»   »  മോഹന്‍ലാലിനെ സാക്ഷിയാക്കി പൊതുവേദിയില്‍ ജയറാമിന്റെ വെല്ലുവിളി, വീഡിയോ വൈറല്‍!

മോഹന്‍ലാലിനെ സാക്ഷിയാക്കി പൊതുവേദിയില്‍ ജയറാമിന്റെ വെല്ലുവിളി, വീഡിയോ വൈറല്‍!

Written By:
Subscribe to Filmibeat Malayalam
മോഹന്‍ലാൽ മുന്നിൽ നിൽക്കെ പൊതുവേദിയില്‍ ജയറാമിന്റെ വെല്ലുവിളി | filmibeat Malayalam

മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്, മലയാളികളുടെ സ്വന്തം താരം കൂടിയാണ് കംപ്ലീറ്റ് ആക്ടര്‍. നരേന്ദ്രന്‍ എന്ന വില്ലനായാണ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സഹനടനില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്നുവന്ന താരം പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നിരിക്കുകയാണ് അദ്ദേഹം. താരരാജാവ് എന്നതിനേക്കാളുപരി അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളെല്ലാം ഒരുമിച്ചെത്തിയൊരു പുരസ്‌കാര രാവായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്. മാര്‍ച്ച് 31ന് തലസ്ഥാന നഗരിയിലെ ചിത്രാവതി ഗാര്‍ഡന്‍സില്‍ വെച്ചായിരുന്നു ആ പരിപാട് അരങ്ങേറിയത്. മോഹന്‍ലാല്‍, ജാക്കി ഷെറോഫ്, മഞ്ജു വാര്യര്‍, നെടുമുടി വണു, ശിവകാര്‍ത്തികേയന്‍, ടൊവിനോ തോമസ്, രമേഷ് പിഷാരടി,ജയറാം തുടങ്ങി മലയാള സിനിമ ഒന്നടങ്കം താരങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിയുടെ ചില വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

3 മാസത്തെ സുനാമിയില്‍ പിറന്ന ലുക്ക്, രണ്ടാം ജന്മത്തിലെ ആദ്യ വേദിയില്‍ വാചാലനായി ദിലീപ്, കാണൂ!

മോഹന്‍ലാലിന്റെ ലുക്ക്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. അതിരപ്പിള്ളിയില്‍ വെച്ച് സിനിമയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പുതിയ ലുക്കില്‍ മറ്റ് പരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയത്. പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മീശയില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

അവാര്‍ഡ് വേദിയിലേക്കുള്ള എന്‍ട്രി

അനന്തപുരിയില്‍ ജനിച്ചുവളര്‍ന്നയാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. ഫ്‌ളവേഴ്‌സ് ചാനലിന്റെ പുരസ്‌കാര വേദിയിലേക്ക് താരമെത്തുമ്പോള്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും വന്‍കരഘോഷത്തോടെയാണ് താരത്തെ സ്വീകരിച്ചത്. രാജകീയമെന്നൊക്കെ വിശേഷിപ്പിച്ചാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. സ്ഥിരമായി മുഖത്തുള്ള എളിമ നിറഞ്ഞ ഭാവത്തോടെ നിരപുഞ്ചിരിയുമായാണ് അദ്ദേഹം സദസ്സിലേക്ക് കടന്നുവന്നത്.

ആക്ടര്‍ ഓഫ് ദി ഡീകേഡ്

ഫ്‌ളവേഴ്‌സിന്റെ ആക്ടര്‍ ഓഫ് ദി ഡീകേഡ് അവാര്‍ഡിന് അര്‍ഹനായത് മോഹന്‍ലാലാണ്. ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ സുരേന്ദ്രന്‍ എന്ന ഡയലോഗുമായാണ് ഈ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്‍രെ സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ ചേര്‍ത്ത വീഡിയോ സഹിതമാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത്.

മോഹന്‍ലാലിന്റെ പാട്ട്

ശ്രീകുമാരന്‍ തമ്പിയോടുള്ള ആദര സൂചകമായി മോഹന്‍ലാല്‍ ചന്ദനത്തില്‍ കടഞ്ഞെടുത്ത എന്ന ഗാനമാണ് വേദിയില്‍ ആലപിച്ചത്. ഗാനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ മുഴുനീള സംപ്രേഷണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ജയറാമിന്റെ വെല്ലുവിളി

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ സാഗര്‍ കോട്ടപ്പുറത്തെ ലോകത്ത് ഏതെങ്കിലും ഒരു നടന്‍ ലോകത്തില്‍ അവതരിപ്പിച്ചാല്‍ താന്‍ അന്ന് ഈ പണി നിര്‍ത്തുമെന്നാണ് ജയറാം വെല്ലുവിളിച്ചത്. പരസ്യമായാണ് താരം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മോഹന്‍ലാലിന്റെ ലൈവ് സോങും ഡാന്‍സുമായാണ് അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

English summary
Jayaram 's challenge infront of Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X