റിമി ടോമി കൂടുതല്‍ സുന്ദരിയായെന്ന് ജയറാം! റൊമാന്‍റിക്കായി ആടിപ്പാടി ഇരുവരും! വീഡിയോ വൈറല്‍!

ഇമ്പമാര്‍ന്ന ശബ്ദവുമായി ആസ്വാദക മനസ്സില്‍ ഇടംനേടിയ ഗായികമാരിലൊരാളാണ് റിമി ടോമി. സംഗീത പരിപാടികളുമായി ചാനലുകളില്‍ നിറഞ്ഞുനിന്ന റിമിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു മീശമാധവന്‍. ഈ ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചാണ് റിമി പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചത്. തുടക്കം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഈ ഗായികയെ ഏറ്റെടുക്കുകയായിരുന്നു. അടിപൊളിയും മെലഡിയും വഴങ്ങുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ആലാപനം മാത്രമല്ല ഇടയ്ക്ക് അഭിനയത്തിലും പരീക്ഷണം നടത്തുകയായിരുന്നു താരം.

ജയറാം ചിത്രമായ തിങ്കള്‍ മുതല്‍ വെള്ളിവരെയില്‍ നായികയായെത്തിയത് റിമി ടോമിയായിരുന്നു. 5 സുന്ദരികള്‍, കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. സ്റ്റേജ് പരിപാടികളിലും റിയാലിറ്റി ഷോയിലുമെല്ലാം സജീവമാണ് റിമി ടോമി. പാടാം നമുക്ക് പാടാം, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായാണ് താരമെത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാം നമുക്ക് പാടാമില്‍ കഴിഞ്ഞ ദിവസം ജയറാമായിരുന്നു അതിഥിയായെത്തിയത്. രസകരമായ സംഭവങ്ങളായിരുന്നു പരിപാടിയില്‍ അരങ്ങേറിയത്.

സ്‌ക്രീനിലെ കെമിസ്ട്രി

ബിഗ് സ്‌ക്രീനിലേക്കെത്തിയ റിമി ടോമിയുടെ ആദ്യ സിനിമയില്‍ നായകനായത് ജയറാമായിരുന്നു. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പുറത്തെടുത്തവരാണ് ഇരുവരും. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സിനിമയായ തിങ്കള്‍ മുതല്‍ വെള്ളിവരെയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മുന്‍പ് അതിഥിയായും ഗായികയായും പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും മുഴുനീള വേഷത്തില്‍ റിമി ടോമി എത്തിയ സിനിമ കൂടിയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. എന്നാണ് അടുത്ത സിനിമ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ റിമിക്ക് നേരെ ഉയര്‍ന്നുവെങ്കിലും അഭിനയത്തില്‍ അത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന മറുപടിയായിരുന്നു നല്‍കിയത്.

വേദിയിലും കാണണം

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ അശ്വതി ശ്രീകാന്താണ് പരിപാടിയെ നയിക്കുന്നത്. വേറിട്ട അവതരണ ശൈലിയുമായെത്തുന്ന അശ്വതിക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പുറത്തെടുത്ത നിങ്ങളുടെ പ്രകടനം സ്റ്റേജിലും കാണണമെന്നായിരുന്നു അശ്വതി പറഞ്ഞത്. ഇതേക്കുറിച്ച് കേട്ടതോടെ സദസ്സും കൈയ്യടിക്കുകയായിരുന്നു. അല്ലിയാമ്പല്‍ക്കടവില്‍ എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും അഭിനയിച്ചത്.

പേരിനൊപ്പം തന്നെ

തന്റെ നായിക കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നായിരുന്നു ജയറാമിന്റെ കമന്റ്. ജയറാമേട്ടന്‍ തന്നെയാണോ ഇത്, അതോ കാളിദാസനാണോയെന്ന സംശമാണ് തനിക്കുള്ളതെന്ന് റിമി പറഞ്ഞപ്പോള്‍ ഒരുപാട് പുകഴ്ത്തല്ലേയെന്നായിരുന്നു ജയറാമിന്റെ മറുപടി. അനശ്വര നടന്‍ പ്രേംനസീറിന്റെ മാനറിസങ്ങള്‍ അനുകരിക്കുന്ന ജയറാമിനെ സംബന്ധിച്ചിടത്തോളം ഈ ഗാനം ഏറെ പ്രിയപ്പെട്ടതും സന്തോഷിപ്പിക്കുന്നതുമായിരിക്കുമെന്നും റിമി പറഞ്ഞിരുന്നു.

റിമിയുടെ പാട്ട്

മത്സരാര്‍ത്ഥികളുടെ പ്രകടനത്തെക്കുറിച്ച് മാത്രമല്ല സ്വന്തം പെര്‍ഫോമന്‍സിലൂടെ ആരാധകരെ കൈയ്യിലെടുക്കാനും റിമി ടോമിക്ക് മിടുക്കുണ്ട്. ലൂസിഫറിലെ രാഫ്താര എന്ന ഗാനം ആലപിച്ചായിരുന്നു റിമിയെത്തിയത്. നിറഞ്ഞ കൈയ്യടിയായിരുന്നു താരത്തിന് നല്‍കിയത്. മധുരരാജയിലെ ഗാനമായ മോഹമുന്തിരി എന്ന ഗാനവും റിമി ആലപിച്ചിരുന്നു. പരിപാടിയുടെ വീഡിയോ ഇതിനകം വൈറലായി മാറിയിരുന്നു.

https://www.youtube.com/watch?v=_U-SlrU8jcs

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X