ആര്യയും ജയറാമും ഇതെന്തിനുള്ള പുറപ്പാടിലാണ്? ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍! സംഭവമെന്താണ്?
സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ആര്യ. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഹാസ്യ പരിപാടിയായ ബഡായി ബംഗ്ലാവിലേക്ക് താരം തിരികെയെത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രമേഷ് പിഷാരടി ഇല്ലാത്തതിനെക്കുറിച്ചുള്ള പരാതി ഇപ്പോഴും തീര്‍ന്നിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ആര്യയുടെ പെരുമാറ്റവും നീക്കവുമെല്ലാം പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ പങ്കുവെച്ച പുതിയ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജയറാമിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. മുണ്ടും ജൂബയുമണിഞ്ഞാണ് ജയറാം എത്തിയത്. അദ്ദേഹത്തിനരികില്‍ നില്‍ക്കുന്ന ആര്യയുടെ ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ ഗെറ്റപ്പ് കൊള്ളാമെന്ന തരത്തിലുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പട്ടാഭിരാമന്‍ ഇപ്പോഴാണ് ആര്യമ്മാളിനെ കണ്ടുമുട്ടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാഗമമാണ് ഇപ്പോഴത്തേതെന്നും ആര്യ കുറിച്ചിട്ടുണ്ട്. ഫോട്ടോ കൊള്ളാമെന്നും ആര്യ സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. ബഡായി ബംഗ്ലാവിന്റെ പുതിയ എപ്പിസോഡിലേക്ക് ജയറാമാണ് അതിഥിയായി എത്തുന്നതെന്നുള്ള സന്തോഷവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications