»   » കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!

കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

അടുത്തിടെയാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലെയും അതുല്യ പ്രതിഭകള്‍ ഒരുമിച്ചെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഗംഭീര വിരുന്നായി മാറുകയായിരുന്നു. ജാക്കി ഷ്‌റോഫ് ഉള്‍പ്പടെ നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

മോഹന്‍ലാലിനെ സാക്ഷിയാക്കി പൊതുവേദിയില്‍ ജയറാമിന്റെ വെല്ലുവിളി, വീഡിയോ വൈറല്‍!

പരിപാടിയുടെ പ്രക്ഷേപണത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍. ശനിയും ഞായറുമായി രണ്ട് ഭാഗങ്ങളിലായി പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷേപണത്തിന് മുന്നോടിയായുള്ള പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ വെല്ലുവിളിയും രമേഷ് പിഷാരടിയുടെ മൊട്ടയടിയെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ നേരത്തെ തന്നെ അറിഞ്ഞു കഴിഞ്ഞു. മഞ്ജു വാര്യര്‍ക്ക് ജയറാം വേദിയില്‍ വെച്ച് ഉഗ്രനൊരു സമ്മാനം നല്‍കിയിരുന്നു. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫ്‌ളവേഴ്‌സ് ടിവി പ്രമോ വീഡിയോ, ഫേസ്ബുക്ക് പേജ്‌

പറഞ്ഞ് പറ്റിച്ച പിഷാരടിക്ക് ജയറാം നല്‍കിയ എട്ടിന്റെ പണി, പൊതുവേദിയില്‍ പരസ്യമായി മൊട്ടയടിപ്പിച്ചു!

മഞ്ജു വാര്യരുടെ എന്‍ട്രി

മലയാള സിനിമയുടെ സ്വന്തം താരമായ ലേഡി സൂപ്പര്‍ സ്റ്റാറും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പച്ച ചുരിദാറണിഞ്ഞ് പതിവ് പോലെ നിറപുഞ്ചിരിയുമായാണ് താരം വേദിയിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തെക്കുറിച്ചൊരുക്കുന്ന മോഹന്‍ലാല്‍, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി

മോഹന്‍ലാലിന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ദിവസമാണ് മീനുക്കുട്ടിയുടെ ജനനം. ഏയ് ഓട്ടോയിലെ നായികാ കഥാപാത്രമായ മീനുക്കുട്ടി എന്ന പേര് കൂടി ലഭിച്ചതോടെ ആരാധന പതിന്മടങ്ങായി വര്‍ധിച്ചു. മോഹന്‍ലാല്‍ സിനിമകളുടെ ഗെറ്റപ്പും മാലയും ഗ്ലാസുമൊക്കെയാണ് മീനുക്കുട്ടിയുടെ ശേഖരത്തിലുള്ളത്. മീനുക്കുട്ടിയുടെ ജീവിത പങ്കാളിയായി സേതുമാധവനാണ് എത്തുന്നത്. താരരാധന കാരണം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

മോഹന്‍ലാലിനെ അനുകരിക്കുന്നു

മോഹന്‍ലാലിനൊപ്പം കുറച്ച് സിനിമകളില്‍ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെയെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പൊതുവേദിയില്‍ പരസ്യമായി മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ അനുകരിക്കാറുണ്ട്. ഇത്തവണയും താരം മോഹന്‍ലാലിനെപ്പോലെ നടന്നുവരുന്നുണ്ട്. മോഹന്‍ലാല്‍ സദസ്സിലിരിക്കുന്നതിനിടയിലാണ് താരത്തിന്റെ ഈ പ്രകടനം.

ജയറാമിന്റെ ഗിഫ്റ്റ്

മഞ്ജു വാര്യര്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായാണ് ജയറാം ഇത്തവണ എത്തിയത്. കൊന്നപ്പൂ നിറച്ച താലത്തിലാണ് സര്‍പ്രൈസ് കൊണ്ടുവന്നത്. രമേഷ് പിഷാരടിയാണ് ഇത് കൊണ്ടുവരുന്നത്. കൊന്നപ്പൂ കണ്ടപ്പോള്‍ താരത്തിന്‍രെ മുഖം സന്തോഷം കൊണ്ട് വിടരുന്നുണ്ട്. എന്നാല്‍ അതിനിടയില്‍ മറ്റൊരു സര്‍പ്രൈസുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ താരത്തിനെന്നല്ല ആര്‍ക്കും മനസ്സിലാവില്ല. ആ തരത്തിലാണ് താലം സെറ്റ് ചെയ്തിട്ടുള്ളത്.

പൂവിനിടയില്‍ നിന്നും

താലത്തിലെ പൂക്കള്‍ക്കിടയില്‍ നിന്നും പെട്ടെന്നാണ് ജയറാം ഒരു ജീവിയെ എടുത്തുയര്‍ത്തിയത്. ഉടുമ്പിനെ പെട്ടെന്ന് കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് മുഖം തിരിച്ച് ഓടുകയാണ് താരം. എന്നാല്‍ ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞതോടെ തിരിച്ചുവരുന്ന മഞ്ജുവിന്‍രെ കൈയ്യില്‍ ജയറാം ഉടുമ്പിനെ വെക്കുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് സദസ്സിലുള്ളവര്‍ ആര്‍ത്തുവിളിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ ഭാവം

സദസ്സിലിരിക്കുന്ന മോഹന്‍ലാല്‍ ഇവര്‍ എന്താണ് കാണിക്കുന്നതെന്ന തരത്തിലുള്ള കമന്റ് പറയുന്നതും പ്രമോ വീഡിയോയില്‍ കാണാം. എന്നാല്‍ സന്തോഷത്തോടെ ഉടുമ്പിനെ കൈയ്യിലേന്തി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമായി ലക്ഷക്കണക്കിന് പേരാണ് പ്രമോ വീഡിയോ കണ്ടത്. പരിപാടിയുടെ മുഴുവന്‍ ഭാഗം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍.

ജയറാമിന്റെ കമന്റ്

ഏതൊരു നായികയ്ക്ക് കൊടുത്താലും ഇവിടുന്നിറങ്ങി ജീവനും കൊണ്ടൊടുമെന്നായിരുന്നു താന്‍ കരുതിയത്. ശരിക്കും മഞ്ജുവിനെ സമ്മതിച്ചുവെന്നായിരുന്നു ജയറാമിന്റെ കമന്റ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയില്‍ താരങ്ങള്‍ക്കൊപ്പം തത്തയും എലിയും ഒട്ടകവും ഓന്തും ഉടുമ്പുമൊക്കെ എത്തുന്നുണ്ട്. മൃഗസ്‌നേഹിയായ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

വീഡിയോ കാണൂ

പ്രമോ വീഡിയോ കാണൂ

English summary
Jayaram's gift to Manju Warrier, video viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X