സ്വീകരണത്തിനിടയില്‍ ലഭിച്ച പൊന്നാട കാരണം ജയറാമിന് നേരിടേണ്ടി വന്നത്? വീഡിയോ വൈറല്‍! കാണൂ!
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയറാം. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതിയുമായുള്ള മികച്ച സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇരുവരും മുന്നേറുന്നത്. അച്ഛനൊപ്പം ബാലതാരമായി അരങ്ങേറ്റം കുറിച്ച കാളിദാസ് ഇപ്പോള്‍ നായകനായി തുടക്കം കുറിച്ചിരിക്കുകയാണ്. മകന് പിന്നാലെ മകളുടെയും സിനിമാഅരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ജയറാം.
സിനിമയുമായി മുന്നേറുന്നതിനിടയിലും ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായി പങ്കെടുക്കാറുണ്ട് അദ്ദേഹം. മുകേഷ് അവതരിപ്പിക്കുന്ന സെല്‍മി ദി ആന്‍സര്‍ പരിപാടിയില്‍ പങ്കെടുക്കാനായി ഇത്തവണ എത്തിയിരിക്കുന്നത് ജയറാമാണ്. മുകേഷിനൊപ്പം താരവും കൂടിയെത്തിയപ്പോള്‍ ആരാധകര്‍ക്കാണ് സന്തോഷം. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തിലെ രസകരമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

സ്വീകരണത്തിനിടയില്‍ തനിക്ക് ലഭിച്ച പൊന്നാട കാരണം താന്‍ പിടിച്ച പുലിവാലിനെക്കുറിച്ച് തുറന്നുപറയുന്നതാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. അതിന്റെ മണം വളരെ മോശമായിരുന്നു. അത് കാറില്‍ ഉപേക്ഷിച്ച് പോവാമെന്ന് കരുതിയപ്പോള്‍ താന്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ സാറെ പൊന്നാടയെന്ന് പറഞ്ഞ് ഡ്രൈവര്‍ അത് കൈയ്യിലേക്ക് വെച്ച് തരികയായിരുന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി ക്ലിയറന്‍സിനായി അവര്‍ ബാഗ് തുറന്നതും അടച്ചതും ഒരുമിച്ചായിരുന്നുവെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











