്ങളെ ഉപയോഗിച്ച് ജിന്റോയെ രക്ഷിച്ചെടുക്കുന്നു. പറയാനുള്ളത് മുഴുവന്‍ പ്രേക്ഷകരെ അറിയിക്കാന്‍ ജാസ്മിന്‍ അടുത്തുള്ള അഭിയോട് കാര്യം വിശദീകരിക്കുന്നു. അപകടം മണത്ത സിബിന്‍ വീണ്ടും തന്റെ അടിമകളെ ഉപയോഗിച്ച് എന്തൊക്കെയോ പുലമ്പി അവനെയും മാറ്റാന്‍ ശ്രമിക്കുന്നു.

ഉടന്‍ അഭി: ഇവളുടെ കൂടെ ഇരുന്നതിന് നാട്ടുകാര്‍ എതിരാകും എന്ന് മനസിലാക്കി താന്‍ അവിടെ ഇരുന്നതിന്റ കാരണം ബോധിപ്പിക്കാന്‍ ശ്രമിച്ചു തന്റെ നട്ടെല്ല് കുനിച്ചു എല്ലാവര്‍ക്കും പ്രിയങ്കരനാവുന്നു. കൃത്യമായ ജാസ്മിന്റെ ഇടപെടലില്‍ അവന്റെ വളഞ്ഞ നട്ടെല്ല് നാട്ടുകാര് മൊത്തം കാണുന്നു.

ഡെന്‍ ടീമിന്റെ ടാസ്‌ക് മുടക്കാം ജാസ്മിനെ ലോക്ക് ചെയ്യുമ്പോള്‍ അവിടെ കണ്ടില്ലായിരുന്നു എന്നൊക്ക തുടക്കത്തില്‍ പറഞ്ഞവര്‍ പിന്നീട് എന്തൊക്കെയാണ് മലക്കം മറിഞ്ഞത് ലൈവ് കണ്ടവര്‍ക്ക് മനസിലാവും. (അടിമകള്‍ക്കല്ല) അവിടെയും ശ്രീരേഖയോട് കൃത്യമായി എന്തേലും ഉണ്ടേല്‍ എന്നെ വിളിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചു.

jasmine

സഹ ടീമിലെ അംഗത്തിന്റെ ആവശ്യ പ്രകാരം സഹായിക്കാന്‍ പോയ ജാസ്മിന്‍ ഉണ്ടായ കാര്യം ബോധിപ്പിക്കുമ്പോഴും നട്ടെല്ല് സിബിന് പണയം വെച്ച പെണ്‍ സിംഹങ്ങള്‍ ജാസ്മിന്‍ ഈ കാര്യം എടുത്തു പറയുന്നത് വരെ ഒരക്ഷരം മിണ്ടുന്നില്ല എന്നുള്ളത് ശക്തമായ നിലപാട് ആണെന്നാണ് ലവന്മാര് വാദിക്കുക.

ഇഷ്ടമില്ലാത്ത ടീമില്‍ എത്തിപ്പെട്ടിട്ടും ടാസ്‌കുകളില്‍ റിഹേഴ്‌സല്‍ ടൈമില്‍ മുഖത്തു നോക്കാന്‍ മടിക്കുന്ന ശ്രീരേഖയുടെയും അന്‍സിബയുടെയും മുഖത്തു നോക്കി അവരോട് കൃത്യമായി സഹകരിച്ചു കൂടെ നിന്നിട്ടും ആ അംഗത്തെ പൂട്ടിയിട്ടപ്പോള്‍ ലവന്മാര് കുനിഞ്ഞു പോയ നട്ടെല്ലും കൊണ്ട് അതേ നില്‍പ് തന്നെയായിരുന്നു.

ഞാന്‍ ഒരുപാട് പ്രതീക്ഷിച്ച സായിയും തുടക്കത്തിലൊരു ഫയര്‍ കണ്ട ശ്രീകുമാറും എല്ലാം സിബിന്റെ അടിമക്കൂട്ടത്തിലേക്ക് അവരറിയാതെ തന്നെ ചേര്‍ന്നിട്ടുണ്ട്. ഗബ്രി എന്ന വീക്ക് പോയിന്റ് കൂടി ഇല്ലായിരുന്നേല്‍ ജാസ്മിന്റെ മുമ്പില്‍ മുട്ടേല്‍ ഇഴഞ്ഞേനെ ഇവിടെ കൂട്ടം കൂടി നില്‍ക്കുന്ന മണ്ടന്മാര്‍....' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X