സാന്ത്വനത്തിലുള്ളവരോട് മാപ്പ് പറഞ്ഞ് ജയന്തി; ഹരിക്കും ശിവനും തിരിച്ചടി കൊടുക്കാന്‍ വീണ്ടും രാജേശ്വരി
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബകഥ പറയുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ കണ്ണിലുണ്ണികള്‍ തന്നെ. സാന്ത്വനം സീരിയലിന്റെ കാഴ്ചക്കാരില്‍ കൂടുതലും യുവജനങ്ങളാണെന്നത് വളരെ രസകരമാണ്. മികച്ച രീതിയിലുള്ള കഥാവതരണവും അഭിനയമികവും സീരിയലിന്റെ പ്രേക്ഷകപ്രീതി വര്‍ദ്ധിപ്പിക്കുന്നു. സാധാരണ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെന്നു തോന്നിപ്പിക്കും വിധത്തില്‍ വളരെ ലളിതമായാണ് സീരിയലിന്റെ അവതരണം.
ഉദ്വേഗഭരിതമായ എപ്പിസോഡുകളിലൂടെ മുന്നോട്ടു പോവുകയാണ് പ്രേക്ഷകരുടെ പ്രിയ സീരിയലായ സാന്ത്വനം ഇപ്പോള്‍. ഏഷണിയും പരദൂഷണവും പരത്തുന്ന സാന്ത്വനത്തിലെ സ്ഥിരം പ്രശ്‌നക്കാരി ജയന്തിയെ വീട്ടില്‍നിന്നിറക്കി വിട്ട ശേഷം കുറച്ചുദിവസങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍ ജയന്തിയെ ഭര്‍ത്താവും കൈയൊഴിഞ്ഞതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. സാന്ത്വനം വീട്ടിലെത്തി മാപ്പ് പറഞ്ഞാല്‍ വീട്ടില്‍ കയറ്റാമെന്ന് ജയന്തിയെ അറിയിച്ച ഭര്‍ത്താവ് സേതു അവരെ സാന്ത്വനത്തിലെത്തിക്കുന്നു.

എന്നാല്‍ അവിടെയെത്തിയിട്ടും ജയന്തി തന്റെ തനിനിറം കാണിക്കുകയാണ്. അപര്‍ണ അപ്പച്ചിയായ രാജേശ്വരിയോട് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടിയെന്നും അപ്പു എന്തിന് അങ്ങനെയൊക്കെ പറഞ്ഞുവെന്നും ചോദിക്കുന്നു. അപ്പുവിനെ അടുത്ത് കിട്ടിയപ്പോള്‍ ദേവിയെക്കുറിച്ചും ജയന്തി സംസാരിച്ചു. അപ്പു അമ്പലങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കണമെന്നും ദൈവകോപം വരുത്തിവെക്കരുതെന്നും അപ്പുവിനെ ഉപദേശിക്കുന്നു.
എന്നാല്‍ ഇതിനിടെ അഞ്ജലി എത്തി എല്ലാവരും ജയന്തി മാപ്പ് പറയുന്നത് കാത്തിരിക്കുകയാണെന്ന് അറിയിക്കുന്നു. എന്നാല്‍ ഇതൊന്നും ഇഷ്ടപ്പെടാതെ ജയന്തി വീണ്ടും ഹരിയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ്. ശിവനേയും ഹരിയേയും കുടുക്കാന്‍ വേണ്ടിയാണോ ജയന്തി ഇങ്ങനെയൊക്കെ പെരുമാറിയതെന്ന് ചോദിച്ചപ്പോള്‍ അത് അബദ്ധത്തില്‍ പറഞ്ഞതെന്നായിരുന്നു ജയന്തിയുടെ മറുപടി. ശിവന്‍ കഴിഞ്ഞ ദിവസം ആരെയോ തല്ലിയ കാര്യം അറിഞ്ഞു, അതും സംഭവിച്ചു പോയതല്ലേയെന്ന് ശിവനെ ഉന്നം വെച്ചു സംസാരിക്കുകയാണ് വീണ്ടും ജയന്തി. എന്നാല്‍ ആ അടി മനഃപൂര്‍വ്വമല്ലെന്നും അവര്‍ ഇരന്നുവാങ്ങിയതാണെന്നും ബാലന്‍ മറുപടി കൊടുക്കുന്നു.

ജയന്തിയുടെ ഈ പറച്ചില്‍ കേട്ട് ഇഷ്ടപ്പെടാതിരുന്ന സേതു ജയന്തിയെ വഴക്കുപറയുന്നു. മാപ്പു പറയുന്നതിനിടെ ശിവനെ വീണ്ടും മോശക്കാരനാക്കുന്നതിനു വേണ്ടിയാണ് ജയന്തി ഇങ്ങനെ സംസാരിച്ചതെന്ന് സേതു പറയുന്നു.
ഇതിനിടെ അമരാവതിയിലെ തമ്പിയും ഭാര്യയും അപ്പുവിനെക്കുറിച്ച് സംസാരിക്കുന്നു. സഹോദരിമാര്‍ ചെയ്ത പ്രവര്‍ത്തികള്‍ മൂലം അപ്പുവിന്റെ അടുത്ത് പോകാന്‍ പോലും പറ്റുന്നില്ലെന്ന് അമ്മ പറയുന്നു. എന്തായാലും സാന്ത്വനത്തില്‍ പോയി എല്ലാവരോടും മാപ്പ് പറയണമെന്ന് അപ്പുവിന്റെ അമ്മ തമ്പിയോട് ആവശ്യപ്പെടുന്നു.
മാപ്പ് പറച്ചിലിന് ശേഷം സാന്ത്വനം വീട്ടില്‍ നിന്നും തിരികെ മടങ്ങിയ ജയന്തിയെ യാത്രക്കിടെ തമ്പിയുടെ സഹോദരിയായ രാജേശ്വരി ഫോണില്‍ വിളിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ചൊക്കെ വിശദമായി ജയന്തിയെ രാജേശ്വരി വിളിച്ചറിയിക്കുന്നു. ഹരിക്കും ശിവനും തിരിച്ചടി കൊടുക്കുമെന്നു തന്നെയാണ് രാജേശ്വരി പറയുന്നത്. ഇതുകേട്ട് സ്വതവേ ഹരിയോടും ശിവനോടും ദേഷ്യമുള്ള ജയന്തി കൂടുതല്‍ സന്തോഷിക്കുകയാണ്.
Recommended Video

ജയന്തിയുടെ അടുത്ത നീക്കമെന്തെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആകാംക്ഷയുണര്‍ത്തുന്ന സംഭവവികാസങ്ങളോടെയാണ് പുതിയ എപ്പിസോഡുകള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
എപ്പിസോഡിന്റെ പ്രമോയ്ക്കും വിവിധ പ്രതികരണങ്ങളാണ് വരുന്നത്. 'ജയന്തി മാപ്പ് പറയും, വീണ്ടും സാന്ത്വനത്തിലുള്ളവര്‍ക്ക് പണി കൊടുക്കും, ഒരിക്കലും നന്നാകില്ല', 'ഭൂമി വീണാലും ജയന്തിയുടെ സ്വഭാവം മാറില്ല', 'എത്ര കിട്ടിയാലും മതിയാകാത്ത ജയന്തി ചേച്ചി,'വീണ്ടും വീണ്ടും പണി തുടങ്ങിക്കൊണ്ടിരിക്കു,ജയന്തി മാപ്പ് പറയുന്നു, എട്ടിന്റെ പണി കിട്ടുന്നു, മാപ്പ് പറയുന്നു, റിപ്പീറ്റ്','കാഞ്ഞിരക്കുരു എത്ര കാലം പാലില്‍ ഇട്ടാലും കയ്പ് തന്നെയല്ലേ, അതാണ് ജയന്തി' തുടങ്ങി നിരവധി കമന്റുകളാണ് ഉള്ളത്. ഇതിനിടെ അപ്പു അമരാവതിയിലെത്തുന്നത് കാത്തിരിക്കുകയാണ് സാന്ത്വനം ഫാന്‍സുകാര്‍. അപ്പുവിന്റെ മാസ് ഡയലോഗുകള്‍ക്കുള്ള കാത്തിരിപ്പിലാണ് ചിലരെങ്കിലും.


Click it and Unblock the Notifications