താടിയെടുത്തോ, സർജറി വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, ജാസിയെ അടുത്തറിഞ്ഞപ്പോൾ: കികി മാ പറയുന്നു

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ് ജാസി. കഴിഞ്ഞ ദിവസം ട്രാൻസ് കമ്മ്യൂണിറ്റിയിലെ പലരും ജാസിയുടെ ഒരു പരാമർശത്തിനെതിരെ രം​ഗത്ത് വന്നു. പരാമർശത്തിൽ ജാസി മാപ്പ് പറയുകയും ചെയ്തു. ജാസിയുടെ അടുത്ത സുഹൃത്താണ് കികി മാ എന്ന പേരിലറിയപ്പെടുന്ന സോഷ്യൽ മീഡിയ താരം. ജാസി യുഎഇലായിരുന്ന സമയത്താണ് ഈ സൗഹൃദമുണ്ടാകുന്നത്. അന്ന് ജാസി ടിക് ടോക്കിൽ നിറ സാന്നിധ്യമായിരുന്നു.
ജാസിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കികി മാ. ജാം​ഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജാസിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കികി മാ സംസാരിച്ചത്.

ഇന്ന് കിട്ടുന്ന സ്വീകാര്യത ജാസിക്ക് അന്നുണ്ടായിരുന്നില്ല. ഭയങ്കരമായി ബുള്ളിയിം​ഗ് നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. ജാസിക്ക് അന്ന് താടിയുണ്ടായിരുന്നു. ലിപ്സ്റ്റിക്കിടുകയും കണ്ണെഴുതുകയും ചെയ്യുന്ന സമയം. അത് കൊണ്ടാണെന്ന് തോന്നുന്ന ആളുകൾ ഭയങ്കരമായി ഹരാസ് ചെയ്യുമായിരുന്നു. ഞാൻ അന്ന് ടിക് ടോക്കിലേക്ക് വന്നിട്ട് ആറ് മാസം ആയതേയുള്ളൂ.

Jazi  Kiki Maa

ഒരുപാട് ആളുകൾ ഇരുന്ന് കുറ്റം പറയുകയും ഓൺ വോയിസ് ഇടുകയും ചെയ്യുന്നു. ഇത് കണ്ട് വിഷമമായി ഞാൻ സ്വന്തമായി ഓൺ വോയിസ് ഇട്ടു. ജാസി എന്ന മനുഷ്യനെയാണ് എനിക്ക് ഇഷ്ടം. ഞാനിപ്പോഴും ജാസിയെ അവൻ എന്ന് വിളിക്കും. അവനല്ല, അവൾ എന്ന് വിളിക്കാൻ കമന്റുകൾ വരും.

ഞാനത് മെെൻഡ് ചെയ്യാതെ ഇപ്പോഴും കണ്ട സമയത്തേത് പോലെ അവൻ എന്ന് തന്നെയാണ് വിളിക്കാറ്. ജാസി ഇങ്ങനെ മാറുന്നതിൽ എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. സർജറി കഴിഞ്ഞാൽ കുറേ പ്രശ്നങ്ങളുണ്ടാകുമെന്ന പേടിയായിരുന്നു എനിക്ക്. മെെൻഡ് സെറ്റ് അങ്ങനെയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ. സർജറി ഒന്നും ചെയ്യേണ്ട, നീ ഇങ്ങനെ തന്നെ നടന്നോ, താടി വേണമെങ്കിൽ എടുത്തോ വേറൊന്നും ചെയ്യല്ലേ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.

Jazi  Kiki Maa

എന്റെ കൂടെ വരുന്ന സമയത്ത് ഷർട്ടും ജീൻസും ഇട്ട് ലിപ്സ്റ്റിക് തുടച്ച് ഇങ്ങനെ എന്റെ കൂടെ വീഡിയോ ചെയ്യൂ എന്ന് പറഞ്ഞു. നീ ആണായിട്ട് എന്റെ കൂടെ നിൽക്ക്, എന്താ പറ്റാത്തത് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന് മനസിലായി. എന്താണോ മനസിന് സന്തോഷം തരുന്നത് അത് തന്നെ സോഷ്യൽ മീഡിയയിൽ ഇടുന്നതാണ് നല്ലതെന്ന് താൻ തിരിച്ചറിഞ്ഞെന്നും കിക്കി മാ പറയുന്നു.

ഞങ്ങൾ പരിചയപ്പെട്ട് കുറച്ച് നാൾ കഴിഞ്ഞ് നാട്ടിൽ ഒരു വെക്കേഷന് ഞാൻ വന്നിരുന്നു. ഞാനും ഉമ്മയും ജാസിയുടെ വീട്ടിൽ പോയി. ഫ്രണ്ട്ഷിപ്പിനപ്പുറം കുടുംബമായി തോന്നി. ഞാനവന്റെ ഉമ്മയോട് കുറച്ച് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഒരു ദിവസം ജാസിയുടെ വീട്ടിൽ നിന്നു. ജാസി ഉണ്ടായിരുന്നില്ല. ജാസി ഇങ്ങനെയാണ്. സർജറിയിൽ ജാസിയുടെ ഉമ്മയ്ക്കും പേടിയുണ്ടെന്നും കികി മാ പറഞ്ഞു.

കികി മായെക്കുറിച്ച് ജാസിയും സംസാരിച്ചു. ടിക് ടോക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പണ്ട് എപ്പോഴും ഞങ്ങൾ സംസാരിക്കില്ലായിരുന്നു. പിന്നെ ഞങ്ങൾ എപ്പോഴും സംസാരിക്കാൻ തുടങ്ങി. അജ്മാനിലാണ് ഇവൾ. ഇടയ്ക്ക് ഷാർജയിൽ എന്റെയ‌ടുത്തേക്ക് വരും. ഇടയ്ക്ക് അങ്ങോട്ട് പോകുമായിരുന്നെന്നും ജാസി ഓർത്തു. ജാസി. ദുബായിൽ നിന്നും കേരളത്തിലേക്ക് ജാസിയും പങ്കാളിയും താമസം മാറിയിട്ട് അധിക കാലമായിട്ടില്ല. ഇനി സർജറി ചെയ്ത ശേഷം ദുബായിലേക്ക് തിരിച്ച് പോകാനാണ് ജാസിയുടെ തീരുമാനം. ഇതിനോടകം സോഷ്യൽമീഡിയയിലെ താരങ്ങളായി ജാസിയും ആഷിയും മാറിക്കഴിഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X