നായികാ നായകന്റെ പുതിയ എപ്പിസോഡില്‍ അതിഥിയായി മേരിക്കുട്ടി! വീഡിയോ വൈറല്‍! കാണൂ

By Midhun

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമുകളിലൊന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നായികാ നായകന്‍ എന്ന പരിപാടി. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടിക്കു ശേഷമായിരുന്നു ഈ റിയാലിറ്റി ഷോ ചാനലില്‍ തുടങ്ങിയിരുന്നത്. നായികാ നായകന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്.

മലയാള സിനിമയിലേക്കുളള പുതിയ നായകനെയും നായികയെയും കണ്ടെത്താനായി തുടങ്ങിയ പരിപാടിക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. മറ്റു പ്രോഗ്രാമുകളില്‍ നിന്നും വ്യത്യസ്ഥമായ അവതരണവും പുതുമയുമാണ് പരിപാടി കാണാനായി പ്രേക്ഷകരെ പ്രേരിപ്പിച്ചിരിക്കുന്നത്. മല്‍സരാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ കൊണ്ട് ഓരോ ആഴ്ചകളിലും പരിപാടിയുടെ എപ്പിസോഡുകള്‍ മികവുററതാകാറുണ്ട്. നായികാ നായകന്റെ പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് മലയാളികളുടെ സ്വന്തം മേരിക്കുട്ടിയാണ്.

നായികാ നായകന്‍

നായികാ നായകന്‍

പതിവ് ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായി തുടങ്ങിയ റിയാലിറ്റി ഷോയാണ് നായികാ നായകന്‍. പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പരിപാടിക്കു ശേഷമാണ് ഈ റിയാലിറ്റി ഷോ ചാനലില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. അഭിനയ റിയാലിറ്റി ഷോകള്‍ ചാനലുകളില്‍ ഏറെ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ അവതരണവും കലാ പ്രകടനങ്ങളുമാണ് ഈ റിയാലിറ്റി ഷോയില്‍ ഉളളത്. റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്ക്ക് സംവിധായകന്‍ ലാല്‍ജോസിന്റെ സിനിമയില്‍ അഭിനയിക്കുവാനുളള സുവര്‍ണാവസരമാണ് ചാനല്‍ നല്‍കുന്നത്.

സംവൃതയുടെ തിരിച്ചു വരവ്

സംവൃതയുടെ തിരിച്ചു വരവ്

വിവാഹ ശേഷം സിനിമാ രംഗത്തുനിന്നു വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവ് തന്നെയാണ് ഈ റിയാലിറ്റിഷോയുടെ മുഖ്യ ആകര്‍ഷണം. മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നായികാ നടിമാരില്‍ ഒരാളായിരുന്നു സംവൃതാ സുനില്‍. ലാല്‍ ജോസിന്റെ തന്നെ രസികനിലൂടെ തുടങ്ങിയ സംവൃത മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായും തിളങ്ങിയിരുന്നു. നായികാ നായകനില്‍ ലാല്‍ജോസിനൊപ്പം മെന്ററായാണ് സംവൃത എത്തുന്നത്.

കൂടെ ചാക്കോച്ചനും

കൂടെ ചാക്കോച്ചനും

ലാല്‍ ജോസ്,സംവൃത തുടങ്ങിയവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും പരിപാടിയില്‍ മെന്ററായി എത്തുന്നുണ്ട്. ചാക്കോച്ചന്‍ ആദ്യമായാണ് ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താനായി എത്തുന്നത്. മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും ചാക്കോച്ചന്‍ പരിപാടിയില്‍ എപ്പോഴും തിളങ്ങാറുണ്ട്.തന്റെ പുതിയ നായകനെയും നായികയെയും കണ്ടെത്താന്‍ ചാക്കോച്ചനെയും സംവൃതയെയുമാണ് ലാല്‍ജോസ് ഒപ്പം കൂട്ടിയിരിക്കുന്നത്.

പേളിമാണിയും ഡെയ്‌നും

പേളിമാണിയും ഡെയ്‌നും

പേളിയുടെയും ഡെയ്‌നിന്റെയും മികച്ച അവതരണമികവ് പരിപാടിക്ക് കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിട്ടുണ്ട്. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മുന്‍പും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരികയാണ് പേളിമാണി. കോമഡി സര്‍ക്കസിലൂടെ ശ്രദ്ധയനായ കലാകാരനാണ് ഡെയ്ന്‍. പേളിയുടെയും ഡെയ്‌നിന്റെയും അവതരണം മിക്ക എപ്പിസോഡുകളിലും മികവുറ്റതാകാറുണ്ട്.

വ്യത്യസ്ഥമാര്‍ന്ന റൗണ്ടുകള്‍

വ്യത്യസ്ഥമാര്‍ന്ന റൗണ്ടുകള്‍

നാല് വ്യത്യസ്ഥ റൗണ്ടുകളാണ് നായികാ നായകന്‍ റിയാലിറ്റി ഷോയിലുളളത്. മുഖം അപരന്‍, മൃഗയ, ഇരുവര്‍ എന്നീ സിനിമകളുടെ പേരാണ് ഈ റൗണ്ടുകള്‍ക്ക് ഇട്ടിരിക്കുന്നത്. പതിനാറ് പുതിയ പ്രതിഭകളാണ് ഈ നാലു റൗണ്ടുകളിലായി മാറ്റുരയ്ക്കുന്നത്. ഡിഫോര്‍ ഡാന്‍സ്,മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നീ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്ന അതേസമയത്തു തന്നെയാണ് നായികാ നായകനും മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. പരിപാടിയില്‍ ലാല്‍ജോസ് പ്രധാന വിധികര്‍ത്താവായി എത്തുമ്പോള്‍ മെന്റെഴ്‌സ് ആയാണ് കുഞ്ചാക്കോ ബോബനും സംവൃതാ സുനിലും എത്തുന്നത്.

എപ്പിസോഡുകള്‍ക്ക് ലഭിക്കാറുളള സ്വീകാര്യത

എപ്പിസോഡുകള്‍ക്ക് ലഭിക്കാറുളള സ്വീകാര്യത

നായികാ നായകന്റെ മിക്ക എപ്പിസോഡുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. മല്‍സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ക്കൊപ്പം മെന്റെഴ്‌സ്, അവതാരകര്‍ എന്നിവരുടെ പ്രകടനങ്ങളും പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുവാന് കാരണമാവാറുണ്ട്. ചാക്കോച്ചന്‍ തന്റെ ഡാന്‍സുമായി മിക്കപ്പോഴും വേദിയില്‍ തിളങ്ങാറുണ്ട്. ചാക്കോച്ചനൊപ്പം ലാല്‍ ജോസും സംവൃതയും മിക്ക എപ്പിസോഡുകളിലും ഒപ്പം കൂടാറുമുണ്ട്. കൂടാതെ പേളിയുടെയും ഡെയ്‌നിന്റെയും പ്രകടനങ്ങളും ഈ റിയാലിറ്റി ഷോയില്‍ ശ്രദ്ധേയമാവാറുണ്ട്.

അതിഥിയായി ജയസൂര്യ

അതിഥിയായി ജയസൂര്യ

നായികാ നായകന്റെ പുതി എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് ജയസൂര്യയാണ്. തിയ്യേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ജയസൂര്യ പുതിയ എപ്പിസോഡില്‍ എത്തുന്നത്. മികച്ച സ്വീകരണമാണ് ജയസൂര്യയ്ക്ക് പുതിയ എപ്പിസോഡില്‍ അവതാരകരും മെന്റെഴ്‌സുമെല്ലാം നല്‍കുന്നത്. ജയസൂര്യയുടെ സാന്നിദ്ധ്യം തീര്‍ച്ചയായും പുതിയ എപ്പിസോഡിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

നായികാ നായകന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ വൈറലായിരിക്കുകയാണ്. പുതിയ എപ്പിസോഡില്‍ ജയസൂര്യ എത്തുന്നുവെന്ന് അറിയിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രൊമോ വീഡിയോയ്ക്ക മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X