എന്നോട് നല്ല രീതിയിൽ സംസാരിച്ചിട്ട് രഞ്ജു എനിക്കെതിരെ ചെയ്യുന്നത്; രഞ്ജു രഞ്ജിമാർക്കെതിരെ ജാസി

മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർക്കെതിരെ സോഷ്യൽ മീഡിയ താരം ജാസി. ട്രാൻസ് വ്യക്തിയായ തന്നെക്കുറിച്ച് രഞ്ജു വിമർശിച്ച് കമന്റിടുന്നുണ്ടെന്ന് ജാസി പറയുന്നു. രഞ്ജുവിന്റെ കമന്റ് ഞാൻ കുറേ കമന്റ് ബോക്സിൽ കണ്ടു. എന്നോട് വളരെ നല്ല രീതിയിൽ സപ്പോർട്ട് ഉണ്ടാകും, നിന്റെ സർജറി കഴിഞ്ഞു, ഇനി നിനക്ക് വേണ്ടി ഞാൻ സംസാരിക്കും എന്ന് പറഞ്ഞിട്ട് അപ്പുറത്ത് പോയി വളരെ മോശമായി എന്നെക്കുറിച്ച് എഴുതുന്നത് കാണാറുണ്ട്. കോൺടാക്ടുള്ള ആളാണല്ലോ. നേരിട്ട് വിളിച്ച് സംസാരിച്ചു. ജാസി ഏത് സർജറിയാണ് ചെയ്തതെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂയെന്നാണ് രഞ്ജു പറഞ്ഞത്.

ഞാനെന്തിന് പറയണം. ഇവിടെ കുറേ ട്രാൻസ്പേഴ്സൺസ് സർജറി ചെയ്തിട്ടുണ്ട്. ജാസി സർജറി ചെയ്താൽ മാത്രം അത് വ്യക്തമാക്കേണ്ട ആവശ്യം എന്താണ്. ജാസി പൂർണതയുള്ള പെണ്ണായെന്ന് പറഞ്ഞെന്ന് ചിലർ പറയുന്നു. താൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ജാസി വ്യക്തമാക്കി. ഈയടുത്താണ് ജാസി തന്റെ സർജറി കഴിഞ്ഞെന്ന് പറഞ്ഞത്. അവനിൽ നിന്ന് അവളിലേക്ക്. എന്റെ സർജറി കഴിഞ്ഞു എന്നായിരുന്നു ജാസി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ പലരും സംശയം ഉന്നയിച്ചു. ഏത് സർജറിയാണ് ചെയ്തതെന്നായിരുന്നു പലരുടെയു ചോദ്യം.

Jazi Renju Renjimar

ജാസിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു. ഒരു ട്രാൻസ്‌ വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോഷിക്കല്ലേ. ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേർക്ക് അറിയാം. നിങ്ങൾക്കു പറയാം അണ്ടി മുറിച്ചു, എന്നൊക്കെ.

എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും പേടിക്കാതെ വിട്ടു കൊടുക്കുന്നു. ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ്‌ വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത്. അപേക്ഷയാണ്. രണ്ടു കൈകാലുകൾ ബന്ധിച്ചു ഓർമ്മകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ. ആ ദിവസം, പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം.

നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല ലോകം എത്ര പുരോഗമിച്ചാലും ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചു കൊണ്ടേ ഇരിക്കും. നിങ്ങൾക്ക് തടയാൻ ആവില്ല. സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല. ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്. വെറുതെ വിടുമോ ഇവിടെ ആരും ആർക്കും എതിരല്ല, ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക, രഞ്ജു രഞ്ജിമാറുടെ കുറിപ്പിങ്ങനെയായിരുന്നു.

More from Filmibeat

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X