കറുത്തമുത്തിന് ജയസൂര്യ നല്‍കിയ ഉപദേശം?
കുങ്കുമപ്പൂവ് എന്ന ഹിറ്റിന് ശേഷം പ്രവീണ്‍ കടയ്ക്കാവൂര്‍ സംവിധാനം ചെയ്യുന്ന മെഗാപരമ്പരയാണ് കറുത്തമുത്ത്. കറുത്തമുത്തായി എത്തുന്ന പ്രേമി വിശ്വനാഥ് യഥാര്‍ത്ഥത്തില്‍ കറുത്തതാണോ വെളുത്തതാണോ എന്നൊരു ചോദ്യം പ്രേക്ഷകര്‍ക്കിടയിലുണ്ട്. ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ഇപ്പോള്‍ പ്രേമിയുടെ കൈകളിലുമുണ്ട്. നടനും പ്രേമിയുടെ അടുത്ത ബന്ധുവുമായ ജയസൂര്യയാണ് ആ മറുപടി പ്രേമിയ്ക്ക് പറഞ്ഞുകൊടുത്തത്രെ.
കറുപ്പാണോ വെളുപ്പാണോ എന്ന് ചോദിക്കുന്നവരോട് പ്രേമി ഇനി പറയും, താന്‍ കറുത്തതായാലും വെളുത്തതായാലും മുത്താണെന്ന്. ശരിക്കും പ്രേമി കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്ന ചോദ്യം കൊണ്ട് വലഞ്ഞപ്പോഴാണ് ജയണ്ണനോട് (ജയസൂര്യ) അഭിപ്രായം ചോദിച്ചതെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രേമി പറഞ്ഞു.

അച്ഛന്റെ സഹോദരിയുടെ മകനായ ജയണ്ണന്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും വിളിക്കാവുന്ന ആളാണെന്നു പ്രേമി പറയുന്നു. കുടുംബത്തിലെ ഏക സിനിമാതാരമായതു കൊണ്ട് ജയണ്ണനോട് സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. പക്ഷെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒന്നും പറഞ്ഞിട്ടില്ല. എത്ര വിഷമത്തോടെ വിളിച്ചാലും അവസാനം ചിരിച്ച് ചിരിച്ചായിരിക്കും നമ്മള്‍ ഫോണ്‍ വെക്കുന്നത്.
സീരിയലില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകും മുമ്പും അണ്ണനെ വിളിച്ചിരുന്നു. ഒരു അവസരമുണ്ടെങ്കില്‍ പാഴാക്കരുതെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ധൈര്യമായി തിരുവനന്തപുരത്തേക്ക് പോയതെന്നു പ്രേമി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











