'പോരുന്നോ എന്റെ കൂടെ'! മേരിക്കുട്ടിയുടെ അപരനെ കണ്ട് ഞെട്ടിയ ജയസൂര്യയുടെ ആ ചോദ്യം! കാണൂ

By Midhun

ജയസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ക്യാപ്റ്റനു ശേഷം ജയസൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ചിത്രത്തിലെ മേരിക്കുട്ടി. മലയാളത്തില്‍ അധികമാരും പറയാതിരുന്നൊരു പ്രമേയം സിനിമയില്‍ അവതരിപ്പിച്ചതിന് നിറഞ്ഞ കൈയടികളാണ് അണിയറ പ്രവര്‍ത്തകര്ക്ക് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

മലയാളത്തിലെ വെര്‍സറ്റൈല്‍ ആക്ടര്‍ താന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ നാലാമത്തെ സൂപ്പര്‍ഹിറ്റാണ് ജയസൂര്യയ്ക്ക് ലഭിച്ചിരിക്കുന്നത്. മേരിക്കുട്ടിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജയസൂര്യ പങ്കെടുത്ത കോമഡി ഉത്സവം എപ്പിസോഡ് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ജയസൂര്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു മറ്റൊരു മേരിക്കുട്ടി പരിപാടിയില്‍ കടന്നുവന്നിരുന്നത്.

കോമഡി ഉത്സവം

കോമഡി ഉത്സവം

ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളില്‍ കൂടുതല്‍ റേറ്റിങ്ങുളള പരിപാടിയാണ് കോമഡി ഉത്സവം. ഫളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് എല്ലായ്‌പ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. കലാകാരന്മാരുടെ വ്യത്യസ്ഥമാര്‍ന്ന പ്രകടനങ്ങള്‍ കോമഡി ഉത്സവത്തെ എപ്പോഴും ജനകീയമാക്കാറുണ്ട്. മിമിക്രി കലാകാരന്‍മാര്‍ക്കു പുറമെ മറ്റു മേഖലകളില്‍ കഴിവുളള പ്രതിഭകള്‍ക്കും പ്രാധാന്യം നല്‍കിയാണ് കോമഡി ഉത്സവം ഒരുക്കാറുളളത്. അവതരണത്തിലെ പുതുമ തന്നെയായിരുന്നു ഈ പരിപാടിയെ മലയാള ടെലിവിഷന്‍ ചാനല്‍ രംഗത്തെ ജനപ്രിയ പ്രോഗ്രാമുകളിലൊന്നായി മാറ്റിയിരുന്നത്.

ഇരുനൂറാം എപ്പിസോഡ്

ഇരുനൂറാം എപ്പിസോഡ്

കോമഡി ഉത്സവത്തിന്റെ ഇരുനൂറാം എപ്പിസോഡ് അടുത്തിടെയായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. നേരത്തെ പരിപാടിയുടെ നൂറാം എപ്പിസോഡ് ഗംഭീരമായിട്ടായിരുന്നു അണിയറപ്രവര്‍ത്തകര് ഒരുക്കിയിരുന്നത്. കോമഡി ഉത്സവത്തില്‍ അതുവരെ പരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാകാരന്‍മാരെയും ഉള്‍പ്പെടുത്തിയായിരുന്നു അണിയറപ്രവര്‍ത്തകര്‍ നൂറാം എപ്പിസോഡ് ചിത്രീകരിച്ചിരുന്നത്. നൂറാം എപ്പിസോഡിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. നൂറാം എപ്പിസോഡു പോലെ തന്നെ മികച്ച കലാ പ്രകടനങ്ങളായിരുന്നു കോമഡി ഉത്സവത്തിന്റെ ഇരുനൂറാം എപ്പിസോഡിലുമുണ്ടായിരുന്നത്.

അതിഥിയായി ജയസൂര്യ

അതിഥിയായി ജയസൂര്യ

ജയസൂര്യയായിരുന്നു കോമഡി ഉത്സവത്തിന്റെ ഇരുനൂറാം എപ്പിസോഡില്‍ അതിഥിയായി എത്തിയിരുന്നത്. തന്റെ പുതിയ ചിത്രമായ മേരിക്കുട്ടിയുടെ പ്രചരണാര്‍ത്ഥമായിരുന്നു ജയസൂര്യ പരിപാടിയില്‍ എത്തിയിരുന്നത്. ജയസൂര്യയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു കോമഡി ഉത്സവത്തിന്റെ ഇരുനൂറാം എപ്പിസോഡില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. തമാശകള്‍ പങ്കുവെച്ചും മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ അറിയിച്ചുമാണ് എപ്പിസോഡില്‍ ജയസൂര്യ തിളങ്ങിയിരുന്നത്.

മേരിക്കൂട്ടിയുടെ വരവ്

മേരിക്കൂട്ടിയുടെ വരവ്

ഇരുനൂറാം എപ്പിസോഡില്‍ ജയസൂര്യയ്ക്ക് സര്‍പ്രൈസ് നല്‍കി മേരിക്കുട്ടിയുടെ അപരന്‍ എത്തിയിരുന്നു. ജയസൂര്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു മേരിക്കുട്ടിയായി രൂപമാറ്റം നടത്തി കോമഡി ഉത്സവത്തിലെ കലാകാരന്‍ രംഗപ്രവേശം ചെയ്തിരുന്നത്. ജയസൂര്യയുടെ കഥാപാത്രങ്ങളായി സ്ഥിരമായി വേദിയിലെത്താറുളള കലാകാരനാണ് മേരിക്കുട്ടിയായി ഇത്തവണ എത്തിയിരുന്നത്. അപരനെ കണ്ടയുടന്‍ ഉമ്മ വെച്ച് കെട്ടിപ്പിടിച്ചാണ് ജയസൂര്യ തന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നത്. കലാകാരന്റെ അപരവേഷം ഏറെ ഇഷ്ടപ്പെട്ട നടന്‍ 'പോരുന്നോ എന്റെ കൂടെ' എന്ന പ്രസിദ്ധമായ ഡയലോഗും ചോദിച്ചിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X