പൃഥ്വിരാജിനെയും ലാല്‍ജോസിനെയും അനുകരിച്ച ജയസൂര്യയുടെ ആ പ്രകടനം! വീഡിയോ വൈറല്‍! കാണൂ

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയി നടനാണ് ജയസൂര്യ. അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളിലൂടെ കഴിവ് തെളിയിച്ചുകൊണ്ടാണ് ജയസൂര്യ മലയാളസിനിമയില്‍ മുന്നേറുന്നത്. തുടര്‍ച്ചയായ നാല് വിജയ ചിത്രങ്ങളുമായാണ് ജയസൂര്യ ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തില്‍ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ ഞാന്‍ മേരിക്കുട്ടിയില്‍ എത്തിനില്‍ക്കുകയാണ്.

ജയസൂര്യയുടെ കരിയറില്‍ ലഭിച്ച മറ്റൊരു മികച്ച കഥആപാത്രമായാണ് ഞാന്‍ മേരിക്കുട്ടിയെ പ്രേക്ഷകര് ഒന്നടങ്കം വിലയിരുത്തുന്നത്. മേരിക്കുട്ടി ഇറങ്ങിയ ശേഷം മികച്ച പ്രേക്ഷക പ്രശംസകളാണ് ജയസൂര്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എപ്പിസോഡില്‍ അതിഥിയായി എത്തിയിരുന്നത് ജയസൂര്യയായിരുന്നു. മേരിക്കുട്ടിയുടെ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു ജയസൂര്യ എത്തിയിരുന്നത്.

മേരിക്കുട്ടിയുടെ വിജയം

മേരിക്കുട്ടിയുടെ വിജയം

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാമത്തെ ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഫീല്‍ ഗുഡ് സിനിമകള്‍ ഒരുക്കാറുളള ഈ കൂട്ടുകെട്ടില്‍ നിന്നും അത്തരമൊരു ചിത്രം തന്നെയാണ് ഇത്തവണയും ഇറങ്ങിയിരിക്കുന്നത്. മലയാളത്തില്‍ അപൂര്‍വമായി പറഞ്ഞിട്ടുളള ഒരു പ്രമേയവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. സമൂഹത്തില്‍ അവഗണിക്കപ്പെടേണ്ടവരല്ല ട്രാന്‍സ് ജെന്‍ഡര്‍ സമൂഹമെന്നും അവരര്‍ക്കും മറ്റുളളവരെ പോലെ പ്രാധാന്യം നല്‍കണമെന്ന സന്ദേശവുമാണ് ചിത്രത്തില്‍ പറയുന്നത്. മേരിക്കുട്ടിയായുളള ജയസൂര്യയുടെ പ്രകടനമ മികവുറ്റതായിരിന്നുവെന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്

നായികാ നായകനില്‍ അതിഥി

നായികാ നായകനില്‍ അതിഥി

മേരിക്കുട്ടിയുടെ വിജയത്തിനിടെ മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയില്‍ അതിഥിയായി ജയസൂര്യ എത്തിയിരുന്നു. ഗംഭീര സ്വീകരണമാണ് പരിപാടിയില്‍ ജയസൂര്യക്ക് എല്ലാവരും നല്‍കിയിരുന്നത്. മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും സഹതാരങ്ങളുമൊത്തുളള നര്‍മ്മ സംഭാഷണങ്ങളിലൂടെയും ജയസൂര്യ പരിപാടിയില്‍ തിളങ്ങിനിന്നിരുന്നു. ചാക്കോച്ചന്‍,സംവൃത. ലാല്‍ജോസ് തുടങ്ങിയവര്‍ക്കൊപ്പമുളള സിനിമാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജയസൂര്യ കൈയ്യടി നേടിയിരുന്നത്.

പൃഥ്വിരാജിനെ അനുകരിച്ച് ജയസൂര്യ

പൃഥ്വിരാജിനെ അനുകരിച്ച് ജയസൂര്യ

നായികാ നായകനില്‍ മല്‍സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സുകള്‍ക്കിടെയായിരുന്നു ഇവര്‍ പഴയ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇതില്‍ പൃഥിരാജിനെയും ലാല്‍ജോസിനെയും അനുകരിച്ചുകൊണ്ടുളള ജയസൂര്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. സിനിമാ സെറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ വന്ന ആരാധകനോടും പെണ്‍കുട്ടിയോടും പൃഥ്വി ഇടപെട്ട രീതിയായിരുന്നു ജയസൂര്യ അവതരിപ്പിച്ചിരുന്നത്. ജയസൂര്യയ്‌ക്കൊപ്പം ചാക്കോച്ചനും സംവൃതയും ചേര്‍ന്നതോടെ പൃഥ്വിയെ അനുകരിക്കാനുളള ജയസൂര്യയുടെ ശ്രമം വിജയിച്ചിരുന്നു

ലാല്‍ജോസിനെയും അനുകരിച്ചു

ലാല്‍ജോസിനെയും അനുകരിച്ചു

ക്ലാസ്‌മേറ്റ് സിനിയിലെ അനുഭവങ്ങള്‍ പങ്കുവക്കുന്നതിനിടെയിലായിരുന്നു ജയസൂര്യ ലാല്‍ ജോസിനെ അനുകരിച്ചിരുന്നത്. ക്ലാസ് മേറ്റ്‌സ് സിനിമയുടെ സെറ്റില്‍ ബഹളം വെച്ചതിനെതുടര്‍ന്ന് മറ്റുളള താരങ്ങളെ ശകാരിച്ച ലാല്‍ജോസിനെയായിരുന്നു ജയസൂര്യ അനുകരിച്ചിരുന്നത്. നിറഞ്ഞ കൈയ്യടികളായിരുന്നു ജയസൂര്യയുടെ അനുകരണത്തിന് കാണികള്‍ നല്‍കിയിരുന്നത്. തന്റെ അനുഭവങ്ങളും സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ജയസൂര്യ മല്‍സരാര്‍ത്ഥികള്‍ പറഞ്ഞുകൊടുത്തതും ഈ എപ്പിസോഡില്‍ എറെ ശ്രദ്ധേയമായിരുന്നു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X